ETV Bharat / entertainment

അമിതാഭ് ബച്ചൻ, കമൽ ഹാസൻ, പ്രഭാസ്, ദീപിക പദുക്കോൺ; താരനിബിഢമായി 'കൽക്കി' പ്രീ റിലീസ് - Kalki 2898 AD pre release event - KALKI 2898 AD PRE RELEASE EVENT

സയൻസ് ഫിക്ഷൻ ത്രില്ലർ സിനിമ 'കൽക്കി 2898 എഡി' ജൂൺ 27ന് തിയേറ്ററുകളിലേക്ക്. ചിത്രത്തിന്‍റെ പ്രീ റിലീസ് ചടങ്ങ് മുംബൈയില്‍ നടന്നു. ശ്രദ്ധേയമായി നിറവയറുമായി വേദിയിലെത്തിയ ദീപിക പദുക്കോണ്‍.

KALKI 2898 AD UPDATES  KALKI 2898 AD RELEASE  കൽക്കി 2898 എഡി റിലീസ്  പ്രഭാസ് ദീപിക പദുക്കോൺ സിനിമ
'Kalki' pre-release (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 20, 2024, 4:32 PM IST

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന പ്രഭാസ്-നാഗ് അശ്വിൻ കൂട്ടുകെട്ടിന്‍റെ ബ്രഹ്മാണ്ഡ സിനിമ 'കൽക്കി 2898 എഡി'യുടെ പ്രീ റിലീസ് ചടങ്ങ് നടന്നു. മുംബൈയിൽ വച്ചാണ് കഴിഞ്ഞ ദിവസം പരിപാടി സംഘടിപ്പിച്ചത്. താര നിബിഢമായിരുന്നു ചടങ്ങ്.

സിനിമയിൽ സുപ്രധാന വേഷങ്ങളിലെത്തുന്ന അമിതാഭ് ബച്ചൻ, കമൽ ഹാസൻ, പ്രഭാസ്, ദീപിക പദുക്കോൺ തുടങ്ങി പ്രധാന താരങ്ങളെല്ലാം ചടങ്ങിൽ പങ്കെടുത്തു. നിറവയറുമായി വേദിയിൽ എത്തിയ ദീപിക എല്ലാവരുടെയും ശ്രദ്ധ കവര്‍ന്നു. വൈജയന്തി മൂവീസിന്‍റെ ബാനറിൽ അശ്വിനി ദത്താണ് 'കൽക്കി 2898 എഡി'യുടെ നിർമാണം.

Kalki 2898 AD updates  Kalki 2898 AD release  കൽക്കി 2898 എഡി റിലീസ്  പ്രഭാസ് ദീപിക പദുക്കോൺ സിനിമ
'കൽക്കി' പ്രീ റിലീസിൽ പ്രഭാസ് (ETV Bharat)

അടുത്തിടെ റിലീസ് ചെയ്‌ത സിനിമയുടെ ട്രെയിലർ യൂട്യൂബ് ട്രെൻഡിങ് ലിസ്റ്റിൽ ഇടം നേടിയിരുന്നു. സിനിമയുടെ റിലീസിനായി അക്ഷമരായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. ജൂൺ 27ന് കൽക്കി ലോകമെമ്പാടും റിലീസിനെത്തും. ദുൽഖർ സൽമാന്‍റെ ഉടമസ്ഥതയിലുള്ള വേഫറർ ഫിലിംസാണ് കേരളത്തിൽ ചിത്രം വിതരണത്തിനെത്തിക്കുക.

മലയാളികളുടെ മാത്രമല്ല, തെന്നിന്ത്യയുടെ തന്നെ എക്കാലത്തെയും പ്രിയപ്പെട്ട നടിയായ ശോഭനയും കൽക്കിയിൽ പ്രധാന വേഷത്തിലുണ്ട്. 'മറിയം' എന്ന കഥാപാത്രത്തെയാണ് ശോഭന ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. കഴിഞ്ഞ ദിസമാണ് താരത്തിന്‍റെ കാരക്‌ടർ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. ദിഷ പഠാനിയാണ് ഈ സിനിമയിൽ ശ്രദ്ധേയ വേഷത്തിലെത്തുന്ന മറ്റൊരു താരം.

'കൽക്കി 2898 എഡി' ജൂൺ 27ന് (ETV Bharat)

അതേസമയം ചരിത്രങ്ങൾ കുറിച്ചുകൊണ്ടാണ് 'കൽക്കി 2898'ന്‍റെ വരവ്. കോമിക് കോൺ സാൻ ഡിയഗോയിൽ അവതരിപ്പിച്ച ആദ്യ ഇന്ത്യൻ സിനിമ എന്ന പ്രത്യേകതയും ആനിമേറ്റഡ് സീരീസ് പുറത്തുവിട്ട ആദ്യ ഇന്ത്യൻ സിനിമയെന്ന പേരും 'കൽക്കി 2898 എഡിക്ക് സ്വന്തം. പ്രീ ബുക്കിങ്ങിലും ഈ ചിത്രം ചരിത്രം കുറിച്ചിരുന്നു.

വിദേശത്ത് പ്രീ-ബുക്കിങ് ആരംഭിച്ച് ഏതാനും മണിക്കൂറുകൾക്കുള്ളിൽ തന്നെ രാജമൗലിയുടെ 'ആർആർആർ' എന്ന ചിത്രത്തിൻ്റെ റെക്കോഡ് തകർക്കാൻ ഈ സിനിമയ്‌ക്കായി. റിലീസിന് മുമ്പ് ഏറ്റവും വേഗത്തിൽ ടിക്കറ്റ് വിറ്റഴിയുന്ന ആദ്യ ഇന്ത്യൻ സിനിമയായും 'കൽക്കി' മാറി. 175 മിനിറ്റാണ് സിബിഎഫ്‌സിയിൽ നിന്ന് യു/എ സർട്ടിഫിക്കറ്റ് നേടിയ 'കൽക്കി' സിനിമയുടെ ദൈർഘ്യം.

പുരാണങ്ങളുമായി സമന്വയിപ്പിക്കുന്ന ഈ സയൻസ് ഫിക്ഷൻ സിനിമ തിരശീലയിൽ അത്ഭുതങ്ങൾ വിരിയിക്കുമെന്ന് തന്നെയാണ് പ്രേക്ഷകരുടെ പ്രതീക്ഷ. മഹാഭാരതത്തിന് സമാന്തരമായി നിലകൊള്ളുന്ന സിനിമയാണ് 'കൽക്കിയെന്നും കലിയുഗത്തിലേക്കുള്ള പരിവർത്തനം ഈ ചിത്രം പര്യവേക്ഷണം ചെയ്യുന്നുണ്ടെന്നുമെല്ലാം റിപ്പോർട്ടുകളുണ്ട്.

ALSO READ: ലുക്കില്‍ വേറെ ലെവല്‍: 'കൽക്കി 2898 എഡി'യിൽ ശോഭനയും, ചിത്രം 27ന് തിയേറ്ററുകളിലേക്ക്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.