ETV Bharat / entertainment

'ചെറിയൊരു അവസരം ലഭിച്ചാൽ പോലും അഭിനയിക്കും'; ഹോളിവുഡ് മോഹത്തെക്കുറിച്ച് താരം തൃപ്‌തി ദിമ്രി - TRIPTII ABOUT HER HOLLYWOOD DREAMS

author img

By ETV Bharat Kerala Team

Published : Jul 27, 2024, 8:05 PM IST

ഹോളിവുഡ് സിനിമയിൽ അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്ന് ബോളിവുഡ് താരം തൃപ്‌തി ദിമ്രി. ചെറിയ അവസരം ലഭിച്ചാല്‍ പോലും പാഴാക്കില്ലെന്നും താരം.

Bollywood Actress TRIPTII DIMRI  തൃപ്‌തി ദിമ്രി  TRIPTII DIMRI NEW MOVIES  ബോളിവുഡ് താരം തൃപ്‌തി ദിമ്രി
Bollywood Actor Triptii Dimri (ETV Bharat)

ഹൈദരാബാദ്: ഹോളിവുഡിൽ അഭിനയിക്കാനുളള ആഗ്രഹം തുറന്ന് പറഞ്ഞ് ബോളിവുഡ് താരം തൃപ്‌തി ദിമ്രി. അടുത്തിടെ റിലീസ് ചെയ്‌ത 'ബാഡ് ന്യൂസ്' എന്ന ചിത്രത്തിൻ്റെ വിജയത്തിളക്കത്തിൽ നിൽക്കുന്ന തൃപ്‌തിക്ക് തൻ്റെ അഭിനയജീവിതത്തെ ഇനി ഹോളിവുഡിലേക്ക് വഴിതിരിച്ച് വിടാനാണ് ആഗ്രഹം. തൻ്റെ കരിയറിൽ ഉയർച്ച ലഭിക്കുന്നതിനായി എത്ര ചെറിയ വേഷങ്ങൾ ചെയ്യാനും നടി തയ്യാറാണ്.

ഒരു മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഹോളിവുഡ് സിനിമയോടുളള തൻ്റെ ആഗ്രഹം പങ്കുവച്ചത്. ഓഡിഷനിൽ പങ്കെടുക്കാൻ ആഗ്രഹമുണ്ടെന്നും പാശ്ചാത്യ സിനിമ വ്യവസായത്തിൽ അഭിനേതാക്കൾ ഉപയോഗിക്കുന്ന രീതികളോടുളള ഇഷ്‌ടവും നടി പങ്കുവച്ചു. 'ഹോളിവുഡിൽ എവിടെയെങ്കിലും ഒരു ചെറിയ ഭാഗം അഭിനയിക്കാൻ അവസരം ലഭിച്ചാൽ പോലും എനിക്ക് ശരിക്കും സഹായകരമാകും. കാരണം, അവിടെയുളള അഭിനേതാക്കൾ പ്രവർത്തിക്കുന്ന രീതി എനിക്ക് വളരെയധികം ഇഷ്‌ടമാണ്." തൃപ്‌തി ദിമ്രി പറഞ്ഞു.

ഹൊറർ-കോമഡി ചിത്രമായ 'ഭൂൽ ഭുലയ്യ' മൂന്നാം ഭാഗമാണ് ഇനി വരാൻ പോകുന്ന തൃപ്‌തിയുടെ ചിത്രം. കാർത്തിക് ആര്യൻ, വിദ്യാബാലൻ, മാധുരി ദീക്ഷിത് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. കൂടാതെ, ധർമ്മ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഷാസിയ ഇഖ്ബാൽ സംവിധാനം ചെയ്യുന്ന സിദ്ധാന്ത് ചതുർവേദിക്കൊപ്പമുളള 'ധടക് 2'ലും പ്രധാന വേഷത്തിലെത്തും. 2024 നവംബർ 22ന് ചിത്രം തിയേറ്ററുകളിലെത്തുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.

Also Read: 'ധടക് 2' പ്രഖ്യാപിച്ച് കരൺ ജോഹർ ; സിദ്ധാന്ത് ചതുർവേദിയും തൃപ്‌തി ദിമ്രിയും പ്രധാന വേഷങ്ങളിൽ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.