77-ാം ബ്രിട്ടീഷ് അക്കാദമി ഫിലിം അവാര്‍ഡ്‌സ് 2024 (ബാഫ്റ്റ) പുരസ്‌കാര ചടങ്ങില്‍ അതിഥിയായി തിളങ്ങി ബോളിവുഡ് താരറാണി ദീപിക പദുക്കോൺ. ലണ്ടനിലെ റോയൽ ഫെസ്റ്റിവൽ ഹാളിലാണ് ബാഫ്ത പുരസ്‌കാര ചടങ്ങ് നടന്നത്. ചടങ്ങില്‍ അവതാരക കൂടിയായ താരം മികച്ച ചിത്രത്തിനുള്ള അവാർഡ് നടൻ ജോനാഥൻ ഗ്ലേസറിന് സമ്മാനിച്ചു.
ദി സോൺ ഓഫ് ഇന്‍ററസ്റ്റ് എന്ന ചിത്രത്തിനാണ് അവാർഡ് നല്‍കിയത്. ഓഷ്വിറ്റ്സ് തടങ്കൽപ്പാളയത്തെക്കുറിച്ചുള്ള യുകെ-പോളണ്ട് ചരിത്ര സിനിമയാണ് ദി സോൺ ഓഫ് ഇന്‍ററസ്റ്റ്. മാർട്ടിൻ അമിസിന്‍റെ 2014 നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത് (Deepika Padukone Shines at Bafta 2024).
20 ഡേയ്‌സ് ഇൻ മരിയുപോൾ, അനാട്ടമി ഓഫ് എ ഫാൾ, പാസ്റ്റ് ലൈവ്സ്, സൊസൈറ്റി ഓഫ് ദി സ്നോ എന്നീ ചിത്രങ്ങളും നോമിനേഷനുകളില്‍ ഉണ്ടായിരുന്നു. മുൻ ഇംഗ്ലണ്ട് ഫുട്ബോൾ താരം ഡേവിഡ് ബെക്കാം, ആർട്ടിസ്റ്റ് ഡുവ ലിപ, കേറ്റ് ബ്ലാഞ്ചെറ്റ്, ബ്രിഡ്ജർടൺ ഫെയിം അഡ്ജോവ ആൻഡോ, വോങ്ക ഊമ്പ ലൂമ്പയിൽ നിന്നുള്ള ഹഗ് ഗ്രാന്‍റ്, പാരീസിലെ എമിലിയിൽ നിന്നുള്ള ലില്ലി കോളിൻസ് എന്നിവരായിരുന്നു ബാഫ്റ്റ ഫിലിം പുരസ്കാര ചടങ്ങിലെ മറ്റ് അവതാരകർ.
ലയൺസ്ഗേറ്റ് പ്ലേ ഇന്ത്യയിൽ ബാഫ്റ്റ ഫിലിം അവാർഡ്‌സ് 2024 തത്സമയം സംപ്രേഷണം ചെയ്തിരുന്നു. പ്രശസ്ത ഫാഷന്‍ ഡിസൈനര്‍ സബ്യസാചി ഡിസൈൻ ചെയ്ത സ്ട്രാപ്പി സ്ലീവ് ഫീച്ചർ ചെയ്യുന്ന ഒരു മാച്ചിംഗ് ബ്ലൗസിനൊപ്പം മുഴുവനായും സീക്വിനുകള്‍ പിടിപ്പിച്ച സ്വർണ്ണവും വെള്ളിയും കളറിലുള്ള തിളങ്ങുന്ന സാരിയും, മഞ്ഞുനിറഞ്ഞ മേക്കപ്പ് ലുക്കും, കോൾ-റിംഡ് കണ്ണുകളുമായി ദീപിക പദുക്കോണ്‍ പുരസ്കാര വേദിയില്‍ തിളങ്ങി. മെസി ബണ്‍ ഹെയര്‍സ്റ്റൈലും, ബോൾഡ് കമ്മലും താരത്തിന്‍റെ ലുക്ക് ഗംഭീരമാക്കി.
ബാഫ്റ്റ അവാർഡ് വേദിയിലേക്ക് അവതാരകയായി തെരഞ്ഞെടുക്കപ്പെട്ടതിന് ദീപിക തന്‍റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ നന്ദി അറിയിച്ചിരുന്നു. ഇതാദ്യമായല്ല ഒരു രാജ്യാന്തര അവാർഡ് ദാന ചടങ്ങിൽ ദീപിക മുഖ്യവേദിയിലെത്തുന്നത്. കഴിഞ്ഞ കഴിഞ്ഞ വർഷം ഓസ്‌കര്‍ പുരസ്‌കാരത്തിന് ദീപിക അതിഥിയായിരുന്നു.
രൗജമൗലി സംവിധാനം ചെയ്ത ആര്‍ആര്‍ആര്‍ സിനിമയിലെ 'നാട്ടു നാട്ടു' എന്ന ഗാനം വേദിയില്‍ അവതരിപ്പിക്കുന്നതിന് മുന്നോടിയായി ആമുഖ പ്രസംഗം നടത്തിയത് ദീപികയായിരുന്നു. മികച്ച ഒറിജിനല്‍ സോങ് വിഭാഗത്തില്‍ നാട്ടു നാട്ടുവിലൂടെ സംഗീത സംവിധായകന്‍ എം.എം. കീരവാണി, ഗാനരചയിതാവ് ചന്ദ്രബോസ് എന്നിവര്‍ ഓസ്‌കര്‍ പുരസ്‌കാരം ഏറ്റുവാങ്ങുകയും ചെയ്തു.
ഇതിന് പുറമെ 2022-ലെ ഫിഫ വേള്‍ഡ് കപ്പിന്‍റെ ഉദ്ഘാടന ചടങ്ങിലും, പാരിസ് ഫാഷന്‍ വീക്ക്, ലൂയിസ് വിട്ടണ്‍ 2023 ക്രൂയിസ് ഷോ, മെറ്റ്ഗാല, റെഡ് കാര്‍പ്പറ്റ് എന്നിങ്ങനെ നിരവധി വേദികളിലും താരം അതിഥിയായി തിളങ്ങിയിട്ടുണ്ട്.