വീക്കെന്‍ഡ് ബ്ലോക്ക്‌ബസ്റ്റേഴ്‌സിന്‍റെ ബാനറില്‍ സോഫിയ പോള്‍ നിര്‍മിക്കുന്ന പുതിയ സിനിമയുടെ ടൈറ്റില്‍ പുറത്ത്. ആന്‍റണി വര്‍ഗീസ് പെപ്പെ നായകനാകുന്ന ചിത്രത്തിന് 'കൊണ്ടല്‍' എന്നാണ് പേര് നൽകിയിരിക്കുന്നത്. നവാഗതനായ അജിത് മാമ്പള്ളിയാണ് സംവിധാനം.
തകർപ്പൻ ടീസറിലൂടെയാണ് അണിയറ പ്രവർത്തകർ ടൈറ്റിൽ പുറത്തുവിട്ടത്. തിരമാലകൾ ആഞ്ഞടിക്കുന്ന കടലില്‍ ആടിയുലയുന്ന കപ്പലില്‍ വമ്പന്‍ ആക്ഷന്‍ രംഗങ്ങളോടെയാണ് നായകനെ ടീസറില്‍ അവതരിപ്പിക്കുന്നത്. നടുക്കടലിന്‍റെ ആഴത്തേക്കാള്‍ ഭയപ്പെടുത്തുന്ന, ഓരോ കോണിൽ നിന്നും വീശിയടിക്കുന്ന കാറ്റിനെക്കുറിച്ച് പറഞ്ഞു തുടങ്ങുന്ന ടീസര്‍ കൊണ്ടല്‍ എന്ന പേരിലാണ് അവസാനിക്കുന്നത്.
'കൊണ്ടല്‍' കടലില്‍ നിന്നും കരയിലേക്ക് വീശിയടിക്കുന്ന നാലാം കാറ്റാണ്. ആ കാറ്റിനോടാണ് പെപ്പെ അവതരിപ്പിക്കുന്ന നായക കഥാപാത്രത്തെ ഉപമിക്കുന്നത്. കാറ്റ് തിരിച്ചടിക്കാന്‍ അധികനേരം വേണ്ട എന്ന മുന്നറിയിപ്പും നൽകിക്കൊണ്ടാണ് ടീസര്‍ അവസാനിക്കുന്നത്. ഏതായാലും അത്യുഗ്രൻ ആക്ഷൻ രംഗങ്ങളാൽ സമ്പന്നമായിരിക്കും 'കൊണ്ടൽ' എന്നുറപ്പ്.
96 ദിവസങ്ങളാണ് കൊണ്ടൽ സിനിമയുടെ ചിത്രീകരണം നീണ്ടത്. ഇതില്‍ എഴുപത്തിയഞ്ചോളം ദിനങ്ങള്‍ നടുക്കടലില്‍ തന്നെയായിരുന്നു ഷൂട്ടിങ്. കടല്‍ സംഘര്‍ഷത്തിന്‍റെ കഥ പറയുന്ന കൊണ്ടൽ ആര്‍ഡിഎക്‌സിന്‍റെ വന്‍ വിജയത്തിന് ശേഷം വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് നിര്‍മിക്കുന്ന ചിത്രമാണ്. ഈ നിർമാണ കമ്പനിയുടെ ഏഴാമത് ചിത്രം കൂടിയാണിത്.
സിനിമയ്‌ക്ക് വേണ്ടി 20 അടി വലിപ്പമുള്ള ഒരു കൂറ്റന്‍ സ്രാവിനെ അണിയറക്കാർ ഒരുക്കിയിരുന്നു. കൊല്ലം കുരീപ്പുഴയില്‍ ചിത്രത്തിനായി 100 അടി വലിപ്പമുള്ള ബോട്ടിന്‍റെ ഒരു വമ്പന്‍ സെറ്റ് ഒരുക്കിയതും ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. രാജ് ബി ഷെട്ടിയും ഈ സിനിമയിൽ പ്രധാന വേഷത്തിലുണ്ട്. ഷബീര്‍ കല്ലറയ്‌ക്കലാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പെപ്പെയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ബജറ്റില്‍ ഒരുങ്ങുന്ന സോളോ സിനിമ കൂടിയാണ് കൊണ്ടൽ.
കടലിന്‍റെ പശ്ചാത്തലത്തില്‍ പൂര്‍ണമായും ഒരു റിവഞ്ച് ആക്ഷന്‍ ഡ്രാമയായി ഒരുക്കുന്ന ഈ സിനിമ ഓണം റിലീസായി തിയേറ്ററുകളില്‍ എത്തും. ഒരു തീരപ്രദേശത്തിന്‍റെ സംസ്‌കാരവും ജീവിതവും തികച്ചും റിയലിസ്റ്റിക്കായാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ആക്ഷനും ഏറെ പ്രാധാന്യം നൽകിക്കൊണ്ടാണ് സിനിമയുടെ നിർമാണം. കെജിഎഫ് ചാപ്റ്റര്‍ 1, കാന്താര തുടങ്ങിയ ചിത്രങ്ങള്‍ക്ക് സംഘട്ടനം ഒരുക്കിയ വിക്രം മോറാണ് കൊണ്ടലിന്‍റെ ആക്ഷന്‍ രംഗങ്ങള്‍ക്ക് പിന്നിലും പ്രവര്‍ത്തിക്കുന്നത്.
ബോളിവുഡിലെയും കോളിവുഡിലെയും പ്രമുഖ സംഘട്ടന സംവിധായകരും അണിയറയിലുണ്ട്. പുതുമുഖം പ്രതിഭയാണ് ഈ ചിത്രത്തിലെ നായിക. ഗൗതമി നായര്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. നന്ദു, മണികണ്‌ഠന്‍ ആചാരി, പ്രമോദ് വലിയനാട്, ശരത് സഭ, അഭിറാം രാധാകൃഷ്‌ണന്‍, പിഎന്‍ സണ്ണി, സിറാജുദ്ദീന്‍ നാസര്‍, നെബിഷ് ബെന്‍സണ്‍, ആഷ്‌ലി, രാഹുല്‍ രാജഗോപാല്‍, അഫ്‌സല്‍ പി എച്ച്, റാം കുമാര്‍, സുനില്‍ അഞ്ചുതെങ്ങ്, രാഹുല്‍ നായര്‍, ഉഷ, കനക കൊനശനദ്, ജയ കുറുപ്പ്, പുഷ്‌പകുമാരി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ALSO READ: മന്ദാകിനിക്ക് ശേഷം സ്പൈർ പ്രൊഡക്ഷൻസ് അവതരിപ്പിക്കുന്ന റോം കോം ത്രില്ലർ 'മേനേ പ്യാർ കിയാ'