ഹക്കീം ഷാജഹാൻ (ഹക്കീം ഷാ) നായകനാകുന്ന 'കടകൻ' എന്ന ചിത്രത്തിന്‍റെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി (Hakkim Shah starrer Kadakan Movie). ദുൽഖർ സൽമാന്‍റെ ഉടമസ്ഥതയിലുള്ള വേഫറർ ഫിലിംസ് വിതരണത്തിനെത്തിക്കുന്ന ഈ ചിത്രം നവാഗതനായ സജിൽ മമ്പാടാണ് കഥ എഴുതി സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്‍റെ ത്രസിപ്പിക്കുന്ന പോസ്റ്ററാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത് (Kadakan second look poster out).
ഉത്സവ പറമ്പാണ് പോസ്റ്റർ പശ്ചാത്തലമാക്കുന്നത്. ഉത്സവ പറമ്പിലെ സംഭർഷഭരിതമായ കാഴ്‌ചയാണ് പോസ്റ്റർ പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. 'കലിപ്പ് ലുക്കിൽ' എതിരാളിയെ മലർത്തിയടിച്ച ഹക്കീം ഷാ അവതരിപ്പിക്കുന്ന നായക കഥാപാത്രത്തെ പോസ്റ്ററിൽ കാണാം. ഒപ്പം ഇയാളുടെ കൂട്ടാളികളും പോസ്റ്ററിൽ അണിനിരക്കുന്നുണ്ട്. ഏതായാലും മികച്ച ഒരു ആക്ഷൻ പാക്ക്‌ഡ് ചിത്രം തന്നെയാകും 'കടകൻ' എന്ന സൂചനയുമായാണ് പുതിയ പോസ്റ്റർ എത്തിയിരിക്കുന്നത്.
![Hakkim Shah kadakan second look Dulquer Salman Wayfarer Films കടകൻ സെക്കൻഡ് ലുക്ക് ഹക്കിം ഷാ കടകൻ സിനിമ](https://etvbharatimages.akamaized.net/etvbharat/prod-images/27-01-2024/kl-ekm-1-vinayak-script_27012024182309_2701f_1706359989_939.jpeg)
ഖലീലാണ് ഫാമിലി എന്‍റർടെയിനറായി അണിയിച്ചൊരുക്കിയ 'കടകൻ' നിർമിക്കുന്നത്. ബോധിയും എസ് കെ മമ്പാടും ചേർന്നാണ് ഈ ചിത്രത്തിനായി തിരക്കഥ ഒരുക്കിയത്. ഗോപി സുന്ദറാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. ഹരിശ്രീ അശോകൻ, രഞ്ജിത്ത്, നിർമൽ പാലാഴി, ബിബിൻ പെരുംമ്പിള്ളി, ജാഫർ ഇടുക്കി, സോന ഒളിക്കൽ, ശരത്ത് സഭ, മണികണ്ഠൻ ആർ ആചാരി, സിനോജ് വർഗ്ഗീസ്, ഗീതി സംഗീത തുടങ്ങിയവരും ഈ ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നു.
'പ്രണയ വിലാസം' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഹക്കീം ഷാ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'കടകൻ' സിനിമയുടെ വരവിനായി പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. നേരത്തെ പുറത്തുവന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് വലിയ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ പുതിയ പോസ്റ്ററുകളും കൈയ്യടി നേടുകയാണ്.
ജാസിൻ ജസീലാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. ചിത്രസംയോജനം ഷമീർ മുഹമ്മദും കൈകാര്യം ചെയ്യുന്നു. പ്രൊഡക്ഷൻ ഡിസൈനർ : അർഷാദ് നക്കോത്ത്, സൗണ്ട് ഡിസൈൻ : ജിക്കു, റി-റെക്കോർഡിംങ് മിക്‌സർ : ബിബിൻ ദേവ്, പ്രൊഡക്ഷൻ കൺട്രോളർ : ദീപക് പരമേശരൻ.
ചീഫ് അസോസിയേറ്റ് ഡയറക്‌ടർ : ബിച്ചു, സെക്കൻഡ് യൂണിറ്റ് ഡിഒപി : ടി ഗോപാൽകൃഷ്‌ണ, ആക്ഷൻ : ഫീനിക്‌സ് പ്രബു, പി സി സ്റ്റണ്ട്, തവസി രാജ്, വസ്‌ത്രാലങ്കാരം : റാഫി കണ്ണാടിപറമ്പ, മേക്കപ്പ് : സജി കാട്ടാക്കട, ഗാനങ്ങൾ : ഷംസുദ് എടരിക്കോട്, അതുൽ നറുകര, ബേബി ജീൻ, കോറിയോഗ്രഫി : റിഷ്ദാൻ, അനഘ, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് : നസീർ കാരത്തൂർ, പ്രൊജക്റ്റ് ഡിസൈനർ : ബാബു നിലമ്പൂർ, വി.എഫ്.എക്‌സ് & ടൈറ്റിൽ ആനിമേഷൻ : റോ ആൻഡ് ന്യൂ സ്റ്റുഡിയോസ്, സ്റ്റിൽസ് : എസ്ബികെ ഷുഹൈബ്, പബ്ലിസിറ്റി ഡിസൈൻ : കൃഷ്‌ണപ്രസാദ് കെ വി, പിആർഒ : ശബരി എന്നിവരാണ് ഈ ചിത്രത്തിന്‍റെ മറ്റ് അണിയറ പ്രവർത്തകർ.