ETV Bharat / entertainment

ഇവള്‍ ഞങ്ങളുടെ പ്രാര്‍ത്ഥനയുടെ ഫലം; കുഞ്ഞിന്‍റെ പേര് വെളിപ്പെടുത്തി ദീപിക പദുക്കോണ്‍ - DEEPIKA REVEAL NAME OF DAUGHTER

സോഷ്യല്‍ മീഡിയ പേജിലൂടെയാണ് താരദമ്പതിമാരുടെ മകളുടെ പേര് വെളിപ്പെടുത്തിയത്.

DEEPIKA PADUKONE AND RANVEER SING  DUA PADUKONE SING  ദീപിക പദുക്കോണ്‍ മകളുടെ പേര്  ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിങ്
ദീപിക പദുക്കോണ്‍, റണ്‍വീര്‍ സിങ് (ETV Bharat)
author img

By ETV Bharat Entertainment Team

Published : Nov 2, 2024, 1:58 PM IST

ആദ്യ കണ്‍മണിയെ വരവേറ്റ സന്തോഷത്തിലാണ് ബോളിവുഡ് താരം ദീപിക പദുക്കോണും രണ്‍വീര്‍ സിങ്ങും. സെപ്റ്റംബര്‍ എട്ടിനായിരുന്നു ഇരുവര്‍ക്കും പെണ്‍കുഞ്ഞ് പിറന്നത്. റിലയന്‍സ് മേധാവി മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള മുംബൈയിലെ എച്ച്‌എന്‍ റിലയന്‍സ് ഫൗണ്ടേഷന്‍ ഹോസ്‌പിറ്റലില്‍ വച്ചായിരുന്നു ദീപിക കുഞ്ഞിന് ജന്മം നല്‍കിയത്.

ഇപ്പോഴിതാ ആരാധകര്‍ക്കായി കുഞ്ഞിന്‍റെ പേര് പുറത്തു വിട്ടിരിക്കുകയാണ് താരങ്ങള്‍. ദുവ പദുക്കോണ്‍ സിങ് എന്നാണ് മകള്‍ക്ക് പേര് നല്‍കിയിരിക്കുന്നത്. മകളുടെ കാലുകളുടെ ചിത്രത്തിന് ഒപ്പമാണ് താരദമ്പതികള്‍ മകളുടെ പേര് ലോകത്തെ അറിയിച്ചത്.

ദുവ പദുക്കോണ്‍ സിങ്.. ദുവ എന്നാല്‍ പ്രാര്‍ത്ഥന എന്നാണ് അര്‍ത്ഥം. കാരണം അവള്‍ ഞങ്ങളുടെ പ്രാര്‍ത്ഥനയ്ക്ക് ലഭിച്ച മറുപടിയാണ്. ഞങ്ങളുടെ സ്നേഹം കൊണ്ടും കൃതഞ്ജതകൊണ്ടും നിറഞ്ഞിരിക്കുകയാണ് എന്നാണ് ദീപികയും രണ്‍വീറും കുറിച്ചത്. പോസ്‌റ്റ് പങ്കുവച്ചതോടെ നിരവധി പേരാണ് ആശംസകളുമായി എത്തിയിരിക്കുന്നത്.

അമ്മയായതിനാൽ തന്നെ തൻ്റെ ഇൻസ്റ്റഗ്രാം ബയോയും ദീപിക അടുത്തിടെ മാറ്റിയിരുന്നു. മുൻപ് "ഫോളോ യുവർ ബ്ലിസ്" എന്ന് കൊടുത്തിരിക്കുന്നിടത്ത് ഇപ്പോൾ "ഫീഡ്. ബർപ്പ്. സ്ലീപ്പ്. റിപ്പീറ്റ്." എന്നാണ് മാറ്റിയിരിക്കുന്നത്.

താരദമ്പതിമാരുടെ കുഞ്ഞിനെ കാണാനായി ശതകോടീശ്വരനായ മുകേഷ് അംബാനി ആശുപത്രിയില്‍ എത്തിയതൊക്കെ വലിയ വാര്‍ത്തയായിരുന്നു. വന്‍ സുരക്ഷ സന്നാഹങ്ങളോടെയാണ് മുകേഷ് അംബാനി ആശുപത്രിയില്‍ എത്തിയിരുന്നത്. ഈ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയും ചെയ്‌തിരുന്നു. ഇരുവര്‍ക്കും ആശംസകള്‍ അറിയിച്ചതിന് ശേഷമാണ് അദ്ദേഹം അവിടെ നിന്ന് മടങ്ങിയത്. അതേ സമയം ബോളിവുഡിന്‍റെ കിങ് ഖാനും കുഞ്ഞിനെ കാണാന്‍ ആശുപത്രിയില്‍ എത്തി ആശംസകള്‍ അറിയിച്ചിരുന്നു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

2018 നവംബര്‍ 14ന് ഇറ്റലിയില്‍ വച്ചായിരുന്നു ദീപികയുടെയും രണ്‍വീറിന്‍റെയും വിവാഹം. 2013ല്‍ റിലീസ് ചെയ്‌ത 'ഗോലിയോം കി രാസലീല രാം-ലീല' എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗിനിടെയാണ് ദീപികയും രണ്‍വീറും പരിചയപ്പെടുന്നതും അടുക്കുന്നതും.

1100 കോടിയിലേറെ കലക്ഷന്‍ നേടിയ 'ജവാന്‍' എന്ന ചിത്രം ദീപികയുടെ കരിയര്‍ ബെസ്‌റ്റ് സിനിമയായിട്ടാണ് കണക്കാക്കുന്നത്. ദീപികയും രണ്‍വീറും ഏറ്റവും ഒടുവില്‍ അഭിനയിച്ച ചിത്രം 'സിങ്കം എഗെയ്ന്‍' ആണ്.

Also Read:പരിഹാസങ്ങള്‍ക്ക് മറുപടി; നിറവയറില്‍ ദീപിക പദുക്കോണ്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.