ETV Bharat / entertainment

'ഇത് രണ്ടാം സ്വാതന്ത്ര്യ സമരം'; ഉലകനായകനും ഷങ്കറും ഒന്നിക്കുന്ന 'ഇന്ത്യൻ 2' ട്രെയിലർ പുറത്ത് - INDIAN 2 TRAILER OUT - INDIAN 2 TRAILER OUT

ജൂലൈ 12ന് 'ഇന്ത്യൻ 2' തിയേറ്ററുകളിലേക്ക്. ആവേശത്തിൽ ആരാധകർ.

KAMAL HAASAN AS SENAPATHY  കമൽ ഹാസൻ ഇന്ത്യൻ 2 ട്രെയിലർ  INDIAN 2 UPDATES  INDIAN 2 RELEASE
Indian 2 Trailer Out (Film posters/ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 25, 2024, 8:52 PM IST

ടുവിൽ കാത്തിരിപ്പുകൾ അവസാനിച്ചു. ഇന്ത്യൻ സിനിമാലോകം പ്രതീക്ഷയോടെയും ആവേശത്തോടെയും കാത്തിരിക്കുന്ന ഉലകനായകൻ കമൽ ഹാസന്‍റെ ചിത്രം 'ഇന്ത്യൻ 2'വിന്‍റെ ട്രെയിലർ റിലീസായി. കാണികളിൽ ആവേശമേറ്റുന്നതാണ് ട്രെയിലർ. ബിഗ് ബജറ്റിൽ ലൈക്ക പ്രൊഡക്ഷൻസിന്‍റെ ബാനറിൽ സുബാസ്‌കരനും റെഡ് ജെയന്‍റ് മൂവീസും ചേർന്ന് നിർമിക്കുന്ന ഈ ചിത്രം ഗോകുലം ഗോപാലന്‍റെ ഉടമസ്ഥതയിലുള്ള ശ്രീ ഗോകുലം മൂവീസാണ് കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. ജൂലൈ 12ന് 'ഇന്ത്യൻ 2' തിയേറ്ററുകൾ ഇളക്കി മറിക്കാൻ എത്തും.

ഉലകനായകൻ കമൽ ഹാസനുമായി സ്റ്റാർ ഡയറക്‌ടർ ഷങ്കർ വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്ന ചിത്രമാണ് 'ഇന്ത്യൻ 2'. ഷങ്കർ സംവിധാനം ചെയ്‌ത, 1996ൽ റിലീസായ 'ഇന്ത്യൻ' സിനിമയുടെ തുടർച്ചയാണ് 'ഇന്ത്യൻ 2'. നീണ്ട 28 വർഷങ്ങൾക്ക് ശേഷമാണ് ഈ ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് രണ്ടാം ഭാഗം ഒരുങ്ങിയത്. അതേസമയം രണ്ട് സിനിമകൾ തമ്മിലുള്ള നീണ്ട വിടവ് ക്രൂവിന്‍റെ തെറ്റല്ലെന്നും സാഹചര്യങ്ങളാണ് അതിന് കാരണമെന്നും കമൽ ഹാസൻ ചെന്നൈയിൽ നടന്ന ട്രെയിലർ ലോഞ്ചിനിടെ വ്യക്തമാക്കിയിരുന്നു.

അഴിമതിക്കെതിരെ പോരാടുന്ന സ്വാതന്ത്രസമര സേനാനിയായ സേനാപതിയായ വൃദ്ധന്‍റെ റോളിലാണ് 'ഇന്ത്യ'നിൽ കമൽ ഹാസൻ പ്രത്യക്ഷപ്പെട്ടത്. ഇപ്പോഴിതാ വീണ്ടും അതേ അവതാരത്തിൽ എത്താൻ ഒരുങ്ങുകയാണ് താരം. സിദ്ധാർഥ്, രാകുൽ പ്രീത് സിങ്, പ്രിയ ഭവാനി ശങ്കർ, വിവേക്, കാജൽ അഗർവാൾ, എസ് ജെ സൂര്യ, ബോബി സിംഹ, ബ്രഹ്മാനന്ദം, സമുദ്രക്കനി, നെടുമുടി വേണു, ഡൽഹി ഗണേഷ്, മനോബാല, ജഗൻ, കാളിദാസ് ജയറാം, ഗുൽഷൻ ഗ്രോവർ എന്നിവരാണ് 'ഇന്ത്യൻ 2'ൽ മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. രവി വർമ്മൻ്റെ ഛായാഗ്രഹണവും ശ്രീകർ പ്രസാദിൻ്റെ എഡിറ്റിങ്ങും സിനിമയുടെ പ്രധാന ആകർഷണങ്ങളാണ്.

ALSO READ: ആക്ഷനിലെ ദി കിങ്; വൈറലായി അജിത്തിന്‍റെ 'ഫ്ലയിങ് കാർ സ്റ്റണ്ട്'

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.