ETV Bharat / entertainment

അന്താരാഷ്ട്ര മേളകളില്‍ തിളങ്ങിയ ഓൾ വി ഇമാജിൻ ആസ് ലൈറ്റ് ഇനി ഇന്ത്യയില്‍ - ALL WE IMAGINE AS LIGHT RELEASE

ഓൾ വി ഇമാജിൻ ആസ് ലൈറ്റ് ഓൾ ഇന്ത്യ തിയേറ്റർ റിലീസ് തീയതി പുറത്ത്. നവംബർ 22നാണ് ചിത്രം ഇന്ത്യയില്‍ റിലീസിനെത്തുന്നത്. റിലീസിന് മുന്നോടിയായി സംവിധായിക പായൽ കപാഡിയയും റാണ ദഗുപതിയും മാധ്യമങ്ങളെ കണ്ടു.

ALL WE IMGAINE AS LIGHT  ഓൾ വി ഇമാജിൻ ആസ് ലൈറ്റ്  ഓൾ വി ഇമാജിൻ ആസ് ലൈറ്റ് റിലീസ്  റാണ ദഗുപതി
All we imagine as light (ETV Bharat)
author img

By ETV Bharat Entertainment Team

Published : Oct 19, 2024, 8:04 AM IST

അന്താരാഷ്ട്ര തലത്തിൽ തരംഗം സൃഷ്‌ടിച്ച ശേഷം ഇന്ത്യയില്‍ റിലീസിനൊരുങ്ങി പായൽ കപാഡിയയുടെ 'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്'. നവംബർ 22നാണ് ചിത്രം ഇന്ത്യയില്‍ റിലീസിനെത്തുന്നത്. ഡൽഹി, മുംബൈ, കൊൽക്കത്ത, ബെംഗളൂരു, ഹൈദരാബാദ്, പൂനെ, ചെന്നൈ, കൊച്ചി, തിരുവനന്തപുരം എന്നിവയുൾപ്പെടെ എല്ലാ പ്രധാന നഗരങ്ങളിലും ചിത്രം പ്രദർശനത്തിനെത്തും.

റിലീസിന് മുന്നോടിയായി മാധ്യമങ്ങളുമായി നടത്തിയ പ്രത്യേക സംഭാഷണത്തിൽ സംവിധായിക പായൽ കപാഡിയയും നടനും നിർമ്മാതാവുമായ റാണ ദഗുപതിയും തങ്ങളുടെ ചിന്തകള്‍ പങ്കുവച്ചു. സിനിമയുടെ ആഗോള യാത്രയെ കുറിച്ചും ഇന്ത്യയിലെ വരാനിരിക്കുന്ന പദ്ധതികളെ കുറിച്ചുമുള്ള തങ്ങളുടെ ചിന്തകളാണ് ഇവര്‍ മാധ്യമങ്ങളോട് പങ്കുവെച്ചത്.

ചിത്രം ഇന്ത്യയില്‍ തിയേറ്റര്‍ റിലീസിനെത്തുന്നതിന്‍റെ ആവേശം ഇരുവരും പ്രകടിപ്പിച്ചു. റാണ ദഗുപതിയുടെ സ്‌പിരിറ്റ് മീഡിയയാണ് ചിത്രം ഇന്ത്യയിൽ വിതരണത്തിനെത്തിക്കുക. ഫ്രാൻസിലെയും ഇറ്റലിയിലെയും ചലച്ചിത്രോത്സവങ്ങളിൽ തിളങ്ങിയ ശേഷമാണ് ചിത്രം ഇന്ത്യയില്‍ റിലീസിനെത്തുന്നത് എന്നതും ശ്രദ്ധേയം.

യുകെയിലും അമേരിക്കയിലും ചിത്രം നവംബറിൽ പ്രദർശനത്തിനെത്തും. ഇന്ത്യ- ഫ്രാൻസ് ഔദ്യോഗിക സഹനിർമ്മാണ സംരംഭമായി ഒരുങ്ങിയ ചിത്രം നിർമ്മിച്ചിരിക്കുന്നത് ഫ്രാൻസിലെ പെറ്റിറ്റ് കായോസ്, ഇന്ത്യയിൽ നിന്നുള്ള ചാക്ക് ആന്‍ഡ് ചീസ്, അനതർ ബർത്ത് എന്നീ ബാനറുകൾ ചേർന്നാണ്. സ്‌പിരിറ്റ് മീഡിയയാണ് ഇന്ത്യയിൽ എല്ലാ പ്രധാന നഗരങ്ങളിലും ചിത്രം വിതരണത്തിനെത്തിക്കുന്നത്. പിആർഒ - ശബരിയും നിര്‍വഹിക്കുന്നു.

Also Read: ചലച്ചിത്രോത്സവങ്ങളില്‍ തിളങ്ങിയ 'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്' തിയേറ്ററുകളിലേക്ക്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.