ETV Bharat / entertainment

'തലവൻ 2' വരുന്നു..; പ്രഖ്യാപനം നടന്നത് ആദ്യ ഭാഗത്തിന്‍റെ വിജയാഘോഷ ചടങ്ങിൽ - Thalavan 2 Officially Announced - THALAVAN 2 OFFICIALLY ANNOUNCED

ആസിഫ് അലി, ബിജു മേനോൻ, ജിസ് ജോയ് ചിത്രം തലവന്‍റെ 65-ാം ദിനാഘോഷ വേളയില്‍ രണ്ടാം ഭാഗം ഔദ്യോഗികമായി പ്രഖ്യാപിച്ചു.

ASIF ALI BIJU MENON MOVIE  THALAVAN 2  JIS JOY MOVIES  ആസിഫ് അലി തലവൻ 2
THALAVAN 2 OFFICIALLY ANNOUNCED (ETV Bharat)
author img

By ETV Bharat Kerala Team

Published : Jul 21, 2024, 5:14 PM IST

ബിജു മേനോൻ, ആസിഫ് അലി എന്നിവർ പ്രധാന വേഷത്തിൽ എത്തിയ സൂപ്പർ ഹിറ്റ് ചിത്രം തലവന്‍റെ രണ്ടാം ഭാഗം വരുന്നു. ജിസ് ജോയ് ഒരുക്കിയ തലവന്‍റെ അറുപത്തി അഞ്ചാം ദിനാഘോഷ വേളയിലാണ് രണ്ടാം ഭാഗം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ചിത്രത്തിൽ നിർണായക വേഷം കൈകാര്യം ചെയ്‌ത നടനും സംവിധായകനുമായ ദിലീഷ് പോത്തനാണ് സീക്വൽ വേദിയിൽ പ്രഖ്യാപിച്ചത്.

മേയ് 24 നു പുറത്തിറങ്ങിയ തലവന് വമ്പൻ പ്രേക്ഷക-നിരൂപക പ്രശംസയാണ് ലഭിച്ചത്. ഉലകനായകൻ കമൽ ഹാസൻ ഉൾപ്പെടെയുള്ളവരുടെ കയ്യടി ഈ ചിത്രം നേടിയെടുത്തു. ആസിഫ് അലി, ബിജു മേനോൻ, ജിസ് ജോയ് എന്നിവരുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായും തലവൻ മാറി. രണ്ട് വ്യത്യസ്‌ത റാങ്കുകളിലുള്ള പൊലീസ് ഓഫീസർമാരുടെ ഇടയിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍, ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലറിന്‍റെ രൂപത്തിൽ പ്രേക്ഷകരുടെ മുന്നിലവതരിപ്പിച്ച ചിത്രമാണിത്.

അരുൺ നാരായൺ പ്രൊഡക്ഷൻസിന്‍റെയും ലണ്ടൻ സ്റ്റുഡിയോസിന്‍റെയും ബാനറുകളില്‍ അരുൺ നാരായൺ, സിജോ സെബാസ്റ്റ്യൻ എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രം രചിച്ചത് ശരത് പെരുമ്പാവൂർ, ആനന്ദ് തേവരക്കാട്ട് എന്നിവരാണ്. അനുശ്രീ, മിയ, കോട്ടയം നസീർ, ശങ്കർ രാമകൃഷ്‌ണൻ, ജോജി കെ. ജോൺ, ദിനേശ്, അനുരൂപ്, നന്ദൻ ഉണ്ണി, ബിലാസ് എന്നിവരും വേഷമിട്ട ഈ ചിത്രത്തിന് സംഗീതമൊരുക്കിയത് ദീപക് ദേവാണ്‌.

ഛായാഗ്രഹണം: ശരൺ വേലായുധൻ, എഡിറ്റിംഗ്: സൂരജ് ഇ എസ്, കലാസംവിധാനം: അജയൻ മങ്ങാട്, സൗണ്ട്: രംഗനാഥ് രവി, മേക്കപ്പ്: റോണക്‌സ്‌ സേവ്യർ, കോസ്റ്റ്യൂം: ജിഷാദ്, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ: സാഗർ, അസോസിയേറ്റ് ഡയറക്ടേർസ്: ഫർഹാൻസ് പി ഫൈസൽ, അഭിജിത്ത് കെ എസ്, പ്രൊഡക്ഷൻ മാനേജർ: ജോബി ജോൺ, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്: ഷെമീജ് കൊയിലാണ്ടി, പ്രൊഡക്ഷൻ കൺട്രോളർ: ആസാദ് കണ്ണാടിക്കൽ, പി ആർ ഒ: വാഴൂർ ജോസ്, ആതിര ദിൽജിത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ്: അനൂപ് സുന്ദരൻ.

ALSO READ: സാമ്പത്തിക ക്രമക്കേട്: 'അജയന്‍റെ രണ്ടാം മോഷണം' വൈകും, ടൊവിനോ ചിത്രത്തിന് താത്‌കാലിക വിലക്ക്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.