ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് തമിഴകത്തിന്റെ സൂര്യ നായകനായ 'കങ്കുവ'. സിരുത്തൈ ശിവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രവുമായി ബന്ധപ്പെട്ട് ഇതുവരെ പുറത്തിറങ്ങിയ ഓരോ പുതിയ വിവരവും പ്രേക്ഷകര്‍ക്ക് ഏറെ പ്രതീക്ഷ നല്കുന്ന തരത്തിലുള്ളതാണ്. 'കങ്കുവ'യുമായി ബന്ധപ്പെട്ട പുതിയ വിവരമാണ് ആരാധകര്‍ക്കിടയിലെ ഇപ്പോഴത്തെ ചര്‍ച്ച. വമ്പന്‍ റിലീസായാണ് 'കങ്കുവ' തിയേറ്ററുകളില്‍ എത്തുക. കേരളത്തിലടക്കം നാല് മണിക്ക് ആദ്യ ഷോ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. അതേ സമയം 500 തിയേറ്ററുകളില്‍ കേരളത്തില്‍ 'കങ്കുവ' പ്രദര്‍ശിപ്പിക്കും.
ആന്ധ്രാപ്രദേശ്, തെലുഗാന, കര്‍ണാടക എന്നിവടങ്ങളിലും ഷോ പുലര്‍ച്ചെയുണ്ടാകും എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നവംബര്‍ 14നാണ് ചിത്രത്തിന്റെ റിലീസ്. ഒരു നടനെന്ന നിലയില്‍ 'കങ്കുവ' സിനിമ വലിയ അനുഗ്രഹമാണെന്ന് സൂര്യ വ്യക്തമാക്കിയിരുന്നു. തങ്ങള്‍ കങ്കുവ ഏതാണ്ട് 150 ദിവസത്തില്‍ അധികമെടുത്താണ് ചിത്രീകരിച്ചതെന്നും രാജ്യമൊട്ടാകെ പ്രേക്ഷകര്‍ക്ക് എന്തായാലും ഇഷ്ടപ്പെടും എന്നാണ് വിശ്വസിക്കുന്നത് എന്നും താരം വ്യക്തമാക്കിയിരുന്നു.
'കങ്കുവ' സിനിമയിലെ ഗാനം നേരത്തെ പുറത്തുവിട്ടത് ശ്രദ്ധയാകര്‍ഷിച്ചിരുന്നു. 'കങ്കുവ' ഒന്നിനൊപ്പം രണ്ടാം ഭാഗത്തിന്റെയും കഥ പൂര്‍ത്തിയായിട്ടുണ്ട് എന്നും നിര്‍മാതാവ് വ്യക്തമാക്കിയിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം 2026ല്‍ തീര്‍ക്കാനാണ് തങ്ങള്‍ ഉദ്ദേശിക്കുന്നതെന്ന് കെ ജ്ഞാനവേല്‍ പറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്.
'കങ്കുവ' മുഴുവനായും താൻ കണ്ടുവെന്ന് തിരക്കഥാകൃത്തും ഗാനരചയിതാവുമായ മദൻ കര്‍ക്കി വ്യക്തമാക്കിയിരുന്നു. 'കങ്കുവ' ചരിത്രമായി മാറുമെന്നാണ് അദ്ദേഹം പറഞ്ഞത്. ഡബ്ബിംഗ് നടക്കുമ്പോള്‍ തനിക്ക് പല രംഗങ്ങളും കാണാനായിട്ടുണ്ട്. ഓരോ കാഴ്ചയിലും സിനിമ വേറിട്ടതാകുകയായിരുന്നു. ദൃശ്യങ്ങളുടെ ഗാംഭീര്യം.
കലയുടെ ചാരുത. കഥയുടെ ആഴം. ഇതിലെ സംഗീതം അതിന്റെ തലങ്ങള്‍. സൂര്യയുടെ പ്രകടനമൊക്കെ ചിത്രത്തില്‍ ചേരുമ്പോള്‍ തിയറ്ററില്‍ മികച്ച അനുഭവമാകും. മികച്ച ആഖ്യാനത്തിന് സംവിധായകൻ സിവയ്ക്ക് താൻ നന്ദി രേഖപ്പെടുത്തുന്നു. കഥാ തന്തു ഇങ്ങനെ വികസിപ്പിച്ച് തങ്ങളുടെ സ്വപ്നം യാഥാര്‍ഥ്യമാക്കിയതിന് നന്ദി എന്നും പറയുന്നു മദൻ കര്‍ക്കി. കങ്കുവ മനോഹരമായ ഒരു കലാസൃഷ്ടിയാണെന്നും പറയുകയാണ് മദൻ കര്‍ക്കി പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്സ്ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
'കങ്കുവ' തമിഴ് പതിപ്പിന് സൂര്യ തന്നെയാണ് ഡബ്ബ് ചെയ്തത് എന്നാല്‍ അദ്ദേഹത്തിന്റെ ശബ്ദത്തിനായി മറ്റ് ഭാഷകള്‍ക്ക് എഐയാണ് ഉപയോഗിച്ചത്. ചൈനീസ്, ജാപ്പാനീസ് ഭാഷകളിലും ചിത്രം പ്രദര്‍ശിപ്പിക്കാന്‍ ആഗ്രഹിക്കുന്നതിനാല്‍ ഇത് വിജയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കെ ഇ ജ്ഞാനവേല്‍ രാജ പറഞ്ഞിരുന്നു.
ലോകമെമ്പാടുമുള്ള 3500 സ്ക്രീനുകളില്‍ കങ്കുവ റിലീസ് ചെയ്യുമെന്നും ജ്ഞാനവേല്‍ കൂട്ടിച്ചേര്‍ത്തു. ബോബി ഡിയോള്‍, ദിഷ പടാനി, ജഗപതി ബാബു, നടരാജന് സുബ്രഹ്മണ്യം, യോഗി ബാബു, റെഡിന് കിംഗ്സ്ലി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രത്തില്‍ ഇരട്ട വേഷത്തിലാണ് സൂര്യ എത്തുന്നത്.
സ്റ്റുഡിയോ ഗ്രീനിന്റെ ബാനറിൽ കെ ഇ ജ്ഞാനവേല്‍ രാജ, യു വി ക്രിയേഷൻസിന്റെ ബാനറിൽ വംശി പ്രമോദ് എന്നിവർ ചേർന്നാണ് ചിത്രം നിര്‍മിക്കുന്നത്. 350 കോടി ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. പിരീഡ് ആക്ഷന്‍ ഡ്രാമ വിഭാഗത്തിലായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. വമ്പന്‍ റിലീസായി ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ആണ് 'കങ്കുവ'യെ കേരളത്തിലെ തിയേറ്ററുകളിലെത്തിക്കുക.
ദേവി ശ്രീ പ്രസാദ് സംഗീതവും വെട്രി പളനിസാമി ഛായാഗ്രഹണവും നിഷാദ് യൂസഫ് എഡിറ്റിംഗും നിര്‍വഹിച്ചു.കലാസംവിധാനം - മിലൻ,കോസ്റ്റ്യൂം ഡിസൈനർ - അനുവർധൻ, ദത്ഷാ പിള്ളൈ, വസ്ത്രങ്ങൾ- രാജൻ, മേക്കപ്പ്- സെറീന, കുപ്പുസാമി, സ്പെഷ്യൽ മേക്കപ്പ് - രഞ്ജിത് അമ്പാടി, രചന - ആദി നാരായണ, സംഭാഷണം - മദൻ കർക്കി, ആക്ഷൻ- സുപ്രീം സുന്ദർ, നൃത്ത സംവിധാനം- ഷോബി, പ്രേം രക്ഷിത്, സൗണ്ട് ഡിസൈൻ - ടി ഉദയ് കുമാർ, സ്റ്റിൽസ്- സി. എച്ച് ബാലു, എഡിആർ - വിഘ്നേഷ് ഗുരു, അസോസിയേറ്റ് ഡയറക്ടർ - എസ് കണ്ണൻ, ആർ തിലീപൻ, രാജാറാം, എസ്. നാഗേന്ദ്രൻ,കോ ഡയറക്ടേഴ്സ് - ഹേമചന്ദ്രപ്രഭു - തിരുമലൈ, പബ്ലിസിറ്റി ഡിസൈൻ - കബിലൻ ചെല്ലയ്യ, പ്രൊഡക്ഷൻ കൺട്രോളർ - ആർ.എസ് സുരേഷ് മണിയൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - രാമ ഡോസ്, കളറിസ്റ്റ് - കെ എസ് രാജശേഖരൻ, വിഎഫ്എക്സ് ഹെഡ് - ഹരിഹര സുതൻ, ഡിസ്ട്രിബൂഷൻ പാർട്ണർ - ഡ്രീം ബിഗ് ഫിലിംസ്, പിആർഒ - ശബരി.
Also Read:കങ്കുവ എല്ലാ ഭാഷകളിലും സൂര്യയുടെ ശബ്ദം തന്നെ; ഡബ്ബ് ചെയ്യുന്നത് എഐ ഉപയോഗിച്ച്