ആസിഫ് അലി നായകനായെത്തിയ 'കിഷ്‌കിന്ധാ കാണ്ഡം' എന്ന ചിത്രത്തെ പ്രശംസിച്ച് അനൂപ് മേനോൻ. തിരക്കഥ, സംവിധാനം, ഛായാഗ്രഹണം എന്നിങ്ങനെ സർവ മേഖലകളിലും മികവ് പുലർത്തിയ സിനിമയാണ് 'കിഷ്‌കിന്ധാ കാണ്ഡം' എന്നും ഈ ചിത്രത്തിലൂടെ ഏറ്റവും അധികം ബോക്‌സ് ഓഫിസ് ഗ്യാരന്‍റിയുള്ള നടനായി ആസിഫ് അലി മാറിയതായും അനൂപ് മേനോൻ പറഞ്ഞു. അപർണ ബാലമുരളി, വിജയരാഘവൻ, അശോകൻ, ജഗദീഷ് തുടങ്ങിയവരുടെ പ്രകടനങ്ങളെയും അദ്ദേഹം പ്രശംസിച്ചു.
'എല്ലായിടത്തും മിഴിവോടെ എഴുതിയ ഒരു സിനിമ. ഏറ്റവും മികച്ച സിനിമ. പരസ്‌പരം മത്സരിക്കുന്ന തിരക്കഥയും സംവിധാനവും ഛായാഗ്രഹണവും. ബാഹുലിനും ദിൻജിത്തിനും മലയാള സിനിമയുടെ ഭാവിയിലേക്ക് സ്വാഗതം.. ഒപ്പം പ്രിയപ്പെട്ട ആസിഫ്, ലെവൽ ക്രോസിനും തലവനും അഡിയോസ് അമിഗോയ്ക്കും കിഷ്‌കിന്ധാകാണ്ഡത്തിനും ശേഷം ഇന്ന് നമുക്കുള്ളതിൽ വെച്ച് ഏറ്റവും ബാങ്കബിളായ നടൻ എന്ന നിലയിൽ നിങ്ങൾ സ്ഥാനം ഉറപ്പിച്ചിരിക്കുന്നു.
വിജയരാഘവൻ ചേട്ടൻ ഒരു കഥാപാത്രത്തിന്‍റെ സൂക്ഷ്‌മതകൾ അസൂയാവഹമായാണ് ചെയ്‌തി രിക്കുന്നത്. അപർണ കഥാപാത്രത്തെ ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്. ജഗദീഷേട്ടനും അശോകേട്ടനും മികവ് പുലർത്തി. അവസാനമായി, ജോബി അണ്ണാ എങ്ങനെയാണ് എല്ലാ തവണയും സ്വർണ്ണം തന്നെ അടിക്കാൻ കഴിയുന്നത്?' അനൂപ് മേനോൻ സോഷ്യൽ മീഡിയയിൽ കുറിച്ചതിങ്ങനെ.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
അനൂപ് മേനോന് പുറമെ സത്യൻ അന്തിക്കാട്, 'ആട്ടം' സിനിമയുടെ സംവിധായകൻ ആനന്ദ് ഏകർഷി തുടങ്ങിയവരും സിനിമയെ പ്രശംസിച്ച് രംഗത്ത് വന്നിരുന്നു.