ETV Bharat / entertainment

'ബച്ചന്‍' ഒഴിവാക്കി, ഐശ്വര്യ റായ് എന്ന് മാത്രം; താരത്തിന്‍റെ പേര് മാറ്റത്തില്‍ ഞെട്ടി ആരാധകര്‍ - AISHWARYA DUBAI EVENT VIDEO VIRAL

താരദമ്പതികള്‍ വിവാഹമോചനത്തിന് ഒരുങ്ങുന്നതിന്‍റെ സൂചനയാണ് ഇതെന്നാണ് ആരാധകര്‍ വിലയിരുത്തപ്പെടുന്നത്.

DISPLAYED WITHOUT BACHCHAN SURNAME  AISHWARYA RAI ABHISHEK BACHCHAN  ബച്ചന്‍ പേരില്ലാതെ ഐശ്വര്യ റായ്  ഐശ്വര്യ റായ് അഭിഷേക് ബച്ചന്‍
ഐശ്വര്യ റായ് (ETV Bharat)
author img

By ETV Bharat Entertainment Team

Published : Nov 28, 2024, 1:48 PM IST

കഴിഞ്ഞ കുറച്ചു നാളുകളായി സോഷ്യല്‍ മീഡിയയിലെ പ്രധാന സംസാര വിഷയമാണ് ബോളിവുഡ് താരദമ്പതികളായ ഐശ്വര്യ റായിയും അഭിഷേക് ബച്ചനും. ഇരുവരും വേര്‍പിരിയാന്‍ ഒരുങ്ങുകയാണ് എന്നാണ് വാര്‍ത്തകള്‍. എന്നാല്‍ ഇതേക്കുറിച്ച് ഇതുവരെ ഇരുതാരങ്ങളും പ്രതികരിച്ചിട്ടില്ല.

ഇരുവരും പൊതുവേദികളില്‍ പ്രത്യക്ഷപ്പെടുന്നത് മുതല്‍ സോഷ്യല്‍ മീഡിയയില്‍ ചിത്രം പോസ്‌റ്റ് ചെയ്യാത്തത് വരെ വിശകലനം ചെയ്‌താണ് ആരാധകര്‍ താരങ്ങള്‍ വേര്‍പിരിയലിലാണോ എന്ന് സംശയമുന്നയിച്ചത്. ഇപ്പോഴിതാ സംശയത്തിന്‍റെ തീവ്രത വര്‍ധിപ്പിച്ചുകൊണ്ട് ഐശ്വര്യറായിയുടെ ഒരു വീഡിയോ ആണ് വൈറലാവുന്നത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ദുബായിലെ ഗ്ലോബല്‍ വിമണ്‍സ് ഫോറത്തില്‍ പങ്കെടുത്ത് താരം സംസാരിച്ചിരുന്നു. എന്നാല്‍ പരിപാടിയില്‍ ഐശ്വര്യ റായ് സംസാരിക്കുന്നതിനിടയില്‍ പിന്നിലെ ഡിജിറ്റല്‍ സ്‌ക്രീനില്‍ തെളിയുന്ന പേര് ഐശ്വര്യ റായ് എന്ന് മാത്രമാണ്.

വിവാഹത്തിന് ശേഷം സ്വീകരിച്ച ബച്ചന്‍ എന്ന സര്‍നെയിം ഒഴിവാക്കികൊണ്ടുള്ള പേരാണ് ഐശ്വര്യയുടെ പ്രൊഫൈലില്‍ കാണിക്കുന്നത്. ഐശ്വര്യ റായ് ഇന്‍റര്‍നാഷണല്‍ സ്‌റ്റാര്‍ എന്നുമാത്രമാണ് കാണിക്കുന്നത്. ദുബായില്‍ നടന്ന പരിപാടിയില്‍ ഇന്ത്യയെ പ്രതിനിധികരിച്ചാണ് ഐശ്വര്യ പങ്കെടുത്തത്.

സ്‌ത്രീശാക്തീകരണത്തെ കുറിച്ചാണ് പരിപാടിയില്‍ താരം സംസാരിച്ചത്. പരിപാടിയുടെ നിരവധി വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പേരില്‍ നിന്ന് ബച്ചന്‍ എന്നത് ഒഴിവാക്കിയത് ആരാധകരും ചൂണ്ടികാട്ടുന്നുണ്ട്.

എന്തായാലും ഇത് ആരാധകരെ ആശങ്കയിലാക്കിയിരിക്കുകയാണ്. താരദമ്പതികള്‍ വിവാഹമോചനത്തിന് ഒരുങ്ങുന്നതിന്‍റെ സൂചനയാണ് ഇതെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍ നടിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ ഇപ്പോഴും ഐശ്വര്യ റായ് ബച്ചന്‍ എന്നു തന്നെയാണ്.

ഐശ്വര്യ റായിയും ബച്ചന്‍ കുടുംബവും ഏറെനാളായി പ്രശ്‌നത്തിലാണ് എന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ നിലനിന്നിരുന്നു. അനന്ത് അംബാനി വിവാഹത്തില്‍ മകള്‍ക്കൊപ്പം തനിച്ച് താരം എത്തിയതോടെ അഭ്യൂഹങ്ങള്‍ വര്‍ധിച്ചു.

പിന്നാലെ നടി നിമ്രത് കൗറുമായി അഭിഷേക് പ്രണയത്തിലാണ് എന്ന തരത്തില്‍ വാര്‍ത്തകളും പ്രചരിച്ചു. പിന്നാലെ മകള്‍ ആരാധ്യയുടെ പിറന്നാള്‍ ഐശ്വര്യയ്ക്ക് ഒറ്റയ്ക്ക് ആഘോഷിക്കുന്നതിന്‍റെ ചിത്രങ്ങളും വൈറലായിരുന്നു.

2007 ഏപ്രില്‍ 20നാണ് അഭിഷേകും ഐശ്വര്യയും വിവാഹിതരാകുന്നത്. 2011 നവംബറില്‍ ഐശ്വര്യയ്ക്കും അഭിഷേകിനുമായി ആരാധ്യ പിറന്നു.

Also Read:ധനുഷും ഐശ്വര്യ രജനികാന്തും വിവാഹമോചിതരായി; അവസാനിപ്പിച്ചത് 18 വര്‍ഷം നീണ്ട ദാമ്പത്യം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.