ETV Bharat / entertainment

ആരാധകരെ ഞെട്ടിക്കാന്‍ ബ്രഹ്മാണ്ഡ ചിത്രം: വിഷ്‌ണു മഞ്ചുവിന്‍റെ 'കണ്ണപ്പ' ടീസര്‍ പുറത്ത് - kannappa movie teaser out - KANNAPPA MOVIE TEASER OUT

മുകേഷ് കുമാർ സിങ് സംവിധാനം ചെയ്യുന്ന കണ്ണപ്പ'യുടെ ടീസർ റിലീസായി. ആരാധകരെ ആവേശത്തിലാക്കാന്‍ വമ്പന്‍ താരനിരക്കൊപ്പം ലാലേട്ടനും. സിനിമ എല്ലാവര്‍ക്കും ഇഷ്‌ടപ്പെടുമെന്ന് നായകന്‍ വിഷ്‌ണു മഞ്ചു.

വിഷ്‌ണു മഞ്ചു ചിത്രം കണ്ണപ്പ  കണ്ണപ്പ സിനിമ ടീസര്‍  KANNAPPA MOVIE UPDATES  KANNAPPA TEASER RELEASED
Kannappa Poster (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 15, 2024, 9:44 AM IST

വിഷ്‌ണു മഞ്ചുവിന്‍റെ പാൻ ഇന്ത്യൻ ചിത്രം 'കണ്ണപ്പ'യുടെ ടീസർ പുറത്ത്. മോഹൻ ലാൽ, പ്രഭാസ്, അക്ഷയ് കുമാർ, ശരത് കുമാർ, മോഹൻ ബാബു തുടങ്ങിയ വമ്പൻ താരനിര അണിനിരന്ന ടീസര്‍ ആരാധകരെ ആവേശത്തിലാക്കി. ചിത്രത്തിന്‍റെ ടീസർ ലോഞ്ച് ഇവന്‍റ് ഗംഭീരമായി നടന്നു.

'കണ്ണപ്പ എല്ലാ തലമുറയ്ക്കും പുതിയ അനുഭവമാകുമെന്നും ഇതൊരു ഭക്തി ചിത്രം മാത്രമല്ലെന്നും ചടങ്ങില്‍ നിർമാതാവ് മോഹൻ ബാബു പറഞ്ഞു. ചിത്രത്തിൽ ഒരുപാട് ഘടകങ്ങൾ ഉണ്ട്. ഇന്ത്യയിൽ തന്നെ പ്രഗത്ഭരായ താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. എല്ലാവരുടെയും പ്രാർഥനയും സ്നേഹവും കൂടെയുണ്ടാവണ'മെന്നും അദ്ദേഹം ചടങ്ങില്‍ പറഞ്ഞു.

'2014ലാണ് കണ്ണപ്പ എന്ന സിനിമയുടെ യാത്ര ഞങ്ങൾ തുടങ്ങുന്നത്. അന്ന് മുതൽ ഇന്ന് വരെ കണ്ണപ്പ ഓരോ പ്രേക്ഷകരും ഏറ്റെടുത്തിരിക്കുകയാണ്. കഴിഞ്ഞ വർഷമാണ് ഷൂട്ടിങ് തുടങ്ങിയത്. കണ്ണപ്പ എന്‍റെ കുട്ടിയെ പോലെയാണ്. ജൂലൈ മുതൽ എല്ലാ തിങ്കളാഴ്‌ചയും കണപ്പയുടെ അപ്‌ഡേറ്റുകൾ ഞങ്ങൾ പുറത്തുവിടും. എല്ലാവർക്കും ചിത്രം ഇഷ്‌ടപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു'വെന്ന് നായകൻ വിഷ്‌ണു മഞ്ചു പറഞ്ഞു.

'എന്‍റെ ശക്തി എന്‍റെ അഭിനേതാക്കളാണ്. വിഷ്‌ണു സാർ, ശരത് കുമാർ സാർ, മോഹൻ ബാബു സാർ തുടങ്ങിയവർ അത്രയും ആത്മാർഥതയോടെ ചിത്രത്തിൽ ജോലി ചെയ്‌തു. എന്‍റെ പ്രതീക്ഷകൾക്കപ്പുറം താരങ്ങൾ ചിത്രത്തില്‍ തകര്‍ത്ത് അഭിനയിച്ചു. ചിത്രം എല്ലാവർക്കും ഇഷ്‌ടപ്പെടുമെന്നാണ് വിശ്വാസ'മെന്ന് സംവിധായകൻ മുകേഷ് കുമാർ സിങ് പറഞ്ഞു. എവിഎ എന്‍റര്‍ടൈന്‍മെന്‍റ്സിന്‍റെയും 24 ഫ്രെയിംസ് ഫാക്‌ടറിയുടെയും ബാനറില്‍ ഡോ. മോഹൻ ബാബുവാണ് ചിത്രം നിർമിച്ചത്. മുകേഷ് കുമാർ സിങ്ങിന്‍റെ സംവിധാനത്തിലാണ് ചിത്രം ഒരുങ്ങുന്നത്. പിആർഒ-ശബരി

Also Read: ത്രില്ലർ ചിത്രവുമായി ധ്യാന്‍ ശ്രീനിവാസനെത്തുന്നു ; 'പാർട്നേഴ്‌സി'ന്‍റെ റിലീസ് ഡേറ്റ് പുറത്ത്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.