ETV Bharat / entertainment

എആര്‍ റഹ്‌മാനോടുള്ള സൈറയുടെ 2 ചോദ്യങ്ങള്‍.. ഹണിമൂണ്‍ രാത്രിയെ കുറിച്ചുള്ള നടന്‍റെ വെളിപ്പെടുത്തല്‍.. - AR RAHMAN SAIRA BANU STORIES

ദൈവത്തിനോട് മാത്രം ഐ ലൗവ് യൂ പറയുന്നതിലാണ് എആര്‍ റഹ്‌മാന്‍ വിശ്വസിക്കുന്നതെന്ന് സൈറ ബാനു മുമ്പൊരിക്കല്‍ പറഞ്ഞിരുന്നു. മലയാള താരം റഹ്‌മാന്‍റെ ഭാര്യ മെഹറുന്നിസയാണ് സൈറയുടെ സഹോദരി.

AR RAHMAN SAIRA BANU BREAKUP  AR RAHMAN SAIRA BANU HONEYMOON  എആര്‍ റഹ്‌മാന്‍  സൈറ ബാനു
AR Rahman Saira Banu (ETV Bharat)
author img

By ETV Bharat Entertainment Team

Published : Nov 20, 2024, 5:27 PM IST

എആര്‍ റഹ്‌മാന്‍ സൈറ ബാനു വിവാഹമോചന പ്രഖ്യാപനത്തിന് പിന്നാലെ ഇരുവരുടെയും വിവാഹ കഥകളാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. റഹ്‌മാനും സൈറയും ഒന്നിച്ചുള്ള നിമിഷങ്ങളും ഇരുവുരം ഒന്നിച്ച് ടെലിവിഷന്‍ പരിപാടികളില്‍ പ്രത്യക്ഷപ്പെട്ടതിന്‍റെ വീഡിയോകളുമാണിപ്പോല്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

ഇപ്പോഴിതാ എആര്‍ റഹ്‌മാനെ ആദ്യമായി കണ്ടതിനെ കുറിച്ചുള്ള സൈറയുടെ വാക്കുകളാണ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു തമിഴ് ടെലിവിഷന്‍ ചാനല്‍ നടത്തിയ പരിപാടിയുടെ ദൃശ്യങ്ങളാണ് വൈറലാവുന്നത്.

"അമ്മയ്‌ക്കും സഹോദരിമാര്‍ക്കും ഒപ്പമാണ് അദ്ദേഹം എന്നെ ആദ്യമായി കാണാന്‍ വരുന്നത്. എന്നെ വിവാഹം കഴിക്കാന്‍ ആഗ്രഹം ഉണ്ടെന്ന് പറഞ്ഞു. ഞാന്‍ യെസ് പറഞ്ഞു. അന്ന് രണ്ട് കാര്യങ്ങള്‍ മാത്രമാണ് അദ്ദേഹത്തോട് ഞാന്‍ ചോദിച്ചിരുന്നത്. ഒന്ന് ഇംഗ്ലീഷ് സംസാരിക്കാന്‍ അറിയാമോ, രണ്ടാമത്തെ കാര്യം കാര്‍ ഓടിക്കാന്‍ അറിയുമോ എന്നതായിരുന്നു ചോദ്യങ്ങള്‍."-സൈറ ബാനുയുടെ വാക്കുകള്‍.

സൈറയുടെ ആ ചോദ്യങ്ങള്‍ക്ക് മുന്നില്‍ ഞാന്‍ കണ്‍ഫ്യൂഷനില്‍ ആയിരുന്നുവെന്നാണ് എആര്‍ റഹ്‌മാന്‍ ഇതിന് മറുപടി നല്‍കിയത്. വിവാഹ ശേഷമുള്ള റഹ്‌മാനെ കുറിച്ചും സൈറ പ്രതികരിച്ചിരുന്നു.

"റഹ്‌മാന്‍ ഒരേസമയം നല്ലൊരു ഭര്‍ത്താവും നല്ല മകനുമാണ്. ദൈവത്തിനോട് മാത്രം ഐ ലൗവ് യൂ പറയുന്നതിലാണ് അദ്ദേഹം വിശ്വസിക്കുന്നത്." -സൈറ പറഞ്ഞിരുന്നു. തന്‍റെ ജീവിത പങ്കാളിയായതിനും തന്‍റെ കുട്ടികളുടെ അമ്മയായതിനും സൈറയോട് ഒരുപാട് നന്ദി ഉണ്ടെന്നും എആര്‍ റഹ്‌മാന്‍ പറഞ്ഞിരുന്നു.

ഗുജറാത്തിലെ കച്ഛില്‍ 1973 ഡിസംബറിലാണ് സൈറ ബാനുവിന്‍റെ ജനനം. സാംസ്‌കാരികമായും സാമ്പതികമായും ഉയര്‍ന്ന കുടുംബമായിരുന്നു സൈറയുടേത്. പാരമ്പര്യത്തിലും മൂല്യത്തിലും ആഴത്തില്‍ വേരൂന്നിയ കുടുംബമായിരുന്നു സൈറ ബാനുവിന്‍റേത്.

ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും സാമൂഹിക പ്രവർത്തനങ്ങൾക്കും മുന്നിലാണ് സൈറ ബാനു. ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, സാമൂഹിക വികസനം എന്നിവയെ പിന്തുണയ്ക്കുന്ന സ്ഥാപനങ്ങൾക്ക് അവര്‍ പതിവായി സംഭാവനകൾ നൽകിയിരുന്നു.

പ്രമുഖ മലയാള താരം റഹ്‌മാന്‍റെ ഭാര്യ മെഹറുന്നിസ സൈറയുടെ സഹോദരിയാണ്. അടുത്തിടെ എആര്‍ റഹ്‌മാനെ കുറിച്ച് നടന്‍ റഹ്‌മാന്‍ ചില കാര്യങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. താനും എആര്‍ റഹ്‌മാനും തമ്മിലുള്ള വ്യത്യാസത്തെ കുറിച്ചായിരുന്നു നടന്‍ പറഞ്ഞിരുന്നത്.

അഗാധമായ അർപ്പണബോധവും ആത്‌മീയതയും ഉള്ള വ്യക്‌തിയാണ് എആര്‍ റഹ്‌മാന്‍ എന്നും എന്നാല്‍ താന്‍ അങ്ങനെ അല്ലെന്നുമായിരുന്നു നടന്‍റെ പ്രതികരണം. എആര്‍ റഹ്‌മാന്‍റെ ഹണിമൂണിനെ കുറിച്ചുള്ള രസകരമായൊരു കഥയും നടന്‍ പറഞ്ഞിരുന്നു. ഭാര്യയോടൊപ്പം സമയം ചെലവഴിക്കുന്നതിന് പകരം, റഹ്‌മാന്‍ മറ്റൊരു മുറിയിൽ രാത്രി വൈകിയും വീണ വായിച്ചിരുന്നുവെന്നാണ് നടന്‍ എആര്‍ റഹ്‌മാനെ കുറിച്ച് പറഞ്ഞത്.

Also Read: അമ്മ കണ്ടെത്തിയ സൈറ ബാനു, ആദ്യ കൂടിക്കാഴ്‌ച്ച.. എആര്‍ റഹ്‌മാന്‍റെ 3 വിവാഹ നിബന്ധനകള്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.