ഹൈദരാബാദ്: മനുഷ്യനിൽ ആദ്യത്തെ ബ്രെയിൻ ചിപ്പ് വിജയകരമായി ഘടിപ്പിച്ച എലോൺ മസ്‌കിന്‍റെ തകർപ്പൻ സംരംഭം ന്യൂറലിങ്കിന് പിന്തുണ അറിയിച്ച് പ്രശസ്‌ത ബോളീവുഡ് സൂപ്പര്‍ താരം കങ്കണ റണാവത്ത്.
2017ൽ എലോൺ മസ്‌ക് സ്ഥാപിച്ച ന്യൂറലിങ്ക് വഴി ആഘാതകരമായ പരിക്കുകളുള്ള വ്യക്തികളെ അവരുടെ ചിന്തകളിലൂടെ മാത്രം ഇലക്ട്രോണിക് ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാൻ പ്രാപ്‌തരാക്കുകയാണ് ലക്ഷ്യമിടുന്നത്.
-
Satyug was primarily called so because of this technology/ability of communication without speaking, if we see this in our lifetime then it’s not impossible to imagine technology Devtas and Rishis and many other celestial beings use in our scriptures, because for most of these so… https://t.co/U6T2NbuQNn
— Kangana Ranaut (@KanganaTeam) January 30, 2024 " class="align-text-top noRightClick twitterSection" data="
">Satyug was primarily called so because of this technology/ability of communication without speaking, if we see this in our lifetime then it’s not impossible to imagine technology Devtas and Rishis and many other celestial beings use in our scriptures, because for most of these so… https://t.co/U6T2NbuQNn
— Kangana Ranaut (@KanganaTeam) January 30, 2024Satyug was primarily called so because of this technology/ability of communication without speaking, if we see this in our lifetime then it’s not impossible to imagine technology Devtas and Rishis and many other celestial beings use in our scriptures, because for most of these so… https://t.co/U6T2NbuQNn
— Kangana Ranaut (@KanganaTeam) January 30, 2024
പക്ഷാഘാതം, അപസ്‌മാരം, പാർക്കിൻസൺസ് രോഗം തുടങ്ങിയ അവസ്ഥയുള്ളവര്‍ക്കാണ് ഇത് ഉപകാരപ്പെടുക (Kangana Ranaut reacts to Elon Musk's idea of implanting brain chip in humans).
മനുഷ്യ മസ്‌തിഷ്‌കത്തില്‍ ഇലക്ട്രോഡുകൾ സ്ഥാപിക്കുന്നതിലൂടെ സാങ്കേതികവിദ്യയും ന്യൂറോ സയൻസും തമ്മിലുള്ള സഹകരണത്തിനും, വൈദ്യശാസ്ത്ര പുരോഗതിയിലെ ഒരു സുപ്രധാന മുന്നേറ്റത്തിനുമാണ് എലോൺ മസ്‌ക് തുടക്കമിട്ടത്.
വിപ്ലവകരമായ ഈ സാങ്കേതിക വിദ്യ വഴി ഉപയോക്താക്കൾക്ക് അവരുടെ ഫോണുകളും കമ്പ്യൂട്ടറുകളും ഉൾപ്പെടെയുള്ള ഉപകരണങ്ങളെ കേവലം ചിന്തകളിലൂടെ നിയന്ത്രിക്കാൻ സാധിക്കും. വാർത്ത പങ്കുവച്ചുകൊണ്ട് എലോൺ മസ്‌ക് തന്‍റെ എക്‌സിൽ കുറിച്ചു.
അതേസമയം മസ്‌കിന്‍റെ ട്വീറ്റിന് മറുപടിയായി ന്യൂറലിങ്ക് സാങ്കേതിക വിദ്യയെ പുരാതന ഗ്രന്ഥങ്ങളുമായും പാരമ്പര്യങ്ങളുമായും ചേര്‍ത്തുവച്ചാണ് കങ്കണ റണാവത്ത് പ്രശംസിച്ചത്.
'സത്യയുഗത്തിന് ആ പേര് വന്നതിന് പിന്നിലെ പ്രധാന കാരണം സംസാരിക്കാതെ തന്നെ ആശയവിനിമയം നടത്താനുള്ള കഴിവ് കൊണ്ടാണ്. ഋഷിമാരും മറ്റ് പല പൂര്‍വ്വികരുമെല്ലം നമ്മുടെ ഗ്രന്ഥങ്ങളിൽ പറഞ്ഞുവച്ചിരിക്കുന്ന സാങ്കേതിക വിദ്യകളെ കുറിച്ച് ഇന്നത്തെ നമ്മുടെ ജീവിത രീതിയില്‍ സങ്കൽപ്പിക്കാൻ പോലും കഴിയില്ല.
പുരാതന ജ്ഞാനവും അത്യാധുനിക സാങ്കേതികവിദ്യയും സംയോജിക്കുമ്പോള്‍ ഒരുകാലത്ത് മിഥ്യയായി കണക്കാക്കപ്പെട്ടിരുന്നവയും ഇന്നത്തെ യാഥാർത്ഥ്യവും തമ്മിലുള്ള വിടവ് നികത്തുകയാണ്.
നിരീശ്വരവാദികളെന്ന് സ്വയം അഭിമാനിക്കുന്നവരില്‍ മിക്കവരും ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി അവർക്ക് അറിയാത്തതോ കാണാത്തതോ ആയ കാര്യങ്ങൾ മനസ്സിലാക്കുക എന്നതാണ്.
കാരണം നമ്മുടെ വേദങ്ങളിൽ എഴുതിയിരിക്കുന്നതെല്ലാം അതിശയോക്തിപരമാണെന്ന് അവർ പറയുന്നു. എന്നാല്‍ ഇന്ന് അതെല്ലാം യാഥാര്‍ഥ്യമായിക്കൊണ്ടിരിക്കുകയാണ്'.
'അടിയന്തരാവസ്ഥ'യാണ് ആരാധകർ കാത്തിരിക്കുന്ന കങ്കണയുടെ വരാനിരിക്കുന്ന ചിത്രം. കങ്കണ തന്നെ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ വേഷത്തിലാണ് താരം എത്തുന്നത്. ജൂൺ 14ന് ചിത്രം തിയേറ്ററുകളിലെത്തും.