ബെംഗളൂരു: 2024 ലെ സ്‌കൂൾ കുട്ടികൾക്കായുള്ള യങ് സയന്‍റിസ്‌റ്റ് പ്രോഗ്രാമിൻ്റെ (Young Scientist Programme) രജിസ്ട്രേഷൻ ഫെബ്രുവരി 20 ന് ആരംഭിക്കുമെന്ന് ഐഎസ്‌ആർഒ അറിയിച്ചു.'യുവ വിജ്ഞാനി കാര്യക്രം (YUVIKA)' എന്ന് പേരിട്ടിരിക്കുന്ന പരിപാടി, ബഹിരാകാശ സാങ്കേതികവിദ്യ, ബഹിരാകാശ ശാസ്‌ത്രം, എന്നിവയിൽ ഉയർന്നുവരുന്ന പുതിയ പ്രവണതകളെക്കുറിച്ചുളള അടിസ്ഥാന അറിവുകൾ യുവാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും പകർന്നു നൽകും.(ISRO announces Young Scientist Programme-2024 for school children).
2024ലെ യുവ വിജ്ഞാനി കാര്യക്രം പ്രഖ്യാപിച്ചു. 2024 ജനുവരി ഒന്ന് തൊട്ട് ഇന്ത്യയിലെ 9ാം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഈ പരിപാടിയിൽ പങ്കെടുക്കാൻ അർഹതയുണ്ട്. പരിപാടിയുടെ രജിസ്ട്രേഷൻ 2024 ഫെബ്രുവരി 20-ന് ആരംഭിക്കും https://jigyasa.iirs.gov.in/yuvika എന്ന ലിങ്കിൽ രജിസ്‌റ്റർ ചെയ്യാം. രണ്ടാഴ്‌ചത്തെ റെസിഡൻഷ്യൽ പ്രോഗ്രാമിന്‍റെ രജിസ്ട്രേഷൻ അവസാനിക്കുക മാർച്ച് 20നാണെന്ന് ബഹിരാകാശ ഏജൻസി എക്‌സിൽ പോസ്‌റ്റ് ചെയ്‌തു.
സയൻസ്, ടെക്‌നോളജി, എഞ്ചിനീയറിംഗ്, മാത്തമാറ്റിക്‌സ് (STEM) അധിഷ്‌ഠിത ഗവേഷണവും തൊഴിലും പിന്തുടരാൻ കൂടുതൽ വിദ്യാർത്ഥികൾക്ക് ഈ പരിപാടി പ്രോത്സാഹനമാകുമെന്ന് ഐഎസ്‌ആർഒ പറഞ്ഞു.