നടി അമലപോളിന് കുഞ്ഞ് പിറന്നു. അമലയുടെ ഭർത്താവ് ജഗത് ദേശായിയാണ് ഇൻസ്‌റ്റഗ്രാമിൽ പങ്കുവച്ച റീലിലൂടെ തങ്ങൾക്ക് ഒരു ആൺകുട്ടി പിറന്ന വിവരം അറിയിച്ചത്."ഇറ്റ്സ് എ ബോയ്!, മീറ്റ് അവര്‍ ലിറ്റില്‍ മിറാക്കിള്‍, ഇളയ്" എന്ന ക്യാപ്‌ഷനോടെ അമലയും ജഗതും കുഞ്ഞുമായി വീട്ടിലേക്ക് വരുന്ന വീഡിയോയാണ് പങ്കുവച്ചിരിക്കുന്നത്.
വീഡിയോ പുറത്ത് വന്ന് നിമിഷ നേരംകൊണ്ട് നിരവധി ആരാധകരും, പ്രമുഖരും താരത്തിന് ആശംസകളുമായെത്തി. ജൂൺ പതിനൊന്നിനാണ് ആൺകുഞ്ഞിന്‍റെ ജനനം. നേരത്തെ ഗുജറാത്തിലെ സൂറത്തിൽവച്ചായിരുന്നു അമലപോളിന്‍റെ ബേബി ഷവർ നടന്നത്.
2023 നവംബർ മാസത്തിലായിരുന്നു അമലപോളിന്‍റെയും ജഗത് ദേശായിടെയും വിവാഹം നടന്നത്. വിവാഹവും, താരത്തിന്‍റെ ഗർഭകാലത്തെ വിശേഷങ്ങളുമെല്ലാം സാമൂഹ്യ മാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവെച്ചിരുന്നു.