ETV Bharat / entertainment

അവസരം ലഭിച്ചതിൽ സന്തോഷം, ഇതൊരു വലിയ ഉത്തരവാദിത്തം; മിസ്‌വേൾഡിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ സിനി ഷെട്ടി

author img

By ETV Bharat Kerala Team

Published : Feb 20, 2024, 3:23 PM IST

ഈ വർഷത്തെ ലോകസൗന്ദര്യ മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കുക കർണാടക സ്വദേശിയായ സിനി ഷെട്ടിയാണ്

Sini Shetty  Miss World  മിസ്‌വേൾഡ്‌  സിനി ഷെട്ടി  ലോകസൗന്ദര്യ മത്സരം
Sini Shetty

ന്യൂഡൽഹി: വരാനിരിക്കുന്ന ലോകസൗന്ദര്യ മത്സരത്തിൽ ഫെമിന മിസ് ഇന്ത്യ 2022 കിരീടം ( Femina Miss India 2022 Title) നേടിയ സിനി ഷെട്ടി ഇന്ത്യയെ പ്രതിനിധീകരിക്കും. മത്സരത്തിന് അവസരം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് സിനി ഷെട്ടി പറഞ്ഞു (It's A Huge Responsibility Sini Shetty On Representing India At Miss World).

എന്‍റെ പ്രാതിനിധ്യം എന്നത് എനിക്ക് ലോകമാണ്. ഞാൻ എന്നെ പ്രതിനിധീകരിക്കുന്നില്ല. ഞാൻ 1.4 ബില്യൺ ജനങ്ങളെയാണ് പ്രതിനിധീകരിക്കുന്നത്. ഈ രാജ്യത്ത് ജീവിക്കുന്ന ഓരോ വ്യക്തിയും പ്രതിനിധീകരിക്കുക എന്നത് ഒരു വലിയ ഉത്തരവാദിത്തമാണ്. കാരണം ഞാൻ പ്രതിനിധീകരിക്കുന്നത് ഇന്ത്യയുടെ സംസ്‌കാരത്തെയും വൈവിധ്യമാർന്ന പാരമ്പര്യത്തെയും വികാരത്തെയുമാണെന്ന് സിനി ഷെട്ടി എഎൻഐയോട് വ്യക്തമാക്കി.

അക്കൗണ്ടിങിലും ഫിനാൻസിലും ബിരുദം നേടിയ സിനി ഷെട്ടി തന്‍റെ കരിയറിനെക്കുറിച്ചുളള വിശേഷങ്ങളും പങ്കുവച്ചിരുന്നു. ഞാൻ എന്നെ ഒരു ആക്‌സിഡൻ്റൽ ടൂറിസ്‌റ്റ്‌ എന്നാണ് വിളിക്കുന്നത്. എല്ലാം സംഭവിക്കുന്നതെന്ന് ഒരു കാരണത്താലാണെന്ന് എനിക്ക് തോന്നുന്നുണ്ട്. ദൈവം ദയയുള്ളവനാണ്.

ഞാൻ അക്കൗണ്ടൻസി പഠിച്ചു. ശേഷം എനിക്ക് മാർക്കറ്റിങിൽ ജോലി ലഭിച്ചു. ഇപ്പോൾ ഞാൻ ലോകസുന്ദരി പട്ടത്തിനായി മത്സരിച്ച് ഇവിടെ വരെയെത്തി. എന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷങ്ങളിൽ ഒന്നാണിതെന്നും ഞാൻ ഈ പ്ലാറ്റ്‌ഫോം ഉപയോഗിച്ച് വലിയ കാര്യങ്ങൾ നേടുമെന്ന് പ്രതീക്ഷിക്കുന്നെന്നും സിനി പറഞ്ഞു.

മുംബൈയിൽ ജനിച്ച കർണാടക സ്വദേശിയായ സിനി ഭരതനാട്യം നർത്തകി കൂടിയാണ്. ഇതിനോടകം തന്നെ നിരവധി പരസ്യ ചിത്രങ്ങളിലും സിനി അഭിനയിച്ച് കഴിഞ്ഞിട്ടുണ്ട്. ഇന്ന് ഒരു വലിയ യാത്രയുടെ വക്കിൽ താൻ എത്തി നിൽക്കുമ്പോൾ ത്രിവർണ്ണ പതാക കൈകളിൽ മാത്രമല്ല, തൻ്റെ ഹൃദയത്തിലും പിടിച്ചിരിക്കുന്നു എന്ന് പറഞ്ഞ്‌ സിനി കഴിഞ്ഞ ദിവസം ഇൻസ്‌റ്റഗ്രാമിൽ പോസ്‌റ്റിട്ടിരുന്നതും സോഷ്യൽമീഡിയയിൽ ശ്രദ്ധനേടിയിരുന്നു.

അതേസമയം 28 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യ വീണ്ടും ലോകസൗന്ദര്യ മത്സരത്തിന് ആതിഥേയത്വം വഹിക്കുന്നത്. 71-ാമത് സൗന്ദര്യ മത്സരം മാർച്ച് 9 ന് മുംബൈയിൽവച്ച് നടക്കും.

ALSO READ:ഇടവേളയുടെ 28 വർഷങ്ങൾ; വീണ്ടും മിസ് വേൾഡ് മത്സരത്തിന് വേദിയായി ഇന്ത്യ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.