തിരുവനന്തപുരം: 2024-25 അധ്യയന വർഷത്തെ കേരള എഞ്ചിനിയറിങ്/ ഫാർമസി കോഴ്‌സുകളിലേക്കുള്ള (കീം 2024) പ്രവേശനത്തിന് സമർപ്പിച്ച അപേക്ഷയിലെ ഫോട്ടോ, ഒപ്പ്, പേര് എന്നിവ പരിശോധിക്കുന്നതിനുള്ള അവസാന തീയതി 18 ന് വൈകീട്ട് മൂന്നു മണിവരെ ദീർഘിപ്പിച്ചു.
പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്‌സൈറ്റിൽ നൽകിയിട്ടുള്ള ‘KEAM-2024 Candidate Portal’ എന്ന ലിങ്കില്‍ അവരവരുടെ അപേക്ഷാ നമ്പറും, പാസ്‌വേഡും നല്‍കി ലോഗിന്‍ ചെയ്‌ത് വെബ്‌സൈറ്റില്‍ പ്രവേശിക്കാവുന്നതാണ്.
നല്‍കിയിരിക്കുന്ന സമയ പരിധിക്കുള്ളില്‍ പറഞ്ഞിരിക്കുന്ന ന്യൂനതകൾ പരിഹരിക്കുന്നതിനാവശ്യമായ ഫോട്ടോഗ്രാഫ്/ഒപ്പ്/ പത്താം ക്ലാസ് സർട്ടിഫിക്കറ്റ് എന്നിവയിലേതാണോ അത് ഓൺലൈനായി അപ്ലോഡ് ചെയ്യേണ്ടതാണ്. നേരിട്ടോ, തപാൽ മുഖേനയോ, ഇമെയിലൂടെയോ ലഭിക്കുന്ന രേഖകൾ പരിഗണിക്കില്ല.
പ്രസ്‌തുത ന്യൂനതകൾ പ്രൊഫൈൽ പേജിൽ ലഭ്യമാക്കിയിരിക്കുന്ന Memo details എന്ന മെനു ക്ലിക്ക് ചെയ്‌താൽ ലഭ്യമാകുന്നതാണ്. സമര്‍പ്പിച്ച അപേക്ഷിച്ചയില്‍ ന്യൂനതയുള്ള പക്ഷം മേൽ പറഞ്ഞ തീയതിക്കുള്ളിൽ അവ പരിഹരിച്ചെങ്കിൽ പ്രവേശന പരീക്ഷയ്ക്കുളള അഡ്‌മിറ്റ് കാർഡുകൾ ലഭ്യമാകില്ല.
വിശദവിവരങ്ങൾ www.cee.kerala.gov.in ൽ ലഭിക്കും. ഫോൺ: 0471 2525300
ALSO READ: ഐഐടി പ്രവേശനം : ജെഇഇ അഡ്വാൻസ്‌ഡ് എൻട്രൻസ് എക്‌സാം അഡ്‌മിറ്റ് കാര്‍ഡ് പുറത്ത് ; അറിയേണ്ടതെല്ലാം