ഏതാനും ദിവസങ്ങളായി ഗായിക അമൃത സുരേഷിനെ ചുറ്റിപ്പറ്റിയുള്ള വാര്‍ത്തകളാണ് മാധ്യമങ്ങളിലൊക്കെ നിറഞ്ഞിരുന്നത്. മുന്‍ ഭര്‍ത്താവ് ബാലയ്‌ക്കെതിരെ നടത്തിയ ഗുരുതര ആരോപണങ്ങള്‍ ശക്തമാകുന്നതിനിടെയാണ് അമൃതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ചിത്രങ്ങള്‍ പുറത്തു വന്നത്. എന്നാല്‍ ചികിത്സയ്‌ക്ക് ശേഷം ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അമൃത സുരേഷ് വീട്ടില്‍ തിരിച്ചെത്തി. ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. നെഞ്ചിന്‍റെ ഒരു ഭാഗത്തായി ബാന്‍ഡേജ് ഒട്ടിച്ചു വച്ചിരിക്കുന്നത് കാണാം. എന്നാല്‍ അമൃതയ്‌ക്ക് എന്താണ് സംഭവിച്ചതെന്ന് വ്യക്തമല്ല.
ആശുപത്രിയിലായിരുന്ന സമയത്ത് തന്‍റെ ആരോഗ്യ സ്ഥിതിയെ കുറിച്ച് അന്വേഷിക്കുകയും തനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്‌ത എല്ലാവരോടും അമൃത നന്ദി അമൃത നന്ദി അറിയിച്ചു.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ബാലയ്‌ക്കെതിരെ മകളുടെ തുറന്നു പറച്ചിലിനെ തുടര്‍ന്ന് അമൃതയ്ക്കെതിരെ രൂക്ഷമായ സൈബര്‍ ആക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അമൃത ആശുപത്രിയിലാണെന്ന് വിവരം പുറത്തു വന്നത്.
ഇതേ സമയം തന്‍റെ ചേച്ചിയെ ഇനിയും നോവിക്കരുതെന്ന് അപേക്ഷിച്ചുകൊണ്ട് സഹോദരി അഭിരാമി സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പങ്കുവച്ചിരുന്നു.
സമൂഹമാധ്യമങ്ങളില്‍ നിരന്തരം ആക്രമണം നേരിടുന്ന അമൃത സുരേഷിന് പിന്തുണച്ചുക്കൊണ്ട് മുന്‍ പങ്കാളിയും സംഗീത സംവിധായകനുമായ ഗോപി സുന്ദര്‍ നേരത്തെ രംഗത്ത് എത്തിയിരുന്നു.
മുന്‍ ഭര്‍ത്താവ് ബാലയില്‍ നിന്ന് അനുഭവിച്ച പീഡനങ്ങളെ കുറിച്ച് അമൃത സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. മാത്രമല്ല സമൂഹ അധിക്ഷേപങ്ങളോട് പ്രതികരിച്ചും അമൃത പങ്കുവച്ച കുറിപ്പിന് താഴെയാണ് ഗോപി സുന്ദര്‍ പിന്തുണ അറിയിച്ചിരുന്നത്.
"നീ ശക്തയായ ഒരു സ്‌ത്രീയാണ് എറ്റവും മികച്ചവള്‍. കരുത്തുറ്റ അമ്മയായി നിലകൊള്ളു". എന്നാണ് ഗോപിസുന്ദര്‍ കമന്‍റ് ചെയ്‌തത്. ഈ പ്രതികരണം നിമിഷങ്ങള്‍ക്കുള്ളിലാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായത്. പിരിഞ്ഞെങ്കിലും അമൃതയും ഗോപി സുന്ദറും തമ്മില്‍ സൗഹൃദമുണ്ടെന്നതില്‍ സന്തോഷിക്കുന്നുവെന്നും പരസ്‌പര ബഹുമാനത്തോടെ, പിന്തുണയോടെ ഇരുവരും മുന്നോട്ടു പോകട്ടെയുന്നും ആരാധകര്‍ കുറിച്ചു.
Also Read:ലൈംഗിക പീഡന പരാതി; ജാനി മാസ്‌റ്ററുടെ ദേശീയ അവാര്‍ഡ് സസ്‌പെന്‍ഡ് ചെയ്‌തു