ETV Bharat / education-and-career

പയ്യന്നൂർ മഹാദേവഗ്രാമത്തിൻ്റെ കോൽക്കളിയും കളരിമുറയും; കോലത്ത് നാട്ടിലെ കോല്‍ക്കളി പെരുമ - KOLKALI OF PAYYANUR MAHADEVAGRAMAM

കോൽക്കളിക്ക് മാത്രം മഹാദേവഗ്രാമത്തെ തേടിയെത്തിയത് ഫോല്‍ക്‌ലോറിൻ്റെ നിരവധി അവാർഡുകളാണ്. നാളുകളും വർഷങ്ങളും മറയുമ്പോൾ ഇന്നും തുടരുകയാണ് മഹാദേവഗ്രമത്തിൻ്റെ കോൽക്കളി മാജിക്‌.

PAYYANNUR MAHADEVAGRAMAM  KALARI PERUMA KOLKALI  കോൽക്കളിയും കളരിമുറയും  പയ്യന്നൂർ മഹാദേവഗ്രാമം
Kolkkali (ETV Bharat)
author img

By

Published : Jan 2, 2025, 10:36 PM IST

കണ്ണൂർ: പയ്യന്നൂർ മഹാദേവഗ്രാമത്തിന് ഒരു പ്രത്യേകതയുണ്ട്. കുരുന്നുകൾ മുതൽ പ്രായഭേദമന്യേ ഒരു പ്രദേശത്തെ മുഴുവൻ ആളുകളും ഒരു കലക്ക് പിന്നിൽ അണിനിരക്കുകയാണ് ഇവിടെ. അവർക്ക് കലോത്സവമെന്നോ, കേരളോത്സവമെന്നോ ഒന്നും ഇല്ല, പ്രാഥമിക വിദ്യാഭ്യാസം നേടുകയെന്ന പോലെ ഒരു ഗ്രാമത്തിൻ്റെ കലാ ലിഖിതം സിരകളിലേക്ക് പകർത്തിയെഴുതുകയാണവർ.

വർഷങ്ങൾക്ക് മുൻപ് തുടങ്ങിയതാണ് മഹാദേവഗ്രാമത്തിന് കോൽക്കളിയെന്ന കലാരൂപത്തോടുള്ള ഈ അഭിനിവേശം. വെറും കോൽക്കളി എന്നതിനപ്പുറം തങ്ങളുടെ നാടിൻ്റെ പെരുമ കൂടിയാണിതെന്ന് പയ്യന്നൂർ കോൽക്കളിയെ വേണമെങ്കിൽ വിശേഷിപ്പിക്കാം. അത്രയേറെ സുന്ദരവും മനോഹരവുമാണ് പയ്യന്നൂർ കോൽക്കളി.

പയ്യന്നൂർ മഹാദേവഗ്രാമത്തിൻ്റെ കോൽക്കളിയും കളരിമുറയും (ETV Bharat)

1970 കളിൽ തന്നെ കോൽക്കളി പരിശീലന രംഗത്ത് സജീവമായ പയ്യന്നൂർ ഫൈൻ ആർട്‌സ് സൊസൈറ്റി പയ്യന്നൂർ കോൽക്കളിയുടെ ബീജം അറ്റ് പോകരുതെന്ന ലക്ഷ്യത്തോടെ ആണ് 2005 മുതൽ പുതുതലമുറയിലേക്ക് വീണ്ടും കോൽക്കളി പരിശീലനം സജീവം ആക്കിയത്. വർഷങ്ങൾ ചോരാതെ ഓരോ വർഷവും ഓരോ സംഘങ്ങൾ. പഠിച്ചിറങ്ങിയവർ പല ശാഖകളായി മറ്റു സംഘങ്ങളുടെ അമരത്തേക്ക്. ഒന്നോ രണ്ടോ സംഘങ്ങൾ ഉണ്ടായിടത്ത് നിന്നാണ് നാട് നീളെ കോൽക്കളിയെന്ന മഹാദേവഗ്രാമത്തിൻ്റെ ഹാസ്യമൊഴി പിറവി കൊണ്ടത്.

അത്രയേറെ ആവേശമായി മാറിയിരിക്കുന്നു പയ്യന്നൂർ കോൽക്കളി. 2025 ലേക്ക് കോൽക്കളി മാറുമ്പോൾ മഹാദേവഗ്രാമത്തിൽ ഇന്ന് നിരവധി കോൽക്കളി സംഘങ്ങൾ ഉണ്ട്. കോൽക്കളിയുടെ സുവർണ കാലഘട്ടം. കോൽക്കളിക്ക് മാത്രം മഹാദേവഗ്രാമത്തെ തേടിയെത്തിയത് ഫോക്‌ലോറിൻ്റെ നിരവധി അവാർഡുകളാണ്. നാളുകളും വർഷങ്ങളും മറയുമ്പോൾ ഇന്നും തുടരുകയാണ് മഹാദേവഗ്രമത്തിൻ്റെ കോൽക്കളി മാജിക്‌.

കലോത്സവവും നാടൻ കോൽക്കളിയും

ഇത്തവണ പുതിയ സംഘം പയ്യന്നൂർ മഹാദേവഗ്രാമത്തിൽ അരങ്ങിൽ എത്തുമ്പോൾ ഒറ്റ സങ്കടം മാത്രമാണുള്ളത്. സ്‌കൂള്‍ കലോത്സവ വേദികളിൽ നാടൻ കോൽക്കളിക്ക് അംഗീകാരം ഇല്ല. കലോത്സവ വേദിയിൽ ഇന്നും പയ്യന്നൂർ കോൽക്കളി മുഖം മറച്ചിരിപ്പാണ്. മുസ്‌ലിം കോൽക്കളികളിൽ നിന്നും വിഭിന്നമായി നാടൻ കോൽക്കളിയുടെ വിധി നിർണയിക്കുക പ്രയാസമാണ്. ഓരോ പ്രദേശങ്ങളിലേയും ചുവടുകൾ വ്യത്യസ്‌തമായതിനാൽ വിധി നിർണയം പ്രയാസകരമാണ് എന്നതാണ് കാരണം.

മുൻപ് യൂണിവേഴ്‌സിറ്റി കലോത്സവങ്ങളിൽ നിരവധി തവണ ഒന്നാം സ്ഥാനം നേടിയെങ്കിലും സ്‌കൂള്‍ കാലോത്സവങ്ങളിൽ അംഗീകാരം ലഭിക്കാറില്ലെന്ന് ഗുരുക്കൾ ഇഎ കൃഷ്‌ണൻ പറയുന്നു. സംസ്ഥാന വജ്ര ജൂബിലി ഫെലോഷിപ്പ് കലാകാരന്മാരെ ഉൾപ്പെടെ തെരഞ്ഞെടുക്കപ്പെടുന്ന പാനലിൽ ഉള്ള കോൽക്കളി ഗുരുക്കൾ കൂടിയാണ് ഇഎ കൃഷ്‌ണൻ. 2005ൽ പയ്യന്നൂർ ഫൈൻ ആർട്‌സ് സൊസൈറ്റി കോൽക്കളി പരിശീലനത്തിനായി നിയോഗിക്കുന്നത് സർക്കാർ സർവീസിൽ നിന്ന് വിരമിച്ച ഇഎ കൃഷ്‌ണനെയും, വി ചിണ്ടൻമാസ്റ്ററെയും, പികെ കൃഷ്‌ണനെയുമാണ്.

പയ്യന്നൂർ കോൽക്കളിയും കളരിമുറയും

കോൽക്കളി കേരളത്തിൻ്റെ പല ഭാഗങ്ങളിലും പ്രചാരത്തിലുള്ള നാടൻ കലയാണെങ്കിലും കലോത്സവ വേദികളിൽ അനുമതി മുസ്‌ലിം സാമുദായിക കോൽക്കളിക്ക് മാത്രമാണ്. സമുദായ കൂട്ടത്തിലും നാട്ടുകൂട്ടത്തിലും എറെ പ്രചാരമുള്ള പാരമ്പര്യ കലാരൂപത്തെ കോൽക്കളി, കമ്പടികളി, കോലാട്ടം എന്നിങ്ങനെ പല പേരുകളിൽ അറിയപ്പെടുന്നു.

വടക്കൻ കോൽക്കളി, തെക്കൻ കോൽക്കളി, മാപ്പിള കോൽക്കളി, ഹരിജൻ കോൽക്കളി എന്നിങ്ങനെ കലാ സമ്പന്നമാണ് കോൽക്കളി. പാട്ടിൻ്റെ താളത്തിനനുസരിച്ച് ചവിട്ടിയും മെയ് വഴക്കങ്ങൾ കാട്ടിയും കോലടിച്ചു കൊണ്ട് കളിക്കുന്ന ഒരു നാടൻ കലാ രൂപം.

എല്ലാ നാടൻ കലകളും നാട്ടു കൂട്ടങ്ങളിൽ നിന്നോ സമുദായ കൂട്ടങ്ങളിൽ നിന്നോ ഉയർന്നുവന്നവ തന്നെയാണ്. കോൽക്കളിയുടെ പിറവിയും അതുപോലെ തന്നെയായിരിക്കണം എന്നാണ് ഗുരുക്കൻമാരും കരുതുന്നത്. ഏതു സാഹചര്യത്തിൽ നിന്നാണ് ഈ കല പിറവിയെടുത്തത് എന്ന് കൃത്യമായി പറയാൻ പ്രയാസമാണ് എന്നാണ് ഈ രംഗത്ത് വർഷങ്ങളായുള്ള ഗുരുക്കൻമാർ പറയുന്നത്. എല്ലാ നാടൻ കലകളുടെയും കാര്യം അങ്ങനെ തന്നെയാണ് എന്നതാണ് മറ്റൊരു പ്രത്യേകത.

സ്വാഭാവികമായ അന്തരീക്ഷത്തിൽ ഉദയം കൊള്ളുന്ന ഇത്തരം നാടൻ കലാരൂപങ്ങൾ പില്‍കാലത്ത് പല കാലങ്ങളിലായി പലരുടെയും കൈകളിലൂടെ കലാ സൃഷ്‌ടികൾ ചേർത്തുകൊണ്ട് പരിഷ്‌കരിച്ച് നിലനിൽക്കുന്നവയാണ്. പഴയ കോലത്തു നാട് ഉൾപ്പെടുന്ന പയ്യന്നൂർ പോലുള്ള പ്രദേശങ്ങൾ നാടൻ കലകളുടെ നിറ ഖനിയാണ് എന്ന് തന്നെ പറയാം. അത്രയേറെ നാടൻ കലകളാണ് ഈ മണ്ണിൽ സജീവമായിട്ടുള്ളത്. അക്കൂട്ടത്തിൽ മുന്നിൽ നിൽക്കുന്ന ഒന്നാണ് പയ്യന്നൂർ കോൽക്കളി.

കോലത്ത് നാട്ടിലെയും തുളു നാട്ടിലെയും കളരികളിൽ പരിശീലനത്തിൻ്റെ ഭാഗമായി പ്രചരിച്ച കോൽക്കളി ഒരു ക്ലാസിക് കല പോലെ ഇന്നും കളിച്ചു പോകുന്നത് പയ്യന്നൂരിൽ മാത്രമാണ്. പയ്യന്നൂരിലും മഹാദേവഗ്രാമത്തിലുമായി നിരവധി കോൽക്കളി സംഘങ്ങളാണ് നിലവിലുള്ളത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

പയ്യന്നൂരിലും പരിസരങ്ങളിലും പഴയ കാലം മുതൽക്ക് തന്നെ കോൽക്കളിയുടെ പ്രചാരമുണ്ട്. കേരളത്തിൻ്റെ പല ഭാഗങ്ങളിലും കോൽക്കളി സംഘങ്ങൾ അവതരിപ്പിക്കുന്ന കോൽക്കളി ഉണ്ടെങ്കിലും കളിയുടെ പ്രത്യേകതകൾ കൊണ്ടും സാഹിത്യ സൗന്ദര്യം കൊണ്ടും പയ്യന്നൂർ കോൽക്കളി അവയിൽ നിന്നെല്ലാം ഏറെ വ്യത്യസ്‌തപ്പെട്ട് നിൽക്കുന്നു. വടക്കൻ കേരളത്തിൽ പ്രചാരത്തിലുള്ള പോലെ തന്നെ കളരിയുടെ ചേരുവകൾ ചേർത്ത് മെനഞ്ഞെടുത്ത കളിരൂപമാണ് പയ്യന്നൂർ കോൽക്കളിയും.

വട്ടേൻന്തിരിപ്പ് സമ്പ്രദായം കളരിമുറകളിൽ ഒരു ഇനമാണത്രെ. ഇത്തരമൊരു കളി രൂപത്തിൽ നിന്നും രൂപപ്പെട്ടതാണ് പയ്യന്നൂർ കോൽക്കളി എന്ന് വർഷങ്ങളായി കോൽക്കളി പരിശീലിപ്പിച്ചു വരുന്ന ഇ. എ കൃഷ്‌ണൻ പറയുന്നു. മറ്റു കളരിരൂപങ്ങളിൽ ഒന്നും കാണാത്തതായ പലതരത്തിലുള്ള മലക്കങ്ങളും വട്ടത്തിലണിനിരന്നു കൊണ്ടുള്ള അവതരണവും പ്രകടനങ്ങളും അംഗത്താരികളുമാണ് വട്ടേതിരിപ്പിനെ പ്രത്യേകതകളുള്ളതാക്കി മാറ്റുന്നത്. ചുമർ പറ്റി നിന്നുകൊണ്ടുള്ള നാനാവിധം വ്യായാമങ്ങൾ ഉൾക്കൊള്ളുന്ന അരുവത്തപയറ്റും താളത്തിൽ ചവിട്ടിക്കൊണ്ട് നടത്തുന്ന ചവിട്ടും വട്ടേന്തിരിപ്പിൻ്റെ സവിശേഷതകളാണ്.

പയ്യന്നൂർ കോൽക്കളിയുടെ വികാസം

പയ്യന്നൂരും പരിസരങ്ങളിലും നിരവധി കളരി തറകളും കളരിപ്പറമ്പും ഉണ്ടായിരുന്നു. അവയിൽ പലതും ഇന്നും നിലനിൽക്കുന്നുണ്ട്. ഇത്തരം കളരിപ്പറമ്പുകളിൽ നിന്നാണ് പയ്യന്നൂർ കോൽക്കളിയുടെ വികാസം ഉണ്ടായിട്ടുള്ളത്. കളരിയുടെ കടുത്ത പരിശീലനത്തിനിടയിൽ ഉല്ലാസത്തിനു വേണ്ടിയാണ് കോൽക്കളിയും പൂരക്കളിയും ആദ്യമാദ്യം കളരിപ്പറമ്പുകളിൽ പഠിപ്പിച്ചിരുന്നത്. മാത്രമല്ല സൂക്ഷ്‌മത ആവശ്യം ഉള്ളതിനാൽ അതിനു വേണ്ടുന്ന പ്രാരംഭാഭ്യാസങ്ങളായി കോൽക്കളിയെ മാറ്റി.

സമയക്രമത്തെ നിശ്ചയപ്പെടുത്തുന്ന താളക്രമം, ആസ്വാദനം, കളരി മുറകൾ അഭ്യസിക്കുമ്പോൾ ലഭിക്കുന്ന ഏകാഗ്രത എതിരാളികളുടെ നീക്കങ്ങളെ കണ്ടറിഞ്ഞു മുന്നേറാനുള്ള പരിശീലനവും പയ്യന്നൂർ കോൽക്കളിയിലൂടെ കിട്ടുന്നുവെന്ന് ഗുരുക്കൻമാർ പറയുന്നു.

പുരാണകഥകളോടൊപ്പം ചുറ്റിപ്പിണഞ്ഞ് കിടക്കുന്ന നാടൻ കല

മഹാഭാരതത്തോളം പഴക്കം കോൽക്കളിക്ക് ഉണ്ടെന്ന് ചിലർ പറയുന്നു. ദ്രോണാചാര്യർ കൗരവരെയും പാണ്ഡവരെയും ആയുധ വിദ്യ പഠിപ്പിക്കുന്നതിനിടയിൽ പ്രാരംഭ പാഠങ്ങളായി പഠിപ്പിച്ചതാണത്രേ കോൽക്കളി. ഇതിനെ അനുസ്‌മരിച്ചുകൊണ്ട് എഴുതിയ പല പാട്ടുകളും പയ്യന്നൂർ കോൽക്കളിയിൽ തന്നെ പ്രസിദ്ധമാണ്.

പാണ്ഡവന്മാർ വനവാസകാലത്ത് ഉല്ലാസത്തിനുവേണ്ടി രൂപപ്പെടുത്തിയതാണ് കോൽക്കളി എന്നും പറയുന്നവരുണ്ട്. വൃന്ദാവനത്തിൽ ശ്രീകൃഷ്‌ണനും മറ്റു ഗോപാലകന്മാരും ചേർന്ന് കളിച്ചുവന്നതാണ് കോൽക്കളി എന്നും ചിലർ വാദിക്കുന്നു.

Read More: കൗമാര കലയ്‌ക്ക് അരങ്ങുണരാന്‍ അനന്തപുരി; ചരിത്രത്തിലെ കലോത്സവ ജേതാക്കള്‍ ഇവരെല്ലാം, 2024 വരെയുള്ള വിജയികള്‍ - SCHOOL YOUTH FESTIVAL WINNERS

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.