ETV Bharat / entertainment

'സ്‌തുതി' പാടി താരങ്ങള്‍; ആസ്വാദകരുടെ ഹൃദയം കീഴടക്കി 'ബോഗയ്‌ന്‍വില്ല'യിലെ ആദ്യ ഗാനം - BOUGAINVILLEA MOVIE FIRST SONG - BOUGAINVILLEA MOVIE FIRST SONG

'സ്‌തുതി' എന്ന ഗാനമാണ് പുറത്തിറങ്ങിയത്. മേരി ആന്‍ അലക്‌സാണ്ടറും സുഷിന്‍ ശ്യാമും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. നിമിഷനേരങ്ങള്‍ക്കുള്ളിലാണ് ഗാനം സോഷ്യല്‍മീഡിയയില്‍ ശ്രദ്ധനേടുന്നത്.

AMAL NEERAD FILM  BOUGAINVILLE FIRST SONG RELEASED  ബോഗയ്‌ന്‍വില്ല സിനിമ  സുഷിന്‍ ശ്യാം മ്യൂസിക്
Bougainville movie poster (ETV Bharat)
author img

By ETV Bharat Entertainment Team

Published : Sep 27, 2024, 1:05 PM IST

ഫഹദ് ഫാസില്‍ കുഞ്ചാക്കോ ബോബന്‍ ജ്യോതിര്‍മയി എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ബോഗയ്‌ന്‍ വില്ല'. ചിത്രത്തിലെ പ്രമോ ഗാനമാണ് പുറത്തിറങ്ങിയത്. സ്‌തുതി എന്ന ഗാനത്തില്‍ സുഷിന്‍ ശ്യാം, കുഞ്ചാക്കോ ബോബന്‍ ജ്യോതിര്‍മയി എന്നിവരാണുള്ളത്.

പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'ബോഗയ്‌ന്‍ വില്ല'. സൂപ്പര്‍ ഹിറ്റ് ചിത്രം 'ഭീഷ്‌മപര്‍വ്വ'ത്തിന് ശേഷം അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

വിനായക് ശശികുമാറിന്‍റെ വരികള്‍ക്ക് സുഷിന്‍ ശ്യാം ആണ് ഈണം നല്‍കിയത്. മേരി ആന്‍ അലക്‌സാണ്ടറും സുഷിന്‍ ശ്യാമും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. സിനിമയിലെ പ്രമോഗാനവും നിമിഷ നേരത്തിനുള്ളിലാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്. സോണി മ്യൂസിക്കാണ് ചിത്രത്തിന്‍റെ മ്യൂസിക് പാര്‍ട്ട്ണര്‍.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ഏറെ നാളുകള്‍ക്ക് ശേഷം ജ്യോതിര്‍മയി അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. ഷറഫുദ്ദീന്‍, വീണ നന്ദകുമാര്‍, ശ്രിന്ദ തുടങ്ങിയവരും ചിത്രത്തില്‍ എത്തുന്നുണ്ട്. ക്രൈം ത്രില്ലര്‍ നോവലുകളിലൂടെ ശ്രദ്ധേയനായ ലാജോ ജോസും അമല്‍ നീരദും ചേര്‍ന്നാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയത്. ആനന്ദ് സി ചന്ദ്രനാണ് ഛായാഗ്രഹകന്‍.

അമല്‍നീരദ് പ്രൊഡക്ഷന്‍സിന്‍റെയും ഉദയ പിക്‌ചേഴ്‌സിന്‍റെയും ബാനറില്‍ ജ്യോതിര്‍മയിലും കുഞ്ചാക്കോ ബോബനും ചേര്‍ന്നാണ് സിനിമ നിര്‍മിക്കുന്നത്. ചിത്രം ഉടന്‍ തിയേറ്ററുകളില്‍ എത്താനായി ഒരുങ്ങുകയാണ്.

Also Read:ഐശ്വര്യ റായ് ഇല്ലാതെ എന്ത് പാരിസ് ഫാഷന്‍ വീക്ക്; ചുവപ്പില്‍ തിളങ്ങി താരം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.