ETV Bharat / entertainment

മമ്മൂട്ടിയുടെ ഇന്‍റിമേറ്റ് രംഗം ഒഴിവാക്കിയതിന് എന്തിന്? വെളിപ്പെടുത്തി ജിയോ ബേബി - Kaathal Intimate Scene

കാതല്‍ ദി കോറിലെ ഇന്‍റിമേറ്റ് രംഗങ്ങള്‍ ഒഴിവാക്കിയതിനെ കുറിച്ച് പ്രതികരിച്ച് സംവിധായകന്‍ ജിയോ ബേബി. മമ്മൂട്ടി സ്വവര്‍ഗാനുരാഗിയായി എത്തിയ കാതല്‍ 2023ലെ മികച്ച മലയാള സിനിമകളില്‍ ഒന്നായിരുന്നു.

author img

By ETV Bharat Entertainment Team

Published : 2 hours ago

Updated : 2 hours ago

MAMMOOTTY IN KAATHAL THE CORE  മമ്മൂട്ടിയുടെ ഇന്‍റിമേറ്റ് രംഗം  ജിയോ ബേബി  കാതല്‍
Jeo Baby about Mammootty casting (ETV Bharat)

2023ലെ മികച്ച മലയാള സിനിമകളില്‍ ഒന്നായിരുന്നു ജിയോ ബേബി സംവിധാനം ചെയ്‌ത മമ്മൂട്ടി ചിത്രം 'കാതല്‍ ദി കോര്‍'. മമ്മൂട്ടി സ്വവര്‍ഗാനുരാഗിയായി എത്തിയ ചിത്രം വലിയ വിജയമായി മാറിയിരുന്നു. മലയാള സിനിമയ്‌ക്കകത്തും പുറത്തും 'കാതല്‍ ദി കോറും' മമ്മൂട്ടിയും വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

ഇപ്പോഴിതാ സിനിമയിലെ ഇന്‍റിമേറ്റ് രംഗങ്ങള്‍ ഒഴിവാക്കിയതിനെ കുറിച്ചുള്ള സംവിധായകന്‍ ജിയോ ബേബിയുടെ വാക്കുകളാണ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ ആകര്‍ഷിക്കുന്നത്. 'കാതലി'ല്‍ മമ്മൂട്ടി ഉള്ളത് കൊണ്ടാണ് സ്വവര്‍ഗ പ്രണയത്തെ കുറിച്ച് പറയുന്ന ചിത്രമായിരുന്നിട്ടും ഇന്‍റിമേറ്റ് രംഗങ്ങള്‍ ഒഴിവാക്കിയതെന്നാണ് ആളുകള്‍ ധരിച്ചിരിക്കുന്നതെന്ന് ജിയോ ബേബി.

എന്നാല്‍ അതല്ല കാരണമെന്നാണ് സംവിധായകന്‍ പറയുന്നത്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ജിയോ ബേബി ഇക്കാര്യം തുറന്നു പറഞ്ഞത്. മൂന്ന് പ്രാവശ്യം മമ്മൂട്ടിക്കൊപ്പം ഇരുന്ന ശേഷമാണ് കഥയുടെ ഫൈനല്‍ ഡ്രാഫ്‌റ്റ് തയ്യാറാക്കിയതെന്നും സംവിധായകന്‍ പറയുന്നു.

"മമ്മൂക്ക ഈ സിനിമയില്‍ ഉള്ളത് കൊണ്ടാണ് ചിത്രത്തില്‍ ഇഴുകി ചേര്‍ന്നുള്ള രംഗങ്ങള്‍ ഇല്ലാത്തത് എന്നാണ് പലരും ധരിച്ച് വച്ചിരിക്കുന്നത്. പക്ഷേ അത് അങ്ങനെ അല്ല. സിനിമയുടെ ഫസ്‌റ്റ് ഡ്രാഫ്‌റ്റ് എന്‍റെ കയ്യിലുണ്ട്. സ്‌നേഹിക്കുന്ന രണ്ട് മനുഷ്യരെ കുറിച്ചാണ് ചിത്രം പറയുന്നത്. അവര്‍ രണ്ട് പേരും കെട്ടിപ്പുണരുന്നതും ചുംബിക്കുന്നതും ഒന്നും എടുക്കാന്‍ എനിക്ക് തോന്നിയില്ല.

സിനിമയ്‌ക്ക് അത് ആവശ്യം ഇല്ലായിരുന്നു. മമ്മൂട്ടി ഇല്ലായിരുന്നെങ്കില്‍ മറ്റേതെങ്കിലും നടനെ വച്ച് കാതല്‍ ഞാന്‍ ചെയ്യുമായിരുന്നു. എനിക്ക് മാത്രമാണ് മമ്മൂട്ടി സിനിമയിലേയ്‌ക്ക് വരുമെന്ന് പ്രതീക്ഷ ഉണ്ടായിരുന്നത്. കാതലിന് മുമ്പ് തുടങ്ങേണ്ടിയിരുന്ന കണ്ണൂര്‍ സ്‌ക്വാഡ് മാറ്റിവച്ചാണ് മമ്മൂട്ടി കാതല്‍ ചെയ്‌തത്.

മമ്മൂട്ടിയ്‌ക്ക് കൃത്യമായി കാതലിന്‍റെ കഥ മനസ്സിലായി. എല്‍ജിബിറ്റി കമ്മ്യൂണിറ്റിയെ കുറിച്ച് മമ്മൂട്ടിക്ക് ഒരുപാട് അറിയാമായിരുന്നു. ഇരത്തിലുള്ള മനുഷ്യരെ കുറിച്ച് ഞങ്ങള്‍ ഒരുപാട് സംസാരിച്ചിട്ടുണ്ട്. മൂന്ന് പ്രാവശ്യം മമ്മൂട്ടിക്കൊപ്പം ഇരുന്നതിന് ശേഷമാണ് കഥയുടെ ഫൈനല്‍ ഡ്രാഫ്‌റ്റ് തയ്യാറാക്കിയത്.

മമ്മൂട്ടിയെ പോലെയുള്ള ഒരു അഭിനേതാവും ഈ ആശയം മനസ്സിലാക്കാന്‍ പറ്റിയ ഒരു മനുഷ്യനെയും എനിക്ക് വേണമായിരുന്നു. എന്തുകൊണ്ടാണ് എന്നെ കാസ്‌റ്റ് ചെയ്‌തതെന്ന് മമ്മൂട്ടി തന്നോട് ചോദിച്ചിട്ടുണ്ട്. ഇതിന് മറുപടിയായി പറഞ്ഞത് ബോളിവുഡിലെയും മറ്റും നടന്‍മാര്‍ക്ക് തന്‍റെ ഇമേജ് നഷ്‌ടപ്പെടുമോ എന്ന അനാവശ്യ ഭയമുണ്ട്. അത്തരത്തില്‍ ഭയം ഒന്നുമില്ലാത്ത ഒരു നടന്‍ നമുക്കുണ്ട് എന്നതാണ് നമ്മുടെ സന്തോഷവും അഭിമാനവും." -ജിയോ ബേബി പറഞ്ഞു.

Also Read: വീണ്ടും ഞെട്ടിക്കാന്‍ മെഗാസ്‌റ്റാര്‍, വില്ലന്‍റെ വില്ലനാകാന്‍ മമ്മൂട്ടി - mammootty as antagonist role

Last Updated : 2 hours ago
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.