ദുൽഖർ സൽമാനെ നായകനാക്കി വെങ്കി അറ്റ്‌ലൂരി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ലക്കി ഭാസ്‌കർ'. 'ഡിക്യു' ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് ഈ സിനിമയുടെ വരവിനായി കാത്തിരിക്കുന്നത്. മലയാളം, തെലുഗു, തമിഴ്, ഹിന്ദി എന്നീ 4 ഭാഷകളിലായി ഒരുങ്ങുന്ന ഈ പാൻ ഇന്ത്യൻ ചിത്രത്തിന്‍റെ ടീസർ ഇന്ന് റിലീസ് ചെയ്യും.
ഫോർച്യൂൺ ഫോർ സിനിമാസിൻ്റെ ബാനറിൽ സായ് സൗജന്യയും സിത്താര എൻ്റർടെയ്ൻമെൻസിൻ്റെ ബാനറിൽ സൂര്യദേവര നാഗ വംശിയും ചേർന്നാണ് 'ലക്കി ഭാസ്‌കർ' നിർമിക്കുന്നത്. ശ്രീകര സ്റ്റുഡിയോസാണ് ഈ ചിത്രം അവതരിപ്പിക്കുന്നത്.
മഗധ ബാങ്കിൽ ജോലി ചെയ്യുന്ന കാഷ്യറുടെ വേഷമാണ് 'ലക്കി ഭാസ്‌കർ' സിനിമയിൽ ദുൽഖർ അവതരിപ്പിക്കുന്നത്. 90-കളിലെ ബോംബെയിൽ, സാമ്പത്തിക പ്രതിസന്ധിയുടെ സമയത്ത്, ഒരു കാഷ്യറുടെ ജീവിതം എങ്ങനെയെന്നാണ് ഈ ചിത്രം പറയുന്നത്. ഇയാൾ കടന്നുപോകുന്ന ജീവിത സാഹചര്യങ്ങളാണ് 'ലക്കി ഭാസ്‌കർ' ദൃശ്യവൽക്കരിക്കുന്നത്.
മീനാക്ഷി ചൗധരിയാണ് ഈ ചിത്രത്തിലെ നായിക. സുമതി എന്നാണ് മീനാക്ഷി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. ദേശീയ അവാർഡ് ജേതാവായ സംഗീത സംവിധായകൻ ജിവി പ്രകാശ് കുമാറാണ് ഈ ചിത്രത്തിന് സംഗീതം പകരുന്നത്. നിമിഷ് രവി ഛായാഗ്രഹണം നിർവഹിക്കുന്ന ഈ സിനിമയുടെ ചിത്രസംയോജനം കൈകാര്യം ചെയ്യുന്നത് നവിൻ നൂലിയാണ്. പ്രൊഡക്ഷൻ ഡിസൈനർ : ബംഗ്ലാൻ.
ALSO READ: വീണ്ടും പാൻ ഇന്ത്യൻ സിനിമയുമായി ദുൽഖർ; 'ലക്കി ഭാസ്‌കർ' ഫസ്റ്റ് ലുക്ക് പുറത്ത്