ദുൽഖർ സൽമാൻ ആരാധകരുടെ കാത്തിരിപ്പ് അവസാനിപ്പിച്ച് 'ലക്കി ഭാസ്‌കർ' ടീസർ പുറത്ത്. ഈദിനോടനുബന്ധിച്ച്, വ്യാഴാഴ്‌ച (ഏപ്രിൽ 11) പുറത്തെത്തിയ ടീസർ പ്രേക്ഷകശ്രദ്ധ നേടുകയാണ്. പ്രേക്ഷകർക്ക് ആകർഷകവും ആഴത്തിലുള്ളതുമായ ഒരു സിനിമായാത്ര 'ലക്കി ഭാസ്‌കർ' സമ്മാനിക്കുമെന്ന് ഉറപ്പ് തരുന്നതാണ് ടീസർ.
വെങ്കി അറ്റ്‌ലൂരിയാണ് ദുൽഖർ സൽമാനെ നായകനാക്കി 'ലക്കി ഭാസ്‌കർ' സംവിധാനം ചെയ്‌തിരിക്കുന്നത്. വെങ്കി അറ്റ്‌ലൂരി തന്നെയാണ് ഈ ചിത്രത്തിനായി തിരക്കഥയെഴുതിയതും. മലയാളം, തെലുഗു, തമിഴ്, ഹിന്ദി എന്നീ 4 ഭാഷകളിലായി പാൻ ഇന്ത്യൻ ചിത്രമായാണ് 'ലക്കി ഭാസ്‌കർ' പ്രേക്ഷകരിലേക്ക് എത്തുക. ദുൽഖൽ വീണ്ടുമൊരു പാൻ ഇന്ത്യൻ സിനിമയുമായി എത്തുമ്പോൾ ആരാധകരും ആവേശത്തിലാണ്.
- " class="align-text-top noRightClick twitterSection" data="">
ഈ വർഷം ഫെബ്രുവരിയിലായിരുന്നു ഈ സിനിമയുടെ ഓദ്യോഗിക പ്രഖ്യാപനം പുറത്തുവന്നത്. പിന്നീട് 'ലക്കി ഭാസ്‌കറി'ന്‍റെ ഓരോ അപ്‌ഡേറ്റുകൾക്കായും പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ശ്രീകര സ്റ്റുഡിയോസ് അവതരിപ്പിക്കുന്ന ഈ ചിത്രം ഫോർച്യൂൺ ഫോർ സിനിമാസിൻ്റെ ബാനറിൽ സായ് സൗജന്യയും സിത്താര എൻ്റർടെയ്ൻമെൻസിൻ്റെ ബാനറിൽ സൂര്യദേവര നാഗ വംശിയും ചേർന്നാണ് നിർമിക്കുന്നത്.
90-കളാണ് ഈ സിനിമ പശ്ചാത്തലമാക്കുന്നത്. മഗധ ബാങ്കിൽ ജോലി ചെയ്യുന്ന കാഷ്യറുടെ വേഷമാണ് ദുൽഖർ സൽമാൻ ഈ സിനിമിയിൽ അവതരിപ്പിക്കുന്നത്. ബോംബെയിൽ സാമ്പത്തിക പ്രതിസന്ധിയുടെ സമയത്തെ ഒരു കാഷ്യറുടെ ജീവിതമാണ് ഈ ചിത്രം വരച്ചുകാട്ടുന്നത്. സാധാരണക്കാരനായ, ഒരു മിഡിൽ ക്ലാസ് മനുഷ്യന്‍റെ ജീവിതമാണ് 'ലക്കി ഭാസ്‌കർ' ദൃശ്യവൽക്കരിക്കുന്നതെന്ന് ടീസറിൽ നിന്നും വ്യക്തമാണ്.
മീനാക്ഷി ചൗധരിയാണ് 'ലക്കി ഭാസ്‌കർ' ചിത്രത്തിൽ ദുൽഖർ സൽമാന്‍റെ നായിക. സുമതി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. ദേശീയ അവാർഡ് ജേതാവും നടനുമായ ജിവി പ്രകാശ് കുമാറാണ് 'ലക്കി ഭാസ്‌കർ' സിനിമയ്‌ക്ക് സംഗീതം പകരുന്നത്. നിമിഷ് രവി ഛായാഗ്രഹണവും നവിൻ നൂലി ചിത്രസംയോജനവും കൈകാര്യം ചെയ്യുന്നു. ബംഗ്ലാൻ ആണ് ഈ ചിത്രത്തിന്‍റെ പ്രൊഡക്ഷൻ ഡിസൈനർ. സിനിമയുടെ റിലീസ് തീയതി ഉടൻ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ALSO READ: വീണ്ടും പാൻ ഇന്ത്യൻ സിനിമയുമായി ദുൽഖർ; 'ലക്കി ഭാസ്‌കർ' ഫസ്റ്റ് ലുക്ക് പുറത്ത്