ETV Bharat / entertainment

ധ്യാൻ ശ്രീനിവാസനൊപ്പം അനൂപ് മേനോനും; 'ഇടീം മിന്നലും' വരുന്നു... - Ideem Minnalum movie - IDEEM MINNALUM MOVIE

കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രത്തിൽ നർമത്തിനും മുൻതൂക്കമുണ്ട്

ANOOP MENON DHYAN SREENIVASAN MOVIE  IDEEM MINNALUM TITLE MOTION POSTER  DHYAN SREENIVASAN NEW MOVIE  ഇടീം മിന്നലും സിനിമ
IDEEM MINNALUM
author img

By ETV Bharat Kerala Team

Published : Apr 8, 2024, 7:03 PM IST

നൂപ് മേനോൻ, ധ്യാൻ ശ്രീനിവാസൻ, ഷീലു എബ്രഹാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മനോജ് പാലോടൻ സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ ടൈറ്റിൽ മോഷൻ പോസ്റ്റർ പുറത്ത്. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ പശ്ചാത്തലത്തിൽ ഹ്യൂമറിന് പ്രാധാന്യം നൽകി ഒരുക്കുന്ന ഈ ചിത്രത്തിന് 'ഇടീം മിന്നലും' എന്നാണ് പേര് നൽകിയിരിക്കുന്നത്. അബാം മൂവീസിന്‍റെ ബാനറിൽ ഷീലു എബ്രഹാമാണ് 'ഇടീം മിന്നലും' പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്നത്. എബ്രഹാം മാത്യുവാണ് നിർമാണം.

അബാം മൂവിസിന്‍റെ പതിനാലാമത് ചിത്രം കൂടിയാണ് 'ഇടീം മിന്നലും'. കൃഷ്‌ണ പൂജപ്പുരയാണ് ഈ ചിത്രത്തിന്‍റെ തിരക്കഥ രചിച്ചത്. ഏറെ നാളുകൾക്ക് ശേഷമാണ് കൃഷ്‌ണ പൂജപ്പുരയുടെ തിരക്കഥയിൽ ഒരു ചിത്രമെത്തുന്നത് എന്നതും ശ്രദ്ധേയം. എറണാകുളത്തും പരിസര പ്രദേശങ്ങളിലുമായാണ് 'ഇടീം മിന്നലും' സിനിമയുടെ ഷൂട്ടിംഗ് പൂർത്തീകരിച്ചത്. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിലെ ഉദ്യോഗസ്ഥരും അവരുടെ ജീവിതത്തിൽ സംഭവിക്കുന്ന ചില കാര്യങ്ങളും നർമത്തിൽ ചാലിച്ചാണ് ഈ സിനിമയിലൂടെ പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുന്നത്.

ANOOP MENON DHYAN SREENIVASAN MOVIE  IDEEM MINNALUM TITLE MOTION POSTER  DHYAN SREENIVASAN NEW MOVIE  ഇടീം മിന്നലും സിനിമ
'ഇടീം മിന്നലും' വരുന്നു

സിദ്ദീഖ്, അസീസ് നെടുമങ്ങാട്, ജോണി ആൻ്റണി, സെന്തിൽ, സജിൻ ചെറുകയിൽ, സുരേഷ് കൃഷ്‌ണ, മേജർ രവി, അപർണതി, എൻപി നിസ തുടങ്ങിയവരും ഈ ചിത്രത്തിൽ സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ബികെ ഹരി നാരായണന്‍റെ വരികൾക്ക് ഈണം ഒരുക്കുന്നത് കേരള സംഗീത നാടക അക്കാദമി അവാർഡ് ജേതാവ് കൂടിയായ പ്രകാശ് ഉള്ളേരിയാണ്. ഹരിഹരൻ, ശങ്കർ മഹാദേവൻ എന്നിവരാണ് ആലാപനം.

മഹാദേവൻ തമ്പി ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റർ സിയാൻ ശ്രീകാന്ത് ആണ്. കലാസംവിധാനം - അജയ് ജി അമ്പലത്തറ, മേക്കപ്പ് - ഷാജി പുൽപ്പള്ളി, കോസ്റ്റ്യൂം ഡിസൈനർ - അരുൺ മനോഹർ, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - ഗ്രാഷ് പി ജി, വി എഫ് എക്‌സ് - റോബിൻ അലക്‌സ്, സ്റ്റിൽസ് - ദേവരാജ്, ലൈൻ പ്രൊഡ്യൂസർ - ടി എം റഫീഖ്, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് - പ്രജീഷ് പ്രഭാസൻ, പിആർഒ - പി ശിവപ്രസാദ്, ഡിസൈൻസ് - മാജിക് മൊമൻസ് എന്നിവരാണ് ഈ ചിത്രത്തിന്‍റെ മറ്റ് അണിയറ പ്രവർത്തകർ.

ALSO READ: അനൂപ് മേനോൻ - ധ്യാൻ ശ്രീനിവാസൻ - ഷീലു എബ്രഹാം സിനിമയ്‌ക്ക് പാക്കപ്പ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.