ETV Bharat / entertainment

എസ് എൻ സ്വാമി സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം 'സീക്രട്ട്' ; ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്‌ത് മമ്മൂട്ടി

author img

By ETV Bharat Kerala Team

Published : Feb 9, 2024, 8:42 PM IST

എസ് എൻ സ്വാമി സംവിധാനം ചെയ്യുന്ന സീക്രട്ട് എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്.

S N Swami new film secret  Dhyan Sreenivasan Secret  Secret first look poster Mammootty  ധ്യാൻ പുതിയ ചിത്രം  സീക്രട്ട് ഫസ്റ്റ് ലുക്ക് പോസ്റ്റർ
secret movie first look poster

എറണാകുളം : തന്‍റെ രചനകളിലൂടെ ഒട്ടേറെ സൂപ്പർഹിറ്റ് സിനിമകൾ സമ്മാനിച്ച എസ് എൻ സ്വാമി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന്‍റെ പ്രകാശനം മെഗാസ്റ്റാർ മമ്മൂട്ടി നിർവഹിച്ചു. മോട്ടിവേഷണൽ ഡ്രാമ വിഭാഗത്തിൽ ഒരുങ്ങുന്ന ചിത്രത്തിന്‍റെ പേര് സീക്രട്ട് എന്നാണ്. ലക്ഷ്‌മി പാർവതി വിഷന്‍റെ ബാനറിൽ രാജേന്ദ്ര പ്രസാദാണ് ചിത്രത്തിന്‍റെ നിർമാണം.

S N Swami new film secret  Dhyan Sreenivasan Secret  Secret first look poster Mammootty  ധ്യാൻ പുതിയ ചിത്രം  സീക്രട്ട് ഫസ്റ്റ് ലുക്ക് പോസ്റ്റർ
ഫസ്റ്റ് ലുക്ക് പോസ്റ്റർ

മോഷൻ പോസ്റ്റർ മമ്മൂട്ടി കമ്പനിയുടെ യൂട്യൂബ് ചാനലിൽ കൂടിയാണ് റിലീസ് ചെയ്‌തത്. പൃഥ്വിരാജ് സുകുമാരൻ, ടൊവിനോ തോമസ്, നിവിൻ പോളി, ബേസിൽ ജോസഫ് തുടങ്ങി സിനിമാമേഖലയിലെ പ്രഗത്ഭ താരങ്ങളും സാങ്കേതിക പ്രവർത്തകരും ചിത്രത്തിന്‍റെ പോസ്റ്റർ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചു. ധ്യാൻ ശ്രീനിവാസൻ, അപർണ ദാസ്, ജേക്കബ് ഗ്രിഗറി, കലേഷ് രാമാനന്ദ്, ആർദ്ര മോഹൻ, രഞ്ജിത്ത്, രഞ്ജി പണിക്കർ, ജയകൃഷ്‌ണൻ, സുരേഷ് കുമാർ, അഭിരാം രാധാകൃഷ്‌ണൻ, മണിക്കുട്ടൻ എന്നിവരാണ് സീക്രട്ടില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്‌ത് മമ്മൂട്ടി

എസ് എൻ സ്വാമി കഥയും തിരക്കഥയും ഒരുക്കി സംവിധാനം നിർവഹിക്കുന്ന സീക്രട്ടിന്‍റെ സംഗീത സംവിധാനം നിർവഹിക്കുന്നത് ജേക്‌സ് ബിജോയിയാണ്. എറണാകുളം, പാലക്കാട്, തമിഴ്‌നാട് എന്നീ സ്ഥലങ്ങളിൽ 45 ദിവസങ്ങൾ കൊണ്ടാണ് ചിത്രീകരണം പൂർത്തിയാക്കിയത്. ചിത്രത്തിന്‍റെ പ്രീ പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്.

അണിയറ പ്രവർത്തകർ: ഡിഒപി : ജാക്‌സൺ ജോൺസൺ, എഡിറ്റിങ് : ബസോദ് ടി ബാബുരാജ്, ആർട്ട് ഡയറക്‌ടർ : സിറിൽ കുരുവിള, എക്‌സിക്യുട്ടീവ് പ്രൊഡ്യൂസർ : രാകേഷ് ടി ബി, പ്രൊഡക്ഷൻ കൺട്രോളർ : അരോമ മോഹൻ, കോസ്റ്റ്യൂം : സ്റ്റെഫി സേവ്യര്‍, മേക്കപ്പ് : സിനൂപ് രാജ്, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ : ശിവറാം, സൗണ്ട് ഡിസൈൻ : വിക്കി, കിഷൻ, അസോസിയേറ്റ് ഡയറക്‌ടർ : വിഷ്‌ണു ചന്ദ്രൻ, ആക്ഷൻ ഡയറക്‌ടർ : ഫീനിക്‌സ് പ്രഭു, ഫൈനൽ മിക്‌സ് : അജിത് എ ജോർജ്, വിഎഫ്എക്‌സ് : ഡിജിബ്രിക്‌സ്, ഡി ഐ : മോക്ഷ, പിആർഒ : പ്രതീഷ് ശേഖർ, സ്റ്റിൽസ് : നവീൻ മുരളി, പബ്ലിസിറ്റി ഡിസൈനർ : ആന്‍റണി സ്റ്റീഫൻ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.