ETV Bharat / entertainment

"ഇനി ഉത്തരത്തിനു" ശേഷം എവി മൂവീസ് പ്രൊഡക്ഷൻ്റെ രണ്ടാം ചിത്രം; പൂജ തലശ്ശേരിയിൽ നടന്നു - Rajesh Madhavan new movie - RAJESH MADHAVAN NEW MOVIE

നവാഗതനായ അജയ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രാജേഷ് മാധവന്‍, ദില്‍ഷാന എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങള്‍.

AV MOVIE PRODUCTION  MALAYALAM NEW MOVIES  എ വി മൂവീ പ്രൊഡക്ഷന്‍സ്  എവി മൂവീ പ്രൊഡക്ഷന്‍ പുതിയ ചിത്രത്തിൻ്റെ പൂജ
Pooja ceremony of AV Movies Productions new movie (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 10, 2024, 2:45 PM IST

'ഇനി ഉത്തരം' എന്ന വിജയ ചിത്രത്തിന് ശേഷം എവി മൂവീസിൻ്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിൻ്റെ പൂജ ചടങ്ങുകള്‍ തലശ്ശേരിയിൽ നടന്നു. തലശ്ശേരിയിലും പരിസര പ്രദേശങ്ങളിലുമായി പൂജക്ക് ശേഷം സിനിമയുടെ ചിത്രീകരണവും ആരംഭിച്ചു.

നവാഗതനായ അജയ് കുമാര്‍ സംവിധായകനാകുന്ന ചിത്രത്തിൻ്റെ പേര് വെളിപ്പെടുത്തിയിട്ടില്ല. സപ്‌തമശ്രീ തസ്‌കരാഃ, നീലി, വരാനിരിക്കുന്ന സുരേഷ് ഗോപി ചിത്രം ജാനകി vs സ്റ്റേറ്റ് ഓഫ് കേരള എന്നീ ചിത്രങ്ങളുടെ അണിയറയില്‍ പ്രവര്‍ത്തിച്ച മുനീര്‍ മുഹമ്മദുണ്ണിയുടെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ രാജേഷ് മാധവന്‍, ദില്‍ഷാന എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തും.

അന്‍വര്‍ ഷെരീഫ്, രാജ് ബാല്‍, ശ്രവണ, നാദിറ, അമ്പിളി അമ്പാലി എന്നിവർ മറ്റു പ്രധാന വേഷത്തിൽ ചിത്രത്തിലുണ്ടാകും. ജാക്‌സണ്‍ ബസാര്‍, സുലൈഖ മന്‍സില്‍, യൂത്ത്, എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയ കണ്ണന്‍ പട്ടേരി ഛായാഗ്രാഹകനാകുന്ന ചിത്രത്തിൻ്റെ എഡിറ്റിംഗ് നിർവഹിക്കുന്നത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാവ് നിഷാദ് യൂസഫ് ആണ്.

ബിജിബാല്‍ സംഗീതം നിര്‍വഹിക്കുന്ന ചിത്രത്തിൻ്റെ ശബ്‌ദ രൂപകല്‍പന രംഗനാഥ് രവിയും, കലാ സംവിധാനം ജയന്‍ ക്രയോണും നിര്‍വഹിക്കുന്നു. മുഖ്യ സംവിധാന സഹായി- ജിജേഷ് ഭാസ്‌കര്‍. പ്രൊഡക്ഷന്‍ ഡിസൈന്‍ - രഞ്ജിത്ത് ഉണ്ണി(എവി മൂവീസ്), മുനീര്‍ മുഹമ്മദുണ്ണി, അന്‍വര്‍ ഷെരീഫ് (ക്രീയേറ്റീവ് കൂലീസ്).

വസ്ത്രാലങ്കാരം - ഗഫൂര്‍, ചമയം - ജിതേഷ് പൊയ്യ. മാര്‍ക്കറ്റിംഗ് ആന്‍ഡ് ബ്രാന്‍ഡിംഗ് - റാബിറ്റ് ബോക്‌സ് ആഡ്‌സ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ജിനു പി കെ, പി ആര്‍ ഒ - എസ് ദിനേശ്, ശബരി. നിശ്ചല ഛായാഗ്രഹണം രാകേഷ്.

Also Read: 6 വര്‍ഷത്തെ ഇടവേളയ്ക്കുശേഷം റായ് ലക്ഷ്‌മി വീണ്ടും മലയാളത്തില്‍; ഡിഎന്‍എ ക്യാരക്‌ടര്‍ പോസ്റ്റര്‍ പുറത്ത്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.