ETV Bharat / entertainment

ലോക സിനിമകളില്‍ ചാത്തന്‍ കയറി; 'ഭ്രമയുഗം' മികച്ച ഹൊറര്‍ ചിത്രങ്ങളുടെ പട്ടികയില്‍ രണ്ടാമത് - Bramayugam In Letterboxd List - BRAMAYUGAM IN LETTERBOXD LIST

ലെറ്റര്‍ ബോക്‌സിഡിന്‍റെ 2024 ലെ ഹൊറര്‍ ചിത്രങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ച് 'ഭ്രമയുഗം'. 25 ചിത്രങ്ങളില്‍ രണ്ടാമതായാണ് 'ഭ്രമയുഗം' സ്ഥാനം പിടിച്ചത്. ഈ വര്‍ഷത്തെ ഹിറ്റ് ബോക്‌സ് ഓഫീസ് ചിത്രമാണ്.

ഭ്രമയുഗം  മമ്മൂട്ടി സിനിമ ഭ്രമയുഗം  MAMMOOTTY BRAMAYUGAM  LETTERBOXD
Bramayugam Movie Poster (ETV Bharat)
author img

By ETV Bharat Kerala Team

Published : Oct 5, 2024, 2:58 PM IST

ഈ വര്‍ഷത്തെ ബോക്‌സ് ഓഫീസ് ഹിറ്റായി മാറിയ മമ്മൂട്ടിയുടെ 'ഭ്രമയുഗം' ലോക ഹൊറര്‍ ചിത്രങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ചു. ലോകമെമ്പാടുമുള്ള ചലച്ചിത്ര പ്രേമികളുടെ ചര്‍ച്ചകളുടെയും വിശകലനങ്ങളുടെയും വേദിയായ ലെറ്റര്‍ ബോക്‌സിഡിന്‍റെ 2024 ലെ ഹൊറര്‍ ചിത്രങ്ങളുടെ പട്ടികയിലാണ് ഇടം നേടിയത്. 25 ചിത്രങ്ങളുടെ പട്ടികയില്‍ രണ്ടാമതാണ് ഭ്രമയുഗം. ഈ വര്‍ഷം ഇതുവരെ ഇറങ്ങിയ ചിത്രങ്ങളില്‍ ലെറ്റര്‍ ബോക്‌സ്‌ഡ് അംഗങ്ങളുടെ റേറ്റിങ്ങിന്‍റെ അടിസ്ഥാനത്തിലാണ് പട്ടിക തയാറാക്കിയത്.

2024 ൽ ഇനി റിലീസ് ചെയ്യുന്ന ചിത്രങ്ങൾ ഈ പട്ടികയില്‍ കൂട്ടിചേർക്കും. തുടര്‍ന്ന് 2025 ന്‍റെ തുടക്കത്തില്‍ അന്തിമ പട്ടിക പ്രഖ്യാപിക്കും, മാസം തോറും അംഗങ്ങലുടെ റേറ്റിങ്ങിനനുസരിച്ചാണ് പട്ടിക പുതുക്കുന്നത്.

ശരാശരി റേറ്റിംഗ് അനുസരിച്ചാണ് ചിത്രങ്ങളുടെ റാങ്ക് നിർണയിച്ചിരിക്കുന്നത്. ഫീച്ചർ ചിത്രങ്ങൾ ആയിരിക്കണം, സിനിമകൾക്ക് 2024-ൽ ഏതെങ്കിലും രാജ്യത്ത് ആദ്യമായി ദേശീയ റിലീസ് ഉണ്ടായിരിക്കണം, മിനിമം ആയിരം റേറ്റിങ്സ് ചിത്രത്തിന് ലഭിക്കണം എന്നിങ്ങനെയാണ് പട്ടികയില്‍ ഇടം പിടിക്കുന്നതിനുള്ള യോഗ്യത നിർദ്ദേശങ്ങൾ.

'ഭൂതകാലം' എന്ന ചിത്രത്തിന് ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്‌ത ചിത്രമാണ് 'ഭ്രമയുഗം'. ബ്ലാക്ക് ആന്‍ഡ് വൈറ്റിലാണ് ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തിയത്. അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ത്ഥ് ഭരതന്‍, അമാല്‍ഡ ലിസ്, മണികണ്‌ഠന്‍ ആചാരി, എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങള്‍.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

പ്രശസ്‌ത സാഹിത്യക്കാരന്‍ ടി ഡി രാമകൃഷ്‌ണനാണ് ചിത്രത്തിന് സംഭാഷണം ഒരുക്കിയത്. നൈറ്റ് ഷിഫ്‌റ്റ് സ്റ്റുഡിയോസ്,വൈനോട്ട് സ്‌റ്റുഡിയോസ് എന്നിവയുടെ ബാനറില്‍ ചക്രവര്‍ത്തി രാമചന്ദ്ര, എസ് ശശികാന്ത് എന്നിവരാണ് 'ഭ്രമയുഗ'ത്തിന്‍റെ നിര്‍മാതാക്കള്‍.

Also Read:പ്രേക്ഷകരെ നൊമ്പരപ്പെടുത്തിയ 'ആടുജീവിത'ത്തിലെ ഹക്കീം; കെ ആര്‍ ഗോകുല്‍ നായകനാകുന്നു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.