ETV Bharat / entertainment

'പ്രമോഷനുകളിൽ വിശ്വാസമില്ല; നല്ലതാണെങ്കിൽ സിനിമ തന്നെ ജനങ്ങളെ തിയറ്റേറിലേക്ക് വിളിച്ചു വരുത്തും': ഫഹദ് ഫാസില്‍ - Aavesham Crew Press Meet

'ആവേശം' ഏപ്രിൽ 11ന് പ്രേക്ഷകരിലേക്ക്, പ്രസ് മീറ്റിൽ തിളങ്ങി താരങ്ങളും അണിയറക്കാരും

AAVESHAM RELEASE  FAHADH FAASIL AAVESHAM MOVIE  ഫഹദ് ഫാസിൽ ആവേശം സിനിമ  MALAYALAM NEW RELEASES
aavesham
author img

By ETV Bharat Kerala Team

Published : Apr 10, 2024, 7:00 PM IST

'ആവേശം' പ്രസ് മീറ്റിൽ താരങ്ങളും അണിയറക്കാരും

'രോമാഞ്ചം' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്‌ത ഏറ്റവും പുതിയ ചിത്രമാണ് 'ആവേശം'. ഫഹദ് ഫാസിൽ കേന്ദ്ര കഥാപാത്രമായി എത്തുന്ന ഈ സിനിമയുടെ വരവിനായി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ചലച്ചിത്രാസ്വാദകർ. ഏപ്രിൽ 11ന് 'ആവേശം' തിയേറ്ററുകളിലൂടെ പ്രേക്ഷകർക്കരികിൽ എത്തും.

'ആവേശം' തിയേറ്ററുകളിലേക്ക് എത്തുമ്പോൾ പ്രേക്ഷകരുടെ ആവേശം ഇരട്ടിയാക്കാൻ താരങ്ങളും അണിയറ പ്രവർത്തകരും പ്രൊമോഷൻ പരിപാടികളുമായി 'കട്ട'യ്‌ക്കുണ്ട്. ഫഹദ് ഫാസിൽ അടക്കമുള്ള പ്രധാന താരങ്ങളും അണിയറക്കാരും പ്രമോഷന്‍റെ ഭാഗമായി കഴിഞ്ഞ ദിവസം മാധ്യമങ്ങളെ കണ്ടു.

Aavesham release  fahadh faasil Aavesham movie  ഫഹദ് ഫാസിൽ ആവേശം സിനിമ  malayalam new releases
'ആവേശം' ഏപ്രിൽ 11ന് തിയേറ്ററുകളിലേക്ക്

ഇത് താൻ ഇതുവരെ ചെയ്യാത്ത പരിപാടിയാണെന്നും തന്നെ ഇതിന് മുൻപ് ആരും ഇങ്ങനെ 'അഴിച്ചുവിട്ടിട്ടി'ല്ലെന്നും ഫഹദ് തമാശയായി പറഞ്ഞു. ജിത്തു മാധവന്‍റെയും തന്‍റെയും കരിയറിൽ ഇത്തരമൊരു സിനിമയും കഥാപാത്രവും ആദ്യമായാണ്. സിനിമയിലും അതിലെ കഥാപാത്രത്തിലും താൻ വളരെയധികം എക്‌സൈറ്റഡ് ആണ്‌. അതുകൊണ്ടാണ് സിനിമയെ കുറിച്ച് സംസാരിക്കാൻ ഇവിടെ എത്തിയത്.

അതേസമയം പ്രമോഷനുകളിൽ താൻ വിശ്വസിക്കുന്നില്ലെന്നും ഫഹദ് ചൂണ്ടിക്കാട്ടി. സിനിമ നല്ലതാണെങ്കിൽ ജനങ്ങളെ തിയറ്റേറിലേക്ക് സിനിമ തന്നെ വിളിച്ചു വരുത്തിക്കൊള്ളും എന്നാണ് ഫഹദ് ഫാസിൽ ആദ്യം തന്നെ പ്രതികരിച്ചത്. എന്നാൽ 'ആവേശം' താൻ ഇതുവരെ ചെയ്യാത്ത തരത്തിലുള്ള സിനിമയായതിനാലാണ് ചിത്രത്തെ കുറിച്ച് സംസാരിക്കാൻ എത്തിയതെന്നും ഫഹദ് വ്യക്തമാക്കി. തിയേറ്ററിൽ തന്നെ കാണേണ്ട സിനിമയാണ് 'ആവേശം' എന്നും താരം പറഞ്ഞു.

'ആവേശം' 'രോമാഞ്ചം' പോലൊരു ചിത്രമേ അല്ലെന്നാണ് സംവിധായകൻ ജിത്തു മാധവൻ പറഞ്ഞത്. 'സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന കാര്യങ്ങളിൽ ഒട്ടും തന്നെ കഴമ്പില്ല. 'രോമാഞ്ച'ത്തിന്‍റെ സ്‌പിൻ ഓഫ്‌ ക്യാരക്‌ടർ അല്ല 'ആവേശ'ത്തിലെ രംഗ.

'രോമാഞ്ചം' സിനിമയിൽ ചെമ്പൻ വിനോദ് ജോസ് ചെയ്‌ത കഥാപാത്രത്തിന്‍റെ ചെറുപ്പകാലമാണ് രംഗയ്‌ക്ക് ആധാരം എന്ന സോഷ്യൽ മീഡിയയിലെ വാർത്തകൾ ഞാനും കേട്ടിരുന്നു. 'രോമാഞ്ച'ത്തിന് മുൻപ് തന്നെ തീരുമാനിച്ച സിനിമയാണ് 'ആവേശം'. 'രോമാഞ്ച'ത്തിൽ ചെമ്പൻ വിനോദ് ചെയ്‌ത കഥാപാത്രത്തിന് രംഗയുടെ ഒരു ലുക്ക് പിടിച്ചു എന്നതിലുപരി രണ്ടു കഥാപാത്രങ്ങളും ആയി യാതൊരു ബന്ധവുമില്ലെന്ന് സംവിധായകൻ ചൂണ്ടിക്കാട്ടി.

'ആവേശത്തിന്‍റെ ട്രെയിലറിന്‍റെ തുടക്കത്തിൽ റീ ഇൻട്രൊഡ്യൂസിംഗ് ഫാഫാ എന്നെഴുതി കാണിക്കുന്നുണ്ട്. അതൊരു തുടക്കം മാത്രമാണ്. ഇതുപോലുള്ള മാസ് മസാല ചിത്രങ്ങൾക്ക് ഫാഫാ എന്നും സാധാരണ ചിത്രങ്ങൾക്ക് ഫഹദ് ഫാസിൽ ഒന്നും എഴുതി കാണിക്കാനുള്ള രീതി ചിന്തിച്ചു തുടങ്ങുന്നുണ്ട്'- സംവിധായകൻ ജിത്തു മാധവൻ തമാശയായി പറഞ്ഞു.

ALSO READ: 'ആവേശം' കത്തിക്കയറി, മിന്നിക്കാന്‍ 'ഇല്ലുമിനാറ്റി'; പുതിയ ഗാനം പുറത്ത്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.