ETV Bharat / entertainment

അടിമുടി ദുരൂഹതകളുമായി ബോഗയ്‌ന്‍വില്ല ട്രെയിലർ

ബോഗയ്‌ന്‍വില്ല ട്രെയിലർ റിലീസ് ചെയ്‌തു. കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസിൽ, ജ്യോതിര്‍മയി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ബോഗയ്‌ന്‍വില്ല. പ്രേക്ഷക മനസ്സുകളിൽ നൂറായിരം ചോദ്യങ്ങൾ ഉയർത്തുന്നതാണ് ട്രെയിലര്‍

author img

By ETV Bharat Entertainment Team

Published : 2 hours ago

AMAL NEERAD MOVIE BOUGAINVILLEA  BOUGAINVILLEA  ബോഗയ്‌ന്‍വില്ല ട്രെയിലർ  ബോഗയ്‌ന്‍വില്ല
Bougainvillea Trailer released (ETV Bharat)

ആരാണ് റീതു? ആരാണ് റോയ്‌സും റീതുവുമൊക്കെ? പ്രേക്ഷക മനസ്സുകളിൽ നൂറായിരം ചോദ്യങ്ങൾ ഉയർത്തിക്കൊണ്ട് അമൽ നീരദ് ചിത്രം 'ബോഗയ്‌ന്‍വില്ല'യുടെ ട്രെയിലർ പുറത്ത്. അടിമുടി ദുരൂഹത നിഴലിക്കുന്ന ദൃശ്യങ്ങളും സംഭാഷണങ്ങളുമായി എത്തിയിരിക്കുന്ന ട്രെയിലർ സിനിമയ്ക്കായി അക്ഷമരായി കാത്തിരിക്കാൻ ഓരോരുത്തരേയും പ്രേരിപ്പിക്കുന്നതാണ്.

ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളുടെയെല്ലാം ക്യാരക്‌ടർ പോസ്‌റ്ററുകള്‍ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. സിനിമയില്‍ റോയ്‌സ്‌ തോമസായി എത്തുന്നത് കുഞ്ചാക്കോ ബോബനാണ്. ഡേവിഡ് കോശിയായി ഫഹദ് ഫാസിലും റീതുവായി ജ്യോതി‍ർമയിയും ബിജുവായി ഷറഫുദ്ദീനും, രെമയായി ശ്രിന്ദയും, മീരയായി വീണയുമാണ് വേഷമിടുന്നത്.

ഇവരുടെ ക്യാരക്‌ടർ പോസ്‌റ്ററുകളാണ് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടത്. ഇതിന് പിന്നാലെയാണിപ്പോള്‍ സിനിമയുടെ ട്രെയിലർ എത്തിയിരിക്കുന്നത്. നിമിഷ നേരം കൊണ്ട് തന്നെ ട്രെയിലര്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ ആകര്‍ഷിച്ചു. ഒക്‌ടോബര്‍ 17ന് ചിത്രം തിയേറ്ററുകളിലെത്തും.

കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, ജ്യോതിര്‍മയി എന്നിവരുടെ ഗെറ്റപ്പുകളുമായെത്തിയ സിനിമയുടെ ഒഫീഷ്യൽ പോസ്‌റ്ററിനും വലിയ സ്വീകാര്യതയാണ് ലഭിച്ചത്. കൂടാതെ കറുപ്പിലും ചുവപ്പിലും എത്തിയിരുന്ന ക്യാരക്‌ടർ പോസ്‌റ്ററുകളും വൈറലായിരുന്നു. സിനിമയുടെ പ്രൊമോ ഗാനവും നിമിഷ നേരത്തിനുള്ളിൽ സോഷ്യൽ മീഡിയ ഏറ്റെടുക്കുകയുണ്ടായി. സിനിമയുടെ ട്രെയിലറും സിനിമാപ്രേമികളുടെ ആകാംക്ഷ ഇരട്ടിപ്പിച്ചിരിക്കുകയാണ്.

കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസിൽ, ജ്യോതിര്‍മയി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അമല്‍ നീരദ് ഒരുക്കുന്ന ചിത്രമാണ് 'ബോഗയ്‌ന്‍വില്ല'. ചിത്രത്തിലെ ഇതിനോടകം തന്നെ തരംഗമായി മാറിയ 'സ്‌തുതി', 'മറവികളെ പറയൂ...' എന്നീ ഗാനങ്ങൾക്ക് ശേഷമെത്തിയ ട്രെയിലർ, ഒരു വേൾഡ് ക്ലാസ് സിനിമയായിരിക്കും എന്ന പ്രതീക്ഷ നൽകുന്നു.

സിനിമയിലേതായി ആദ്യം പുറത്തിറങ്ങിയ 'സ്‌തുതി' എന്ന ഗാനം യൂട്യൂബ് ട്രെൻഡിംഗ് ലിസ്‌റ്റിൽ ഇടം നേടിയതിന് പിന്നാലെ രണ്ടാമത്തെ ഗാനവും ഏറെ ശ്രദ്ധ നേടിയിരുന്നു. സുഷിൻ ശ്യാമിന്‍റെ അടുത്ത കാലത്തിറങ്ങിയ ഗാനങ്ങളിൽ നിന്നെല്ലാം ഏറെ വ്യത്യസ്‌തമായ ഗാനങ്ങളാണ് ചിത്രത്തിലേതെന്ന് പുറത്തിറങ്ങിയിരിക്കുന്ന രണ്ട് ഗാനങ്ങളും അടിവരയിടുന്നുണ്ട്.

സൂപ്പർ ഹിറ്റായി മാറിയ 'ഭീഷ്‌മപര്‍വ്വ'ത്തിന് ശേഷം അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രമായതിനാൽ തന്നെ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് 'ബോഗയ്‌ന്‍വില്ല'.

കുഞ്ചാക്കോ ബോബനും അമല്‍ നീരദും ഇതാദ്യമായാണ് ഒന്നിച്ചെത്തുന്നത് എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഏറെ നാളുകള്‍ക്ക് ശേഷം നടി ജ്യോതിര്‍മയി അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. തികച്ചും വേറിട്ട ലുക്കിലാണ് ചിത്രത്തിൽ ജ്യോതിർമയി എത്തുന്നത്.

അമൽ നീരദ് പ്രൊഡക്ഷൻസിന്‍റെയും ഉദയ പിക്ചേഴ്‌സിന്‍റെയും ബാനറിൽ ജ്യോതിർമയിയും കുഞ്ചാക്കോ ബോബനും ചേർന്നാണ് സിനിമയുടെ നിര്‍മ്മാണം. ക്രൈം ത്രില്ലര്‍ നോവലുകളിലൂടെ ശ്രദ്ധേയനായ ലാജോ ജോസിനൊപ്പം ചേര്‍ന്നാണ് അമല്‍ നീരദ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. 'ഭീഷ്‌മപര്‍വ്വം' സിനിമയുടെ ഛായാഗ്രഹണം നിര്‍വ്വഹിച്ച ആനന്ദ് സി ചന്ദ്രനാണ് 'ബോഗയ്‌ന്‍വില്ല'യുടെയും ഛായാഗ്രാഹകന്‍.

കോറിയോഗ്രാഫി - ജിഷ്‌ണു, സുമേഷ്, കോസ്റ്റ്യൂം ഡിസൈൻ - സമീറ സനീഷ്, മേക്കപ്പ് - റോണക്‌സ്‌ സേവ്യർ, എഡിറ്റർ - വിവേക് ഹർഷൻ, സ്‌റ്റണ്ട് - സൂപ്രീം സുന്ദർ, മഹേഷ് മാത്യൂ, അസോസിയേറ്റ് ഡയറക്‌ടർമാർ - അജീത് വേലായുധൻ, സിജു എസ് ബാവ, അഡീഷണൽ ഡയലോഗുകൾ - ആർ ജെ മുരുഗൻ, ഗാനരചന - റഫീഖ് അഹമ്മദ്, വിനായക് ശശികുമാർ, പ്രൊഡക്ഷൻ സൗണ്ട് - അജീഷ് ഒമാനക്കുട്ടൻ, സൗണ്ട് ഡിസൈൻ - തപസ് നായക്, പ്രൊഡക്ഷൻ ഡിസൈൻ - ജോസഫ് നെല്ലിക്കൽ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ - അരുൺ ഉണ്ണിക്കൃഷ്‌ണൻ, പ്രൊഡക്ഷൻ കൺട്രോളർ - ദീപക് പരമേശ്വരൻ, സ്‌റ്റിൽസ് - ഷഹീൻ താഹ, ഹസിഫ് അബിദ ഹക്കീം, പബ്ലിസിറ്റി ഡിസൈൻസ് - എസ്തെറ്റിക് കുഞ്ഞമ്മ, പിആർഒ - ആതിര ദിൽജിത്ത് എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറപ്രവര്‍ത്തകര്‍.

Also Read: 'മറവികളെ പറയൂ...'! ബോഗയ്‌ന്‍വില്ലയിലെ മനോഹര ഗാനം പുറത്ത് - Bougainvillea song Maravikale

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.