ETV Bharat / entertainment

ലൈംഗിക പീഡന പരാതി; ജാനി മാസ്‌റ്ററുടെ ദേശീയ അവാര്‍ഡ് സസ്‌പെന്‍ഡ് ചെയ്‌തു - Jani National Film Award Suspended - JANI NATIONAL FILM AWARD SUSPENDED

തിരുച്ചിത്രംബലം എന്ന ചിത്രത്തിന് വേണ്ടിയാണ് ജാനി മാസ്‌റ്റര്‍ക്ക് പുരസ്‌കാരം ലഭിച്ചത്. അസിസ്‌റ്റന്‍റ് കൊറിയോഗ്രാഫര്‍ നല്‍കിയ ലൈംഗിക പീഡന പരാതിയിലാണ് ജാനി മാസ്‌റ്റര്‍ക്കെതിരെ കേസ്.

CHOREOGRAPHER JANI MASTER  JANI MASTER NATIONAL FILM AWARD  ജാനി മാസ്‌റ്റര്‍ കൊറിയോഗ്രാഫര്‍  നാഷണല്‍ അവാര്‍ഡ്
Choreographer Jani Master (IANS)
author img

By ETV Bharat Kerala Team

Published : Oct 6, 2024, 2:31 PM IST

ന്യൂഡല്‍ഹി: ലൈംഗികാരോപണത്തെ തുടര്‍ന്ന് കോറിയോഗ്രാഫര്‍ ഷെയ്‌ഖ് ജാനി ബാഷ എന്ന ജാനി മാസ്‌റ്ററുടെ ദേശീയ അവാര്‍ഡ് മരവിപ്പിച്ചു. ആരോപണങ്ങളും പശ്ചാത്തലത്തിലാണ് അവാര്‍ഡ് നല്‍കാനുള്ള തീരുമാനം മരവിപ്പിച്ചതായി നാഷണല്‍ ഫിലിം അവാര്‍ഡ്‌സ് സെല്‍ അറിയിച്ചത്.

'തിരുച്ചിത്രംബലം' എന്ന ചിത്രത്തിന് വേണ്ടിയാണ് ജാനി മാസ്‌റ്റര്‍ക്ക് പുരസ്‌കാരം ലഭിച്ചത്. മധ്യപ്രദേശ് സ്വദേശിനിയായ അസിസ്‌റ്റന്‍റ് കൊറിയോഗ്രാഫര്‍ നല്‍കിയ ലൈംഗിക പീഡന പരാതിയിലാണ് ജാനി മാസ്‌റ്റര്‍ക്കെതിരെ പോലീസ് കേസെടുത്തത്. ഈ കേസുമായി ബന്ധപ്പെട്ട് സെപ്‌റ്റംബര്‍ 19 ന് ജാനി മാസ്‌റററെ ഗോവ പോലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

2017 ല്‍ മുംബൈയില്‍ വച്ചാണ് ജാനി മാസ്‌റ്റര്‍ സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് പീഡിപ്പിച്ചെതെന്നാണ് യുവതിയുടെ പരാതി. പീഡന വിവരം പുറത്തു പറയരുതെന്ന് ആവശ്യപ്പെട്ട് ശാരീരികമായും മാനസികമായും ഉപദ്രവിച്ചെന്നും 21 കാരി പറഞ്ഞു. കേസില്‍ ജാനി മാസ്‌റ്റര്‍ക്ക് ജാമ്യം ലഭിച്ചിരുന്നു. പോക്‌സോ കേസും ജാനി മാസ്‌റ്റര്‍ക്കെതിരെ രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ട്.

Also Read:ആളുകൂടി; സ്‌റ്റേജ് തകര്‍ന്ന് വീണ് നടി പ്രിയങ്ക മോഹന് പരിക്ക് - വീഡിയോ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.