എറണാകുളം : അന്തരിച്ച മലയാള നടി കവിയൂര്‍ പൊന്നമ്മയുടെ സംസ്‌കാരം ഇന്ന്. ആലുവ കരിമാല്ലൂരിലെ വീട്ടുവളപ്പില്‍ വൈകിട്ട് നാലിനാണ് സംസ്‌കാരം. കളമശ്ശേരി ടൗണ്‍ ഹാളില്‍ രാവിലെ ഒന്‍പത് മുതല്‍ 12 മണിവരെ പൊതുദര്‍ശനം നടക്കും. മമ്മൂട്ടി, മോഹന്‍ലാല്‍ അടക്കമുള്ള സിനിമ താരങ്ങളും മറ്റ് കല-സാംസ്‌കാരിക പ്രമുഖരും ടൗണ്‍ ഹാളിലെത്തി അന്തിമോപചാരം അര്‍പ്പിക്കും.
കാന്‍സര്‍ ബാധയെ തുര്‍ന്ന് ഏറെ നാളായി കവിയൂര്‍ പൊന്നമ്മ ചികിത്സയിലായിരുന്നു. ഇന്നലെ വൈകിട്ടാണ് താരം മരണത്തിന് കീഴടങ്ങിയത്. കഴിഞ്ഞ മെയ് മാസത്തിലാണ് കവിയൂര്‍ പൊന്നമ്മയ്‌ക്ക് കാന്‍സര്‍ സ്ഥിരീകരിച്ചത്.
താരത്തിന് കാന്‍സര്‍ 4-ാം സ്റ്റേജില്‍ എത്തിയിരുന്നതായാണ് പരിശോധനയില്‍ വ്യക്തമായത്. സെപ്‌റ്റംബര്‍ മൂന്നിന് ചികിത്സയ്‌ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സ്ഥിതി വഷളായതോടെ മരണത്തിന് കീഴടങ്ങി.
നാടകങ്ങളില്‍ ഗായികയായിട്ടാണ് കവിയൂര്‍ പൊന്നമ്മ കലാരംഗത്തേക്ക് കടന്നുവന്നത്. പിന്നാലെ നാടകത്തില്‍ നടിയായും തിളങ്ങി. പതിനാലാം വയസില്‍ ശ്രീരാമ പട്ടാഭിഷേകം എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ട് സിനിമയിലും അരങ്ങേറ്റം കുറിച്ചു. സിനിമകളിലും പൊന്നമ്മ പാടിയിട്ടുണ്ട്.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
1000ലധികം സിനിമകളില്‍ കവിയൂര്‍ പൊന്നമ്മ ഇതിനോടകം അഭിനയിച്ചിട്ടുണ്ട്. തന്നെക്കാള്‍ പ്രായമുള്ള നായകന്‍മാരുടെ അമ്മവേഷം പോലും താരം അനായാസം കൈകാര്യം ചെയ്‌തു. മലയാളത്തിന്‍റെ അമ്മമുഖം എന്ന വിശേഷണം പോലും ആരാധകര്‍ കവിയൂര്‍ പൊന്നമ്മയ്‌ക്ക് ചാര്‍ത്തി നല്‍കിയത്, തന്മയത്തത്തോടെയുള്ള അഭിനയം കണ്ടാണ്. 79-ാം വയസില്‍ വിടപറയുമ്പോള്‍ കവിയൂര്‍ പൊന്നമ്മയെന്ന 'മഹാനടി' ബാക്കിവയ്‌ക്കുന്നതും സിനിമ ആസ്വാദകര്‍ നെഞ്ചേറ്റിയ ഒട്ടനവധി കഥാപാത്രങ്ങളാണ്.
Also Read: നടി കവിയൂര്‍ പൊന്നമ്മ അരങ്ങൊഴിഞ്ഞു; വിടവാങ്ങിയത് മലയാളത്തിന്‍റെ അമ്മ മുഖം