ETV Bharat / entertainment

മോഹന്‍ലാലിന് മാത്രമല്ല മമ്മൂട്ടിക്കും ആവാം; ഹോളിവുഡ് നായകനായി മെഗാസ്‌റ്റാര്‍ - MAMMOOTTY AI HOLLYWOOD PHOTOS

ഹോളിവുഡ് ക്ലാസിക് ഗെറ്റപ്പുകളിലുള്ള മമ്മൂട്ടിയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

AI Created Mammootty Photos  Mammootty Actor  മമ്മൂട്ടി എഐ ഫോട്ടോസ്  മമ്മൂട്ടി ഹോളിവുഡ് ഫോട്ടോസ് വൈറല്‍
മമ്മൂട്ടി എഐ ഫോട്ടോസ് (ETV Bharat)
author img

By ETV Bharat Entertainment Team

Published : Oct 31, 2024, 5:32 PM IST

സോഷ്യൽ മീഡിയയില്‍ ആർട്ടിഫിഷ്യൽ (AI) ഇന്‍റലിജന്‍സാണ് ഇപ്പോഴത്തെ താരം. എഐ ടൂളുകൾ ഉപയോഗിച്ച് കലാകാരന്മാർക്ക് തങ്ങളുടെ ഭാവനയുടെ അതിരുകൾ ഭേദിക്കുന്ന ഫ്രെയിമുകൾ സൃഷ്‌ടിക്കാന്‍ കഴിയും. അത്തരത്തിലുള്ള ഒട്ടേറെ ഉദാഹരണങ്ങള്‍ നമ്മുക്ക് മുന്നിലുണ്ട്. ഇത്തരത്തിലുള്ള പരീക്ഷണങ്ങള്‍ ഞൊടിയിടലിയാണ് പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപ്പറ്റാറുള്ളത്. അത്തരമൊരു വീഡിയോയിരുന്നു കഴിഞ്ഞ ദിവസം പ്രേക്ഷകരുടെ മുന്നിലെത്തിയത്. മലയാളത്തിന്‍റെ പ്രിയതാരം മോഹന്‍ലാല്‍ ഹോളിവുഡ് ക്ലാസിക്ക് ചിത്രത്തിലെ നായകനായാല്‍ എങ്ങനെയായിരിക്കുമെന്നതായിരുന്നു ആ വീഡിയോ.

ഹോളിവുഡ് ക്ലാസിക് ഗെറ്റപ്പുകളില്‍ എത്തിയ മോഹന്‍ലാലിന്‍റെ വീഡിയോ നിമിഷ നേരം കൊണ്ടാണ് ആളുകളുടെ ശ്രദ്ധപിടിച്ചുപ്പറ്റിയത്.

ജയിംസ് ബോണ്ട്, ടൈറ്റാനിക്ക്, ഗോഡ്‌ഫാദര്‍, ടോപ്‌ ഗണ്‍, റോക്കി, മാട്രിക്‌സ്‌, ഇന്ത്യാന ജോണ്‍സ്, സ്‌റ്റാര്‍ വാര്‍ഡ് തുടങ്ങീ ക്ലാസിക്ക് സിനിമകളിലെ കഥാപാത്രങ്ങള്‍ക്കാണ് എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് വിന്‍റേജ് മോഹന്‍ലാലിന്‍റെ മുഖം നല്‍കിയിരിക്കുന്നത്. പോസ്‌റ്റിന് താഴെ നിരവധി കമന്‍റുകളും വന്നിരുന്നു.

എന്നാല്‍ കഴിഞ്ഞ ദിവസം എ ഐ സാങ്കേതിക വിദ്യയുടെ കരുത്തില്‍ മോഹന്‍ലാലാണ് ഹോളിവുഡ് ക്ലാസിക് സിനിമകളിലെ ഗെറ്റപ്പില്‍ എത്തിയതെങ്കില്‍ ഇത്തവണ അങ്ങനെ എത്തിയിരിക്കുന്നത് മമ്മൂട്ടിയാണ്. നിമിഷ നേരം കൊണ്ടാണ് മമ്മൂട്ടിയുടെ ഈ ഗെറ്റപ്പുകള്‍ ആരാധകര്‍ ഏറ്റെടുത്തത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ഗോഡ്‌ഫാദര്‍, റോക്കി, എക്‌സ് മെന്‍, പൈററ്റ്‌സ് ഓഫ് ദ കരീബിയന്‍, ജോക്കര്‍, ജോണ്‍ വിക്ക്, റാമ്പോ, ടോപ്പ് ഗണ്‍ തുടങ്ങിയ ഗെറ്റപ്പുകളിലാണ് മമ്മൂട്ടി വീഡിയോയില്‍ എത്തുന്നത്. എ ഐ എഞ്ചിനീയര്‍ എന്ന അക്കൗണ്ടില്‍ നിന്നാണ് വീഡിയോകളും ചിത്രങ്ങളും പോസ്‌റ്റ് ചെയ്‌തിരിക്കുന്നത്.

'പുള്ളിയെ എങ്ങനെ വേണമെങ്കിലും ചെയ്യാം', 'ഇവിടെ എല്ലാം ചേരും' എന്ന അടിക്കുറിപ്പോടെയാണ് ആരാധകര്‍ വീഡിയോ പങ്കുവച്ചിരിക്കുന്നത്. തമിഴ് താരം അജിത്തിന്‍റെ ഹോളിവുഡ് അവതാരങ്ങളും ഇതേ അക്കൗണ്ടില്‍ നിന്ന് പങ്കുവച്ചിട്ടുണ്ട്.

മോഹന്‍ലാലിന്‍റെയും മമ്മൂട്ടിയുടെയും ഹോളിവുഡ് ഗെറ്റപ്പ് വന്നതോടെ ആരുടേതാണ് മികച്ചതെന്ന രീതിയില്‍ ഫാന്‍ ഫൈറ്റും നടക്കുന്നുണ്ട്. അതേ സമയം ഇതിന്‍റെ നിലവാരത്തെ കുറിച്ചുള്ള ചര്‍ച്ചകളും സജീവമാണ്.

Also Read:അവന്‍റെ എല്ലാം ഇവളാണ്, തീവ്ര പ്രണയവുമായി പുഷ്‌പരാജും ശ്രീവല്ലിയും; നെഞ്ചിടിപ്പോടെ ആരാധകര്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.