ആസിഫ് അലി, അമല പോൾ, ഷറഫുദ്ദീൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ലെവൽ ക്രോസ് എന്ന ചിത്രത്തെ അഭിനന്ദിച്ച് നടൻ മോഹൻലാൽ. തന്‍റെ ഇൻസ്റ്റഗ്രാം ഹാൻഡിലിൽ പ്രശംസ ഒരു സ്റ്റോറിയായി അദ്ദേഹം പോസ്റ്റ് ചെയ്‌തു. അഭിഷേക് ഫിലിംസിന്‍റെ ബാനറിൽ രമേഷ് പി പിള്ള നിർമ്മിച്ച് ജിത്തു ജോസഫ് അവതരിപ്പിച്ച ചിത്രം സംവിധാനം ചെയ്‌തത് ജിത്തു ജോസഫിന്‍റെ പ്രധാന സംവിധാന സഹായി കൂടിയായ അർഫാസ് അയൂബാണ്. ചിത്രം മികച്ച അഭിപ്രായം നേടി തിയേറ്ററുകളിൽ രണ്ടാം വാരത്തിലേക്ക് മുന്നേറുകയാണിപ്പോൾ.
ക്ലാസിക് ട്രീറ്റ്‌മെൻ്റും സ്റ്റൈലിഷ് സമീപനവും ചിത്രത്തിന് ഒരു അന്തർദേശീയ ഭാഷ്യം സൃഷ്‌ടിക്കുന്നുണ്ട്. മോഹൻലാൽ നായകനായി ചിത്രീകരണം പുരോഗമിക്കുന്ന ബിഗ് ബഡ്‌ജറ്റ് ചിത്രം റാം നിർമിക്കുന്നതും രമേഷ് പി പിള്ള തന്നെയാണ്. സീതാരാമം, ചിത്ത, ഉറിയടി തുടങ്ങിയ ഹിറ്റ് സിനിമകളുടെ സംഗീത സംവിധായകനായ വിശാൽ ചന്ദ്രശേഖർ സംഗീതം ഒരുക്കിയ ആദ്യ മലയാള ചിത്രം കൂടിയാണിത്. ചിത്രത്തിന്‍റെ കഥയും തിരക്കഥയും സംവിധായകന്‍ തന്നെയാണ് നിർവഹിച്ചിരിക്കുന്നത്.
ചിത്രത്തിന്‍റെ ത്രില്ലർ സ്വഭാവം തിയേറ്ററുകളിൽ പ്രേക്ഷകരെ ഹരം കൊള്ളിക്കുന്നു. വിശാൽ ചന്ദ്രശേഖറിന്‍റെ സംഗീതത്തിന് വരികൾ എഴുതിയത് വിനായക് ശശികുമാറാണ്. ചായഗ്രഹണം അപ്പു പ്രഭാകർ. ജെല്ലിക്കെട്ട് ചുരുളി, നൻപകൽ നേരത്തു മയക്കം തുടങ്ങിയ ചിത്രങ്ങളുടെ എഡിറ്റർ ആയിരുന്ന ദീപു ജോസഫ് ആണ് ഈ ചിത്രത്തിന്‍റെ എഡിറ്റർ. സംഭാഷണം - ആദം അയൂബ്ബ്. സൗണ്ട് ഡിസൈനർ - ജയദേവ് ചക്കാടത്ത്. കോസ്റ്റ്യൂം - ലിന്‍റ്റ ജീത്തു. മേക്കപ്പ് - റോണക്‌സ് സേവ്യർ. പ്രൊഡക്ഷൻ ഡിസൈനർ - പ്രേം നവാസ്. പി ആർ ഓ - മഞ്ജു ഗോപിനാഥ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. വെഫറർ ആണ് ചിത്രം ജൂലൈ 26 ന് തീയറ്ററുകളിലെത്തിച്ചത്.
Also Read: ആസിഫ് അലി ഇനി "ആഭ്യന്തര കുറ്റവാളി"; ചിത്രീകരണം ആരംഭിച്ചു