ETV Bharat / entertainment

'കഴിഞ്ഞ വര്‍ഷം വിവാഹിതയായി'; ആ രഹസ്യം വെളിപ്പെടുത്തി ദിയ - Diya Krishna about secret wedding

വിവാഹ രഹസ്യം വെളിപ്പെടുത്തി ദിയ കൃഷ്‌ണ. ഇന്‍സ്‌റ്റഗ്രാമില്‍ ഒരു റീല്‍ പങ്കുവച്ച് കൊണ്ടായിരുന്നു ദിയയുടെ വെളിപ്പെടുത്തല്‍. തന്‍റെയും അശ്വിന്‍റെയും വിവാഹം ഒരു വര്‍ഷം മുമ്പ് നടന്നുവെന്നാണ് ദിയ പറയുന്നത്.

DIYA KRISHNA WEDDING  DIYA KRISHNA SECRET WEDDING  ദിയ കൃഷ്‌ണ  രഹസ്യ വിവാഹത്തെ കുറിച്ച് ദിയ കൃഷ്‌ണ
Diya Krishna reveals about secret wedding (ETV Bharat)
author img

By ETV Bharat Entertainment Team

Published : Sep 13, 2024, 11:41 AM IST

ജീവിതത്തിലെ ആ രഹസ്യം വെളിപ്പെടുത്തി ദിയ കൃഷ്‌ണയും അശ്വിന്‍ ഗണേഷും. ഈ സെപ്‌റ്റംബര്‍ അഞ്ചിനായിരുന്നു നടന്‍ കൃഷ്‌ണകുമാറിന്‍റെ മകളും സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സറുമായ ദിയ കൃഷ്‌ണയുടെ വിവാഹം. ദിയയുടെ വിവാഹാഘോഷങ്ങളുടെ വീഡിയോകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

ഇപ്പോഴിതാ വിവാഹവുമായി ബന്ധപ്പെട്ട ഒരു രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് ദിയ. കഴിഞ്ഞ വര്‍ഷം തന്നെ തങ്ങള്‍ ഇരുവരുടെയും വിവാഹം കഴിഞ്ഞെന്നാണ് ദിയ പറയുന്നത്. കഴിഞ്ഞ ആഴ്‌ച നടന്നത് ഔദ്യോഗിക വിവാഹം മാത്രമാണെന്നും ദിയ പറയുന്നു. ഇന്‍സ്‌റ്റഗ്രാമിലൂടെയായിരുന്നു ദിയയുടെ ഈ വെളിപ്പെടുത്തല്‍.

ഒരു റീല്‍ പങ്കുവച്ച് കൊണ്ടാണ് ദിയ ഇക്കാര്യം ആരാധകരെ അറിയിച്ചത്. ക്ഷേത്രത്തിന് മുന്നില്‍ നിന്ന് അശ്വിന്‍ ദിയയുടെ കഴുത്തില്‍ താലി ചാര്‍ത്തുന്നതും നെറ്റിയില്‍ സിന്ദൂരം അണിയുന്നതെല്ലാം റീലില്‍ കാണാം. വീഡിയോയില്‍ പിങ്ക് നിറത്തിലുള്ള സാരിയാണ് ദിയ ധരിച്ചിരിക്കുന്നത്. അശ്വിന്‍ മുണ്ടും ഷര്‍ട്ടുമാണ് ധരിച്ചിരിക്കുന്നത്.

'ഞങ്ങളുടെ കുഞ്ഞ് രഹസ്യം' എന്ന ക്യാപ്‌ഷനോടു കൂടിയാണ് ദിയ റീല്‍ പങ്കുവച്ചിരിക്കുന്നത്. 'സെപ്‌റ്റംബര്‍ അഞ്ചിന് നടന്നത് ഞങ്ങളുടെ ഔദ്യോഗിക വിവാഹമാണ്. എന്തു തന്നെ സംഭവിച്ചാലും ഇനി അങ്ങോട്ട് പരസ്‌പരം താങ്ങും തണലുമായി ഞങ്ങള്‍ രണ്ടു പേരും ഉണ്ടാകുമെന്ന് കഴിഞ്ഞ വര്‍ഷം തന്നെ പ്രോമിസ് ചെയ്‌തതാണ്. ലോകത്തിന് അറിയാത്ത ഞങ്ങളുടെ കുഞ്ഞ് രഹസ്യമാണിത്.' -ഇപ്രകാരമാണ് ദിയ കുറിച്ചത്.

ഏറെ കാലമായി ദിയയും അശ്വിനും പ്രണയത്തിലായിരുന്നു. തമിഴ്‌നാട് സ്വദേശിയായ അശ്വിന്‍ ബെംഗളൂരുവില്‍ സോഫ്‌റ്റ്‌വെയര്‍ എഞ്ചിനിയറാണ്. തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലില്‍ വച്ച് നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. വിവാഹ ശേഷം, ഡെല്‍ഹിയില്‍ വിവാഹ സല്‍ക്കാരവും നടത്തിയിരുന്നു.

Also Read: മനോഹരിയായിരിക്കുന്നു; പ്രണയാതുരരായി ദിയയും അശ്വിനും - DIYA KRISHNA RECEPTION

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.