ETV Bharat / education-and-career

രാജ്യത്ത് ആദ്യം; ഫൈൻ ആർട്‌സ് ആൻഡ് കൾച്ചർ എക്‌സലൻസ് ക്വാട്ട ഏർപ്പെടുത്താന്‍ മദ്രാസ് ഐഐടി - IIT MADRAS NEW QUOTA

2025-26 അക്കാദമിക് സെഷൻ മുതലാണ് ക്വാട്ട അവതരിപ്പിക്കുന്നത്.

CULTURAL EXCELLENCE QUOTA IIT  IIT MADRAS  ഐഐടി മദ്രാസ്  ഐഐടി ക്വാട്ടകള്‍
Representative Image (ANI)
author img

By ETV Bharat Kerala Team

Published : Dec 17, 2024, 4:50 PM IST

ന്യൂഡൽഹി: ബിരുദ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിൽ ഫൈൻ ആർട്‌സ് ആൻഡ് കൾച്ചർ എക്‌സലൻസ് ക്വാട്ട ഏർപ്പെടുത്താന്‍ മദ്രാസ് ഐഐടി. ഈ ക്വാട്ട ഏര്‍പ്പെടുത്തുന്ന രാജ്യത്തെ ആദ്യ ഐഐടിയായി മദ്രാസ് ഐഐടി മാറിയെന്ന് ഡയറക്‌ടർ വി കാമകോടി പറഞ്ഞു.

2025-26 അക്കാദമിക് സെഷൻ മുതലാണ് ഫൈൻ ആർട്‌സ് ആൻഡ് കൾച്ചർ എക്‌സലൻസ് (ഫേസ്) ക്വാട്ട അവതരിപ്പിക്കുന്നത്. കലാ-സാംസ്‌കാരിക രംഗങ്ങളിൽ മികവ് കൈവരിച്ച വിദ്യാർഥികൾക്ക് സമ്മാനവും പ്രോൽസാഹനവും നൽകുകയാണ് ക്വാട്ടയുടെ ലക്ഷ്യമെന്ന് കാമകോടി പറഞ്ഞു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

ഈ സ്‌കീമിന് കീഴിൽ ഐഐടി - മദ്രാസിലെ എല്ലാ ബിടെക്, ബിഎസ് കോഴ്‌സുകളിലും ഓരോ പ്രോഗ്രാമിനും രണ്ട് സീറ്റുകൾ അനുവദിക്കുമെന്ന് കാമകോടി പറഞ്ഞു. രണ്ട് സീറ്റുകളിൽ ഒന്ന് സ്‌ത്രീകൾക്ക് സംവരണം ചെയ്യും. മറ്റൊന്ന് ലിംഗഭേദമില്ലാതെ ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യൻ പൗരന്മാർക്കും ഇന്ത്യയിലെ വിദേശ പൗരന്മാർക്കും ഇന്ത്യൻ വംശജർക്കും ക്വാട്ടയ്ക്ക് അപേക്ഷിക്കാനാകും. 2024-25 അക്കാദമിക് സെഷനിൽ ബിരുദ പ്രവേശനത്തിനായി സ്പോർട്‌സ് ക്വാട്ട അവതരിപ്പിച്ച ആദ്യത്തെ ഐഐടി കൂടിയാണ് ഐഐടി - മദ്രാസ്.

Also Read: ഇന്ത്യയിലും വിദേശത്തുമായി 14,049 തൊഴിലവസരങ്ങള്‍; വിജ്ഞാപനമിറങ്ങി കേരള നോളേജ് മിഷന്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.