ETV Bharat / entertainment

'തീയിൽ കുരുത്തവനുണ്ടോ കോലഞ്ചേരിയിൽ വാടുന്നു' ; ജാസി ഗിഫ്‌റ്റിനെ അപമാനിച്ച സംഭവത്തില്‍ ജി വേണുഗോപാല്‍ - Jassie Gifts insult at college

ജാസി ഗിഫ്റ്റിനെ പാട്ടുപാടുന്നതിനിടെ തടസപ്പെടുത്തിയ കോളജ് പ്രിൻസിപ്പലിന്‍റേത് സംസ്‌കാരവിഹീനമായ, വൃത്തികെട്ട പ്രവൃത്തിയെന്ന് ജി വേണുഗോപാല്‍

Jassie Gift college insult incident  Jassie Gift insulted at college  Jassie Gift interrupted  principal insulted Jassie Gift Jassie Gifts insult at college
Jassie Gift
author img

By ETV Bharat Kerala Team

Published : Mar 17, 2024, 12:47 PM IST

കോല‌ഞ്ചേരി സെന്‍റ് പീറ്റേഴ്‌സ് കോളജിൽ പ്രശസ്‌ത ഗായകൻ ജാസി ഗിഫ്റ്റ് അപമാനിക്കപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി ജി വേണുഗോപാല്‍. ഒരു കലാകാരൻ വേദിയിൽ പ്രകടനം നടത്തുമ്പോൾ അവിടേക്ക് കടന്നുവന്ന് അയാളെ തടസപ്പെടുത്തുക എന്നത് സംസ്‌കാരവിഹീനമായ പ്രവൃത്തിയാണെന്ന് അദ്ദേഹം പറഞ്ഞു. ഒരു കോളജ് പ്രിൻസിപ്പലാണ് ഇത് ചെയ്‌തത് എന്ന് കേൾക്കുമ്പോൾ നടുക്കമാണ് തോന്നുന്നതെന്നും വേണുഗോപാല്‍ ഫേസ്‌ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.

കോല‌ഞ്ചേരി സെന്‍റ് പീറ്റേഴ്‌സ് കോളജിൽ പാടുന്നതിനിടെ ജാസി ഗിഫ്റ്റില്‍ നിന്ന് പ്രിൻസിപ്പല്‍ മൈക്ക് പിടിച്ചുവാങ്ങുകയായിരുന്നു. കോറസ് പാടാൻ മറ്റൊരാളും എത്തിയതായിരുന്നു പ്രിൻസിപ്പലിനെ പ്രകോപിപ്പിച്ചത്. മൈക്ക് വാങ്ങിയതില്‍ പ്രതിഷേധിച്ച് ജാസി ഗിഫ്റ്റ് വേദി വിട്ടിറങ്ങിയിരുന്നു.

ജി വേണുഗോപാലിന്‍റെ ഫേസ്‌ബുക്ക് കുറിപ്പ്: 'ഒരു പാട്ടുകാരൻ, കലാകാരൻ, അയാൾ വേദിയിൽ പെർഫോം ചെയ്യുമ്പോൾ കടന്നുവന്ന് അയാളെ തടസപ്പെടുത്തുക എന്ന് പറയുന്നത് സംസ്‌കാരവിഹീനമായ, വൃത്തികെട്ട പ്രവൃത്തിയാണ്. ഒരു കോളജ് പ്രിൻസിപ്പലാണ് ഇത് ചെയ്‌തത് എന്ന് കേൾക്കുമ്പോൾ നടുക്കം. കലാലയങ്ങൾ പലതുകൊണ്ടും കലാപാലയങ്ങളായ് തീരുമ്പോൾ അവയെ നയിക്കുന്ന ചിലരെങ്കിലും അതിനൊത്ത് ചേർന്ന് വരുന്നുവെന്ന് മാത്രം. നല്ല അദ്ധ്യാപകരും പ്രിൻസിപ്പല്‍മാരും കേരളത്തിലുണ്ടെന്ന് വിശ്വസിക്കാനാണെനിക്കിഷ്‌ടം.

അനിതരസാധാരണനായ ഒരു കലാകാരനും വ്യക്തിയുമാണ് ജാസി. എല്ലാം ഉള്ളിലൊതുക്കി മസിലുപിടിച്ച് എന്തും കാണുകയും കേൾക്കുകയും ഒന്നിനേയും അംഗീകരിക്കാതിരിക്കുകയും ചെയ്യുന്ന മലയാളിയെ ആദ്യമായി ഷർട്ടൂരി തലയ്‌ക്ക് മുകളിൽ കറക്കി നൃത്തം ചെയ്യിച്ചേറ്റുപാടിപ്പിച്ചയാളാണ് ജാസി. മലയാള സിനിമാസംഗീതം ജാസിക്ക് മുൻപും പിൻപും എന്നൊരു വിഷയത്തിന് സാധ്യതയേറെയാണ്.

എൻ്റെ സിനിമാസംഗീത ജീവിതത്തിലെ വലിയൊരു നിരാശ ജാസിയുടെ ആദ്യ സിനിമയായ ഫോർ ദി പീപ്പിളിൽ ഞാൻ പാടി പുറത്തുവരാത്ത 'പാദസരമേ കിലുങ്ങാതെ' എന്ന പാട്ടാണ്. "അതെൻ്റെ കയ്യിൽ നിന്നും പോയി ചേട്ടാ" എന്ന് ജാസി നിരാശയോടെ പറയും. ആരോടും വിരോധമോ വിദ്വേഷമോ ഇല്ലാത്ത സരസനായ, ഇത്ര നർമ്മബോധമുള്ള മറ്റൊരു സംഗീതജ്ഞനെ കാണാൻ പ്രയാസമാണ്.

കയ്യിലെ മൈക്ക് തട്ടിപ്പറിക്കുമ്പോൾ ഒരു ഏറ്റുമുട്ടലിനും നിൽക്കാതെ ഇറങ്ങി വന്ന ജാസിയുടെ ഉള്ളിലൂറി വന്ന ചിരിയും ചിന്തയും ഇതായിരുന്നിരിക്കണം......"ഇത് വച്ചൊരു പാട്ടും റാപ്പും ഞാനുണ്ടാക്കി കാണിച്ചുതരാം ടീച്ചറേ, തീയിൽ കുരുത്തവനുണ്ടോ കോലഞ്ചേരിയിൽ വാടുന്നു?, വിത്ത് യു ഡിയർ ബ്രോ ജാസി'.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.