മലയാളത്തിന്‍റെ മഹാനടൻ മമ്മൂട്ടി വ്യക്തിജീവിതത്തിൽ ഒരല്‌പം ഗൗരവക്കാരനാണെന്നും മുൻകോപിയാണെന്നും പൊതുവേ മലയാളികൾക്കിടയിൽ ഒരു ധാരണയുണ്ട്. എന്നാൽ മമ്മൂട്ടിയെ അടുത്തറിയാവുന്നവർക്കാർക്കും തന്നെ അങ്ങനെ ഒരു അഭിപ്രായം ഇല്ല എന്നുള്ളതാണ്. ഒറ്റനോട്ടത്തിൽ കാണുമ്പോൾ അഹങ്കാരി ആണെന്ന് തോന്നുമെങ്കിലും ജീവിതത്തെ ലളിതമായി കാണുകയും സരസമായി സംസാരിക്കുകയും ചെയ്യുന്ന വ്യക്തിയാണ് മമ്മൂട്ടിയെന്ന് നിരവധി സംവിധായകരും അഭിനേതാക്കളും തുറന്നു പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ടെലിവിഷൻ കലാകാരനും നടനുമായ റിയാസ് നർമ്മകല ഇ ടിവി ഭാരതിന് അനുവദിച്ച അഭിമുഖത്തിനിടെ മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ വാക്കുകള്‍ ഏതൊരു മമ്മൂട്ടി ആരാധകനെയും രോമാഞ്ചം കൊള്ളിക്കുന്നതാണ്.
ആദ്യമായി മമ്മോട്ടിയോടൊപ്പം
'റോഷാക്' എന്ന ചിത്രത്തിലാണ് റിയാസ് നർമ്മകല ആദ്യമായി മമ്മൂട്ടിയോടൊപ്പം അഭിനയിക്കുന്നത്. റിയാസിന്‍റെ ഏറെക്കാലത്തെ ആഗ്രഹമായിരുന്നു മമ്മൂട്ടിയോടൊപ്പം ഒരു സിനിമയിലെ ഒരു രംഗത്തിലെങ്കിലും അഭിനയിക്കണമെന്നുള്ളത്. ആ ആഗ്രഹമാണ് റോഷാക്കിലൂടെ സാധിച്ചത്.
ഏകദേശം 10 ദിവസത്തോളം ചിത്രത്തിന്‍റെ ലൊക്കേഷനിൽ മമ്മൂക്കയോടൊപ്പം സമയം ചെലവഴിക്കാനും ഒപ്പം അഭിനയിക്കാനും സാധിച്ചു എന്നുള്ളത് തന്നെ ജീവിതത്തിലെ ഏറ്റവും വലിയ സൗഭാഗ്യം അണ്.ആള്‍ ഒരൊല്‌പം മുൻകോപിയാണ്, ദേഷ്യക്കാരൻ ആണ് എന്നൊക്കെയുള്ള മനോഭാവത്തിലാണ് താൻ ആദ്യം ലൊക്കേഷനിൽ എത്തുന്നത്. അതുകൊണ്ടൊക്കെ തന്നെ മമ്മൂക്കയോട് ഇടപെടുമ്പോൾ വളരെയധികം ശ്രദ്ധയോടെയാണ് സംസാരിച്ചിരുന്നത് പോലും.
താൻ അറിഞ്ഞതും കേട്ടതും ഒക്കെ തെറ്റായിരുന്നുവെന്ന് ആദ്യദിവസം കഴിഞ്ഞപ്പോൾ തന്നെ മനസിലായി. ഇത്രയും കൂളായ ഒരു മനുഷ്യനെ വേറെ കാണാൻ സാധിക്കില്ല. മമ്മൂക്ക തനിക്ക് നൽകിയ സപ്പോർട്ട് എത്ര വലുതായിരുന്നു എന്ന് വാക്കുകൾ കൊണ്ട് നിർവചിക്കാനും ആകില്ല. മമ്മൂക്കയും താനും മാത്രം ഒരു ഷോട്ടിൽ വരുന്ന ചില രംഗങ്ങൾ സിനിമയിലുണ്ട്. മമ്മൂക്ക നൽകിയ മികച്ച പിന്തുണയിൽ അതൊക്കെ വളരെ ഈസിയായാണ് താൻ പെർഫോം ചെയ്‌തത്. പിന്നെ ദേഷ്യക്കാരൻ എന്നൊക്കെ ആൾക്കാർ പറയുന്നതോ? ദേഷ്യമുണ്ട്. ദേഷ്യം തോന്നുന്ന ആ സമയം എന്തെങ്കിലുമൊക്കെ പറയും. പിന്നെ അത് മനസില്‍ വച്ചിരിക്കുന്ന സ്വഭാവം മമ്മൂക്കയ്ക്കില്ല . ദേഷ്യപ്പെട്ട് കഴിഞ്ഞാൽ അത് അവിടെ തീർന്നു. പിന്നെ ആ സംഭവം ഒരുപക്ഷേ പുള്ളിക്കാരൻ ഓർത്തിരിക്കണം എന്നു കൂടിയില്ല.
വിഷമത്തോടെ മടങ്ങിയ ആറുവയസുകാരന്‍ പയ്യനും അച്ഛനും
റോഷാക്കിന്‍റെ ലൊക്കേഷനിൽ ഷൂട്ടിംഗ് കാണാൻ പതിവായി എത്തുന്ന ഒരു അച്ഛനെയും മകനെയും താൻ ശ്രദ്ധിച്ചിരുന്നു. ദിവസവും വരും അവർ. കുഞ്ഞിന് കഷ്‌ടിച്ചൊരു ആറു വയസ് ഉണ്ടാകും. അവർക്ക് മമ്മൂട്ടിയോടൊപ്പം ഒരു ഫോട്ടോ എടുക്കണം. അക്കാരണത്താലാണ് ദിവസവും ലൊക്കേഷനിൽ എത്തുന്നത്. ഒരു ദിവസം ഇടിച്ചു കയറി അവർ മമ്മൂട്ടിയോടൊപ്പം ഫോട്ടോ എടുക്കാൻ ശ്രമിച്ചപ്പോൾ ലൊക്കേഷനിലെ സെക്യൂരിറ്റി ഗാർഡ്‌സ് അവരെ തടഞ്ഞു. സെക്യൂരിറ്റി ഗാർഡുമായി ആ കുഞ്ഞിന്‍റെ അച്ഛൻ വലിയ വാക്കു തർക്കത്തിൽ ആയി. ഒരു കാരണവശാലും മമ്മൂട്ടിയെ കാണാൻ അനുവദിക്കില്ല എന്ന സെക്യൂരിറ്റി ഗാർഡിന്‍റെ പിടിവാശിക്ക് മുന്നിൽ ആ ആരാധകരായ അച്ഛനും മകനും പിന്മാറി. അവർ മമ്മൂട്ടിയോടൊപ്പം ഫോട്ടോ എടുക്കാൻ ആകാത്ത നിരാശയിൽ മടങ്ങി പോവുകയും ചെയ്‌തു. ഈ സംഭവം മമ്മൂക്ക അറിഞ്ഞതോടെ ലൊക്കേഷനിൽ വലിയ വിഷയമായി. ആ അച്ഛനെയും മകനെയും പറഞ്ഞുവിട്ട സെക്യൂരിറ്റി ഗാർഡിനെ മമ്മൂട്ടി നന്നായി വഴക്ക് പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.