ആദ്യ കുഞ്ഞിനെ സ്വാഗതം ചെയ്‌ത് ജസ്‌റ്റിന്‍ ബീബറും ഭാര്യ ഹെയ്‌ലി ബീബറും. ജസ്‌റ്റിനും ഹെയ്‌ലിയ്‌ക്കും ആണ്‍ കുഞ്ഞാണ് ജനിച്ചത്. ജസ്‌റ്റിന്‍ ബീബര്‍ തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്.
തന്‍റെ കുഞ്ഞിന്‍റെ കാല്‍പ്പാദത്തിന്‍റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച് കൊണ്ടാണ് അച്ഛനായ വിവരം ജസ്‌റ്റിന്‍ ബീബര്‍ ഈ ലോകത്തെ അറിയിച്ചത്. 'ജാക്ക് ബ്ലൂസ് ബീബർ, വീട്ടിലേക്ക് സ്വാഗതം' -എന്ന അടിക്കുറിപ്പോടു കൂടിയാണ് ജസ്‌റ്റിന്‍ ഇന്‍സ്‌റ്റഗ്രാമില്‍ പോസ്‌റ്റ് പങ്കുവച്ചിരിക്കുന്നത്. ഒപ്പം കരടി കുട്ടിയുടെ ഇമോജിയും ജസ്‌റ്റിന്‍ പങ്കുവച്ചു.
അടുത്തിടെയാണ് ജസ്‌റ്റിന്‍ ഹെയ്‌ലി ദമ്പതികള്‍ തങ്ങള്‍ ആദ്യ കുഞ്ഞിനെ വരവേല്‍ക്കാന്‍ ഒരുങ്ങുന്ന വിവരം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. 'എനിക്ക് അവസാനം വരെ അത് മറച്ചു വയ്‌ക്കാമായിരുന്നു. എന്നാൽ എൻ്റെ ഗർഭകാലം ബാഹ്യമായി ആസ്വദിക്കാൻ കഴിയാത്തതിൻ്റെ സമ്മർദ്ദം എനിക്കുണ്ടായില്ല. ഞാൻ ഈ വലിയ രഹസ്യം മറച്ചു വയ്‌ക്കുന്നതായി എനിക്ക് തോന്നി, അത് നല്ലതല്ല. പുറത്തു പോയി ജീവിക്കാനുള്ള സ്വാതന്ത്ര്യം ഞാൻ ആഗ്രഹിച്ചു.' -ഇപ്രകാരമാണ് മാസങ്ങള്‍ക്ക് മുമ്പ് ഹെയ്‌ലി താന്‍ അമ്മയാകാന്‍ തയ്യാറെടുക്കുന്ന വിവരം ഒരു മാധ്യമത്തോട് വെളിപ്പെടുത്തിയത്.
2018ലായിരുന്നു ജസ്‌റ്റിന്‍ ബീബറും ഹെയ്‌ലിയും വിവാഹിതരായത്. 'ഗർഭാവസ്ഥയുടെ തുടക്കത്തിൽ, അതെനിക്ക് വളരെ വൈകാരികമായിരുന്നു, 'ഞാൻ ഈ മനുഷ്യനെ വളരെയധികം സ്നേഹിക്കുന്നു. ഇതിലേയ്‌ക്ക് എങ്ങനെ മറ്റൊരാളെ കൊണ്ടുവരാൻ എനിക്ക് കഴിയും? ജസ്‌റ്റിനും ഞാനും, ഞങ്ങൾ രണ്ടു പേരും മാത്രമായ ആ ദിവസങ്ങള്‍..' -ഹെയ്‌ലി ബീബര്‍ പറഞ്ഞു.