ETV Bharat / entertainment

'ആവേശം' കത്തിക്കയറി, മിന്നിക്കാന്‍ 'ഇല്ലുമിനാറ്റി'; പുതിയ ഗാനം പുറത്ത് - Aavesham Illuminati Song - AAVESHAM ILLUMINATI SONG

ഫഹദ് ഫാസിൽ പ്രധാന വേഷത്തിലെത്തുന്ന 'ആവേശം' ഏപ്രിൽ 11ന് തിയേറ്ററുകളിലേക്ക്

FAHADH FAASIL AAVESHAM MOVIE  SUSHIN SHYAM DABZEE SONG  AAVESHAM RELEASE  ROMANCHAM SEQUEL
Illuminati song
author img

By ETV Bharat Kerala Team

Published : Apr 4, 2024, 10:12 AM IST

2023ലെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായിരുന്നു 'രോമാഞ്ചം'. ജിത്തു മാധവനാണ് ഈ ചിത്രം സംവിധാനം ചെയ്‌തത്. 'രോമാഞ്ച'ത്തിന് ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്‌ത ചിത്രമാണ് 'ആവേശം'. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 'ആവേശ'ത്തിലെ പുതിയ ഗാനത്തിന്‍റെ പ്രൊമോഷണല്‍ വീഡിയോ പുറത്തിറങ്ങി.

'ഇല്ലുമിനാറ്റി' എന്ന ഗാനമാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. വിനായക് ശശികുമാര്‍ രചിച്ച് സുഷിന്‍ ശ്യാം സംഗീതം നല്‍കിയ ഗാനം മികച്ച പ്രതികരണം നേടുകയാണ്. പ്രശസ്‌ത റാപ്പര്‍ ഡാബ്‌സിയാണ് ആലാപനം.

  • " class="align-text-top noRightClick twitterSection" data="">

ശ്രോതാക്കളെ ത്രസിപ്പിക്കും വിധമാണ് ഗാനം ഒരുക്കിയിരിക്കുന്നത് എന്നാണ് സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത്. ഫഹദ് ഫാസിലാണ് 'ആവേശം' സിനിമയിൽ നായകനായി എത്തുന്നത്. അന്‍വര്‍ റഷീദ് എന്‍റര്‍ടെയിൻമെൻസിന്‍റെ ബാനറില്‍ അന്‍വര്‍ റഷീദും ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സിന്‍റെ ബാനറില്‍ നസ്രിയ നസീമും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മിക്കുന്നത്.

കോളജ് പിള്ളേരും അവരെ സഹായിക്കാനെത്തുന്ന ഗുണ്ടയുടെയും കഥയാണ് 'ആവേശം' പറയുന്നത്. എ&എ റിലീസാണ് ഈ ചിത്രം വിതരണം ചെയ്യുന്നത്. 'ഭീഷ്‌മപര്‍വ്വം' എന്ന സൂപ്പര്‍ ഹിറ്റിന് ശേഷം എ&എ റിലീസ് വിതരണത്തിനെത്തിക്കുന്ന ചിത്രം കൂടിയാണിത്. പെരുന്നാള്‍ - വിഷു റിലീസ് ആയി ഏപ്രില്‍ 11 ന് 'ആവേശം' തിയേറ്റുകളിലൂടെ പ്രേക്ഷകർക്കരികിൽ എത്തും.

ഫഹദിന് പുറമെ ആശിഷ് വിദ്യാര്‍ഥി, സജിന്‍ ഗോപു, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റര്‍, മിഥുന്‍ ജെഎസ്, റോഷന്‍ ഷാനവാസ്, പൂജ മോഹന്‍രാജ്, നീരജ രാജേന്ദ്രന്‍, ശ്രീജിത്ത് നായര്‍, തങ്കം മോഹന്‍, മന്‍സൂര്‍ അലി ഖാന്‍ തുടങ്ങി നിരവധി പേരും ആവേശത്തില്‍ പ്രധാന വേഷങ്ങളിലുണ്ട്. സമീര്‍ താഹിര്‍ ആണ് ഈ സിനിമയുടെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.

'രോമാഞ്ച'ത്തിലെ ഹിറ്റ് കൂട്ടുകെട്ട് വിനായക് ശശികുമാർ - സുഷിന്‍ ശ്യാം വീണ്ടും ആവർത്തിക്കുമ്പോൾ സംഗീതാസ്വാദകരുടെ പ്രതീക്ഷകളും വാനോളമാണ്. വിവേക് ഹര്‍ഷന്‍ എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. അശ്വിനി കാലെ ആണ് പ്രൊഡക്ഷന്‍ ഡിസൈനർ.

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ - എ ആര്‍ അന്‍സാര്‍, ലൈന്‍ പ്രൊഡ്യൂസര്‍ - പി കെ ശ്രീകുമാര്‍, പ്രൊജക്റ്റ് സിഇഒ - മൊഹ്‌സിന്‍ ഖൈസ്, വസ്‌ത്രാലങ്കാരം - മഷര്‍ ഹംസ, മേക്കപ്പ് - ആര്‍ജി വയനാട്, ഓഡിയോഗ്രഫി - വിഷ്‌ണു ഗോവിന്ദ്, ആക്ഷന്‍ - ചേതന്‍ ഡിസൂസ, വിഎഫ്എക്‌സ് - എഗ്ഗ് വൈറ്റ്, ഡിഐ പോയറ്റിക്, കളറിസ്റ്റ്, ടൈറ്റിൽസ് - അഭിലാഷ് ചാക്കോ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - വിനോദ് ശേഖര്‍, പിആര്‍ഒ - എ എസ് ദിനേശ്, ആതിര ദില്‍ജിത്ത്, ഡിജിറ്റൽ മാർക്കറ്റിങ് - സ്നേക്ക് പ്ലാന്‍റ് എന്നിവരാണ് ഈ സിനിമയുടെ മറ്റ് അണിയറ പ്രവർത്തകർ.

ALSO READ: രോമാഞ്ചത്തിന് ശേഷം തീ പറത്താൻ 'ആവേശം'; രങ്കനും പിള്ളേരും ഏപ്രില്‍ 11 ന് തിയേറ്ററുകളിൽ, പുതിയ പോസ്‌റ്റര്‍ പുറത്ത്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.