അഭിഷേക് ബച്ചന്‍റെയും ഐശ്വര്യ റായിയുടെയും വിവാഹ മോചന വാര്‍ത്തകള്‍ മാധ്യമങ്ങളുടെ ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞു നില്‍ക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളേറെയായി. ഇരുവരും തമ്മില്‍ അസ്വാരസ്യങ്ങളുണ്ടെന്നും വിവാഹമോചിതരാവാന്‍ പോകുന്നുവെന്ന റിപ്പോര്‍ട്ടുകളായിരുന്നു ഇതിന് പിന്നില്‍. മാത്രമല്ല പൊതുവേദികളില്‍ ഇരുതാരങ്ങളും ഒന്നിച്ചെത്താത്തതും സമൂഹ മാധ്യമങ്ങളില്‍ ചൂടുള്ള ചര്‍ച്ചകള്‍ക്ക് വഴിവച്ചു.
സോഷ്യല്‍ മീഡിയയിലെ വാര്‍ത്തകളെല്ലാം അഭിഷേക് തള്ളിയിരുന്നുവെങ്കിലും വിടാതെ പാപ്പരാസികള്‍ ഇവരെ വീണ്ടും പിന്തുടര്‍ന്നു. മുകേഷ് അംബാനിയുടെ ഇളയ മകന്‍ ആനന്ദ് അംബാനിയുടെയും രാധിക മെര്‍ച്ചന്‍റിന്‍റെയും വിവാഹത്തിന് ഇവര്‍ ഒരുമിച്ചായിരുന്നില്ല എത്തിയിരുന്നത്. അഭിഷേക് മാതാപിതാക്കള്‍ക്കൊപ്പവും ഐശ്വര്യ ആരാധ്യയ്‌ക്കൊപ്പവുമായിരുന്നു. ഇത് മൂഹമാധ്യമങ്ങളില്‍ ചൂടുള്ള ചര്‍ച്ചയ്ക്ക ശക്തി പകര്‍ന്നു. ഐശ്വര്യയ്ക്ക് അഭിഷേകിന്‍റെ കുടുംബവുമായി യോജിച്ച് പോകാന്‍ കഴിയില്ലെന്നതായിരുന്നു പാപ്പരാസികളുടെ കണ്ടെത്തലുകള്‍. എന്നാല്‍ ഇതിനോടൊന്നും ഇരുവരും പ്രതികരിച്ചിട്ടുണ്ടായിരുന്നില്ല.
പാരിസ് ഫാഷന്‍ വീക്കില്‍ ഐശ്വര്യ എത്തിയപ്പോള്‍ വിരലിലെ മോതിരം ആരാധകര്‍ കണ്ടുപിടിച്ചു. ഇതോടെ വിവാഹ മോചന വാര്‍ത്തകള്‍ തള്ളിക്കളയുന്നതായിരുന്ന ആ മോതിരം. അതേ സമയം കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് മകള്‍ ആരാധ്യയ്‌ക്കൊപ്പം അഭിഷേകിന്‍റെ വീട്ടിലെത്തിയ ഐശ്വര്യയുടെ വീഡിയോ പുറത്തു വന്നിരുന്നു. മകള്‍ക്കൊപ്പം ഐശ്വര്യ മുംബൈയിലെ ബച്ചന്‍റെ വീടായ ജല്‍സയില്‍ എത്തുന്നതിന്‍റെ ദൃശ്യങ്ങള്‍ വൈറലാവുകയും ചെയ്‌തിരുന്നു. ഐശ്വര്യയും ആരാധ്യയും കാറില്‍ നിന്നിറങ്ങുന്നതാണ് വീഡിയോയിലുള്ളത്. ഇതോടെ വിവാഹ മോചന വാര്‍ത്തകള്‍ക്ക് ഫുള്‍സ്‌റ്റോപ്പ് വന്നിരുന്നു.
എന്നാല്‍ ഒരു പരിപാടിക്കിടെ ഇരുവരും വഴക്കിടുന്ന വീഡിയോ വീണ്ടും വൈറലായതോടെ വീണ്ടും വിവാഹ മോചന വാര്‍ത്ത തല പൊക്കി. മാത്രമല്ല ഇരുവരുടെയും ബന്ധത്തിലെ വിള്ളലുകള്‍ക്ക് കാരണം ഒരു നടിയാണെന്ന തരത്തില്‍ പോലും റിപ്പോര്‍ട്ടുകളുണ്ടായി. ഇപ്പോഴിതാ അഭിഷേകിന്‍റെയും ഐശ്വര്യയുടെയും വിവാഹ മോചനത്തെ കുറിച്ചുള്ള പ്രേക്ഷകരുടെ ചോദ്യത്തിനുള്ള ഉഗ്രന്‍ മറുപടിയുമായാണ് ഈ കുടുംബം ഇപ്പോള്‍ എത്തിയിരിക്കുന്നത്.
Aishwarya Rai-Abhishek Bachchan cute candid moment with Aaradhya captured in Anant Ambani's wedding film. Watchhttps://t.co/d5YeBx0dIm
— HT Entertainment (@htshowbiz) October 14, 2024
അനന്ദ്- രാധിക വിവാഹത്തിനോടുനുബന്ധിച്ചുള്ള ചടങ്ങുകളുടെ വീഡിയോ ആണ് അംബാനി കുടുംബം ഇപ്പോള്‍ പുറത്തു വിട്ടത്. അഭിഷേക് ബച്ചനും ആരാധ്യയും ഐശ്വര്യ റായിയും ഒരുമിച്ചിരുന്ന് വിവാഹ ചടങ്ങുകള്‍ ആസ്വദിക്കുന്ന വീഡിയോയാണിത്. നിമിഷങ്ങള്‍കൊണ്ടാണ് ഈ വീഡിയോ വൈറലാത്.
കഴിഞ്ഞ ദിവസം അമിതാഭ് ബച്ചന് ജന്മദിനാശംസകള്‍ നേര്‍ന്നുകൊണ്ട് ഐശ്വര്യ എത്തിയിരുന്നു. ബച്ചന്‍റെയും ഐശ്വര്യയുടെയും ചിത്രം പങ്കുവച്ചുകൊണ്ടാണ് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്.. പിറന്നാള്‍ ആശംസകള്‍ പ ദാദാജി, ദൈവത്തിന്‍റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ എന്നായിരുന്നു ഐശ്വര്യ അമിതാഭ് ബച്ചനുവേണ്ടി കുറിച്ചത്.
2007 ഏപ്രില്‍ 20നാണ് അഭിഷേകും ഐശ്വര്യയും വിവാഹിതരാകുന്നത്. 2011 നവംബറില്‍ ഐശ്വര്യയ്ക്കും അഭിഷേകിനുമായി ആരാധ്യ പിറന്നു.
Also Read:ഐശ്വര്യയ്‌ക്ക് അപകടം സംഭവിച്ചപ്പോള്‍ രാത്രി ഉറങ്ങാന്‍ കഴിഞ്ഞില്ല: ഓര്‍മ പങ്കിട്ട് അമിതാഭ് ബച്ചന്‍