ETV Bharat / education-and-career

ജര്‍മ്മനിയില്‍ നഴ്‌സുമാരാകം; നോര്‍ക്ക റൂട്ട്‌സില്‍ സ്‌പോട്ട് രജിസ്‌ട്രേഷന് അവസരം - REGISTRATION FOR NURSE IN GERMANY

ജര്‍മ്മനിയിലെ നഴ്‌സിങ് ഹോമുകളിലേക്ക് നേരത്തെ അപേക്ഷ ക്ഷണിച്ചപ്പോള്‍ അപേക്ഷിക്കാൻ സാധിക്കാത്തവര്‍ക്കാണ് അവസരം. ഒഴിവുള്ള സ്ലോട്ടുകളിലേക്കാണ് സ്‌പോട്ട് രജിസ്‌ട്രേഷന്‍ ചെയ്യാം.

നോര്‍ക്ക റൂട്ട്സ്  APPLICATION FOR NURSE IN GERMANY  INVITES APPLICATION FOR NURSE  ജര്‍മ്മനിയില്‍ നഴ്‌സുമാരാകാം
Norka (File) (ETV Bharat)
author img

By ETV Bharat Kerala Team

Published : Oct 26, 2024, 9:36 PM IST

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്‌സിൻ്റെ ട്രിപ്പിള്‍ വിന്‍ റിക്രൂട്ട്‌മെൻ്റില്‍ സ്‌പോട്ട് രജിസ്‌ട്രേഷന് ഇപ്പോള്‍ അവസരം. നോര്‍ക്ക റൂട്ട്‌സ് ട്രിപ്പിൾ വിന്‍ പദ്ധതിയുടെ ആറാമത് എഡിഷൻ്റെ ഭാഗമായി ജര്‍മ്മനിയിലെ നഴ്‌സിങ് ഹോമുകളിലേക്ക് നേരത്തെ അപേക്ഷ ക്ഷണിച്ചപ്പോള്‍ അപേക്ഷിക്കാൻ സാധിക്കാത്തവര്‍ക്കാണ് നിലവില്‍ ഒഴിവുള്ള സ്ലോട്ടുകളിലേക്ക് സ്‌പോട്ട് രജിസ്‌ട്രേഷന് അവസരം നൽകിയിരിക്കുന്നത്.

ഇതിനായി നോര്‍ക്ക ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിന്‍ ലാംഗ്വേജസിൻ്റെ (എന്‍ഐഎഫ്എല്‍) കോഴിക്കോട് സെൻ്ററായ സിഎം മാത്യൂസ്സണ്‍സ് ടവര്‍, രാം മോഹന്‍ റോഡില്‍ നവംബര്‍ ഒന്നിനോ, തിരുവനന്തപുരം മേട്ടുക്കടയിലുള്ള സെൻ്ററില്‍ നവംബര്‍ 4നോ നേരിട്ടെത്തി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. രജിസ്‌ട്രേഷന്‍ നടപടികള്‍ രാവിലെ 10ന് ആരംഭിക്കും. നോര്‍ക്ക റൂട്ട്‌സും ജര്‍മ്മന്‍ ഫെഡറല്‍ എംപ്ലോയ്‌മെൻ്റ് ഏജന്‍സിയും ജര്‍മ്മന്‍ ഏജന്‍സി ഫോര്‍ ഇൻ്റര്‍നാഷണല്‍ കോ-ഓപ്പറേഷനും സംയുക്തമായി നടപ്പാക്കുന്ന നഴ്‌സിംഗ് റിക്രൂട്ട്‌മെൻ്റ് പദ്ധതിയാണ് ട്രിപ്പിള്‍ വിന്‍.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

വിദ്യാഭ്യാസ യോഗ്യത: നഴ്‌സിങ്ങിൽ ബിഎസ്‌സി/ പോസ്റ്റ് ബേസിക് വിദ്യാഭ്യാസ യോഗ്യതയും, മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയവും.

ആവശ്യമായ രേഖകൾ: വിശദമായ സിവി, പാസ്‌പോര്‍ട്ട്, ജര്‍മ്മന്‍ ഭാഷാ യോഗ്യത (ഓപ്ഷണല്‍), നഴ്‌സിങ്ങ് രജിസ്‌ട്രേഷന്‍, വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍( പ്രവൃത്തി പരിചയമുള്‍പ്പെടെ മറ്റ് അവശ്യ രേഖകള്‍), എന്നിവ രജിസ്റ്റര്‍ ചെയ്യുന്നതിന് ഹാജരാക്കേണ്ടതാണ്.

വയോജന പരിചരണം, പാലിയേറ്റീവ് കെയര്‍, ജറിയാട്രിക് എന്നിവയില്‍ രണ്ട് വര്‍ഷം പ്രവൃത്തി പരിചയമുള്ളവര്‍ക്കും ജര്‍മ്മന്‍ ഭാഷയില്‍ ബി1, ബി2 യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്കും (ഫാസ്റ്റ് ട്രാക്ക്) മുന്‍ഗണന. മുന്‍പ് അപേക്ഷ നല്‍കിയവരില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷനും ഇതോടൊപ്പം നടക്കും.

പ്രായപരിധി: 38 വയസ്.

അഭിമുഖം: 2024 നവംബര്‍ 13 മുതല്‍ 21 വരെ തിരുവനന്തപുരത്ത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: www.norkaroots.org, www.nifl.norkaroots.org എന്നീ വെബ് സൈറ്റുകള്‍ സന്ദര്‍ശിക്കുക. അല്ലെങ്കില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്‌ട് സെൻ്ററിൻ്റെ ടോള്‍ ഫ്രീ നമ്പറുകളിൽ 1800 425 3939 (ഇന്ത്യയില്‍ നിന്നും)+91-8802 012 345 (വിദേശത്ത് നിന്നും മിസ്‌ഡ് കോള്‍ സര്‍വിസ്) ബന്ധപ്പെടാവുന്നതാണ്.

Also Read: സിനിമയാണോ മോഹം? ഡിപ്ലോമ ഇൻ ഡിജിറ്റൽ മീഡിയ പ്രൊഡക്ഷന്‍ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു, അവസരം പ്ലസ് ടു പാസായവര്‍ക്ക്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.