ഹൈദരാബാദ് : ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 'ക്രൂ' സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു (Crew movie first look poster revealed). കരീന കപൂർ, കൃതി സനോണ്‍, തബു എന്നിവരുടെ കലക്കല്‍ ക്രൂ വേഷമാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിലുള്ളത്. ചിത്രത്തില്‍ ഇവര്‍ മൂന്നു പേരുമാണ് പ്രധാന വേഷം കൈകാര്യം ചെയ്യുന്നത്.
കരീനയാണ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റര്‍ പങ്കുവച്ചത്. ചുവപ്പ് എയര്‍ഹോസ്റ്റസ് യൂണിഫോമിലുള്ള മൂവരുടെയും ചിത്രമാണ് പോസ്റ്ററിലുള്ളത്. കരീനയുടെ ചിത്രത്തോടൊപ്പം 'സ്റ്റീൽ ഇറ്റ്' എന്നും തബുവിന്‍റെ ചിത്രത്തോടൊപ്പം 'റിസ്‌ക് ഇറ്റ്' എന്നും കൃതി സനോണ്‍ ചിത്രത്തില്‍ 'ഫേക്ക് ഇറ്റ്' എന്നും പോസ്റ്ററില്‍ കാണാം.
മാര്‍ച്ച് 29 ന് ചിത്രം പ്രേക്ഷകരിലേക്ക് എത്തുമെന്ന് പോസ്റ്റില്‍ പറയുന്നു. കപില്‍ ശര്‍മയുടെ ഒരു സ്പെഷ്യല്‍ വേഷവും ചിത്രത്തിലുണ്ടാകും. രാജേഷ് എ കൃഷ്‌ണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ശോഭാ കപൂര്‍, അനില്‍ കപൂര്‍, ഏക്‌താ കപൂര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
കരീന കപൂർ, കൃതി സനോണ്‍, തബു എന്നിവരുടെ പ്രധാന റോളിന് പുറമേ കപിൽ ശർമ, ദിൽജിത് ദോസഞ്ച് എന്നിവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്. ബാലാജി ടെലിഫിലിംസും അനിൽ കപൂർ ഫിലിം & കമ്മ്യൂണിക്കേഷൻസ് നെറ്റ്‌വർക്കും ചേർന്ന് ഒരുക്കുന്ന സിനിമ ഒരു ഫാമിലി എന്‍റര്‍ടെയ്‌നറാണ്. മാർച്ച് 29ന് ചിത്രം തിയേറ്ററുകളിലെത്തും.
Also Read: സുഹാനി ഭട്‌നാഗറിന്‍റെ വീട്ടിലെത്തി ആമിര്‍ ഖാന്‍; മാതാപിതാക്കളെ നേരില്‍ കണ്ട് അനുശോചനം അറിയിച്ചു