ലോകമെമ്പാടും ആരാധകരുള്ള താരമാണ് ഇന്ത്യന്‍ സിനിമയുടെ ഇതിഹാസം അമിതാഭ് ബച്ചന്‍. അദ്ദേഹം സിനിമാ ലോകത്തെ വിസ്‌മയിപ്പിക്കാന്‍ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. ആരാധകരുടെ പ്രിയയ്യെട്ട ബിഗ് ബിക്ക് ഇന്ന് 82 ാം പിറന്നാള്‍ ആണ്. പിറന്നാള്‍ ആശംസകള്‍ നേരാന്‍ വന്‍ ആരാധകവൃന്ദമാണ് ബച്ചന്‍റെ വീടിന് മുന്നില്‍ എത്തിച്ചേര്‍ന്നത്. മരണമുഖത്ത് നിന്ന് ഒരിക്കല്‍ കൂടി ബച്ചന്‍ തിരിച്ചുവന്ന ബച്ചന് പിറന്നാള്‍ ആഘോഷം ഒരിക്കല്‍ മാത്രമല്ല അത് രണ്ടു തവണയാണ്.
ആകാശവാണി തിരിച്ചയച്ച ആ പയ്യന്‍
ജീവിതത്തോടും കലയോടുമുള്ള അഭിനിവേശവും സ്വയം പുതുക്കലുമാണ് ആ ആതുല്യ പ്രതിഭയെ ഇന്നും പ്രേക്ഷകര്‍ നെഞ്ചേറ്റുന്നതിന്‍റെ പ്രധാന കാരണം. ശബ്‌ദ സൗകുമാര്യം ഇല്ലെന്ന് പറഞ്ഞ് ആകാശവാണി തിരിച്ചയച്ച യുവാവായിരുന്നു അമിതാഭ് ബച്ചന്‍. എന്നാല്‍ അമിതാഭ് ശ്രീവാസ്‌തവ ബച്ചന്‍ എന്ന അമിതാഭ് ബച്ചന്‍ അതേ ശബ്‌ദം കൊണ്ട് സിനിമയിലെ ഇതിഹാസ താരമായി മാറിയത്. അദ്ദേഹത്തിന്‍റെ സിനിമാ അരങ്ങേറ്റം മൃണാല്‍ സെന്നിന്‍റെ വിഖ്യാതമായ ഭുവന്‍ ഷോമിന്‍റെ ആഖ്യാതാവായിട്ടാണ്. കഥാപാത്രമായിട്ടുള്ള അരങ്ങേറ്റം കെ എ അബ്ബാസിന്‍റെ സാത് ഹിന്ദുസ്ഥാനിയില്‍ ആന്‍ ഡ് ഉത്പല്‍ ദത്ത്, മധു, അന്‍വര്‍ അലി, ജലാല്‍ ആഗ തുടങ്ങിയ പ്രമുഖര്‍ക്കൊപ്പമായിരുന്നു.
ഹൃഷികേഷ് മുഖര്‍ജിയുടെ ആനന്ദില്‍ അന്നത്തെ സൂപ്പര്‍താരം രാജേഷ് ഖന്നയ്ക്കൊപ്പം ഡോക്‌ടര്‍ ഭാസ്‌കറായി അമിതാഭ് ബച്ചന്‍ വേഷമിട്ടു. മെലിഞ്ഞുണങ്ങിയ ആ പയ്യനെ അന്നു മുതല്‍ പ്രേക്ഷകര്‍ ഏറ്റെടുത്തു. സഞ്ജീര്‍ എന്ന സിനിമയിലൂടെ യുവത്വത്തിന്‍റെ മുഖമായി അമിതാഭ് ബച്ചന്‍ മാറി. പിന്നീടങ്ങോട്ട് നിരവധി ഹിറ്റ് സിനിമകള്‍ സമ്മാനിച്ചു. സലീം ജാവേദ് ജോഡിയും അമിതാഭ് ബച്ചനും കൂടിയായപ്പോള്‍ നിരവധി ഹിറ്റുകള്‍ പിറന്നു. ഇതോടൊപ്പം യാഷ് ചോപ്രയ്‌ക്കൊപ്പം പ്രണയനായകനായും തിളങ്ങി.
ഷോലെ, നമക് ഹരം, അമർ അക്ബർ ആന്റണി, കഭീ കഭീ, അഭിമാൻ,മജ്ബൂർ, ചുപ്കെ ചുപ്കെ,ദീവാർ,മിസ്റ്റർ നടവ്ർ ലാൽ അങ്ങനെ അങ്ങനെ എത്രയെത്ര ചിത്രങ്ങളില്‍ നായകനായും ഒന്നിലധികം നായകരിൽ ഒരാളായും എല്ലാം ബച്ചൻ ബോളിവുഡ് അരങ്ങു തകര്‍ത്തു.
ബച്ചന്‍റെ രണ്ടാം ജന്മം
1942 ഒക്ടോബര്‍ 11ന് കവിയായ ഹരിവംശ് റായ് ബച്ചന്‍റേയും സാമൂഹിക പ്രവര്‍ത്തക തേജി ബച്ചന്‍റെയും മൂത്ത പുത്രനായാണ് അമിതാഭ് ബച്ചന്‍ ജനിച്ചത്. എന്നാല്‍ ഇന്ന് ബച്ചന് പിറന്നാള്‍ ഒന്നല്ല രണ്ടാണ്. ഓഗസ്‌റ്റ് രണ്ടാം തിയതിയും ബച്ചന്‍ തന്‍റെ പിറന്നാളായി ആഘോഷിക്കാറുണ്ട്. അതിന് പിന്നില്‍ അതിജീവനത്തിന്‍റെ വലിയൊരു കഥയുണ്ട്.
മരണം മാടി വിളിച്ച കൂലി
1982 ല്‍ കൂലി എന്ന സിനിമയുടെ ചിത്രീകരണ സമയത്ത് ഗുരുതരമായി പരിക്കേറ്റ ബച്ചന്‍ ആര്‍ക്കും വിശ്വസിക്കാന്‍ കഴിയാത്ത വിധമാണ് തിരിച്ചു വന്നത്. പരിക്കേറ്റ് മാസങ്ങളോളമാണ് ബച്ചന്‍ ആശുപത്രിയില്‍ കിടന്നത്. തൊട്ടുമുന്നില്‍ മരണത്തെ കണ്ട ദിവസങ്ങളായിരുന്നു അതൊക്കെ.
കൂലി എന്ന സിനിമയുടെ ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടെയിലാണ് അമിതാബ് ബച്ചന് ഗുരുതരമായി പരിക്കേല്‍ക്കുന്നത്. നടന് ടൈമിങ് പിഴച്ചതോടെ സഹതാരത്തില്‍ നിന്ന് അദ്ദേഹത്തിന്‍റെ വയറിന് പരിക്കേറ്റു. പിന്നാലെ ബച്ചന്‍ ബോധം കെട്ടു വീണു. ഉടന്‍ ബെംഗളുരുവിലെ ആശുപത്രിയില്‍ എത്തിച്ചു അടിയന്തര ശസ്‌ത്രക്രിയയ്‌ക്ക് വിധേയനാക്കി. പിന്നീട് മുംബൈയിലെ ആശുപത്രിയിലേക്ക് മാറ്റി. വയറിനുള്ളിലെ രക്തസ്രാവം അദ്ദേഹത്തിന്‍റെ ആരോഗ്യനില സങ്കീര്‍ണമാക്കി. അദ്ദേഹം മരിച്ചുവെന്ന് ഏവരും വിധിയെഴുതി. എന്നാല്‍ ഡോക്‌ടര്‍മാരുടെ നീണ്ട പരിശ്രമത്തിനൊടുവില്‍ ബച്ചന്‍ ജീവിതത്തിലേക്ക് തിരിച്ചു വന്നു. ഓഗസ്‌റ്റ് രണ്ടാം തിയതിയാണ് ബച്ചന്‍ വീണ്ടും ജീവിതത്തിലേക്ക് വന്നത്. പ്രാര്‍ത്ഥനകളോടെ കഴിഞ്ഞ ആരാധക ലോകം ബച്ചന്‍റെ രണ്ടാം വരവ് ആഘോഷമാക്കി. ഇപ്പോഴും ആരാധകര്‍ ബച്ചന് ആശംസകളും ആഘോഷങ്ങളുമായി ചുറ്റും കൂടിയിരിക്കുകയാണ്. 82 ല്‍ എത്തി നില്‍ക്കുമ്പോഴും അഭിനയ മോഹത്തിന് അവസാനമില്ല. ഇന്നലെ(ഒക്‌ടോബര്‍ 10) വേട്ടയ്യന്‍ എന്ന സിനിമയിലും രജനികാന്തിനോടൊപ്പം ബച്ചന്‍ മികച്ച പ്രകടനമാണ് കാഴ്‌ച വച്ചത്.
ഹോളിവുഡിലും മികച്ച പ്രകടനം കാഴ്‌ചവച്ച ബച്ചന്‍
മികച്ച നടനുള്ള ആദ്യ ദേശീയ പുരസ്‌കാരം അഗ്നിപഥിലൂടെയാണ് ലഭിച്ചത്. ഇപ്പോഴും ബച്ചന്‍റെ അഭിനയ ജീവിതത്തിന്‍റെ തിളക്കം വര്‍ധിച്ചിട്ടേയുള്ളു. ചലച്ചിത്ര രംഗത്തെ പരമോന്നത ബഹുമതിയായ ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം, വീണ്ടും ദേശീയ അവാര്‍ഡ്, പദ്മശ്രീ അവാര്‍ഡ്, മറ്റ് അംഗീകാരങ്ങള്‍ അങ്ങനെ നിരവധിയാണ്.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ലിയനാര്‍ഡോ ഡി കാപ്രിയോക്കും ടോബി മഗ്‌വെയര്‍ക്കുമൊപ്പം ദ ഗ്രേറ്റ് ഗാസ്‌ബി എന്ന ചിത്രത്തിലൂടെ ഹോളിവുഡിലും തന്‍റെ പ്രകടനം കാഴ്‌ച വച്ചു. കാണ്ഡഹാറിലൂടെ മലയാളത്തിലും അഭിനയിച്ചു. ടെലിവിഷന്‍ അവതാരകനായും പ്രേക്ഷകര്‍ക്ക് മുന്നിലെത്തി.
രാഷ്‌ട്രീയത്തിലും ബച്ചന്‍ ഒരു കൈ നോക്കിയിരുന്നു. പ്രിയു സുഹൃത്ത് രാജീവ് ഗാന്ധിയുടെ സ്വാധീനത്തിലായിരുന്നു അത്. എന്നാല്‍ ശോഭിക്കാനായില്ല. അത് മാനസികമായും സാമ്പത്തികമായു ബച്ചനെ തളര്‍ത്തി. എന്നിട്ടും തന്‍റെ അഭിനയ പ്രകടനത്തിലൂടെ ആരാധകരിലേക്ക് അദ്ദേഹം വീണ്ടും തിരിച്ചെത്തി. അപകടങ്ങളും, കരള്‍ രോഗവും കോവിഡുമൊക്കെ അദ്ദേഹത്തെ പിടികൂടിയിരുന്നു. എന്നിട്ടും തളരാതെ തന്‍റെ പാഷന്‍ മുറുകെ പിടിച്ചുകൊണ്ട് ഈ 82 ാം വയസ്സിലും കുതിക്കുകയാണ് ബച്ചന്.