ETV Bharat / education-and-career

ഇന്ത്യയിലും വിദേശത്തുമായി 14,049 തൊഴിലവസരങ്ങള്‍; വിജ്ഞാപനമിറങ്ങി കേരള നോളേജ് മിഷന്‍

വിവിധ തസ്‌തികകളിലുള്ള ഒഴിവുകളുടെ വിശദാംശങ്ങളും അപേക്ഷിക്കേണ്ട രീതിയെക്കുറിച്ചും അറിയാം.

JOB OPPORTUNITIES IN KERALA  JOB OPPORTUNITIES ABROAD  JOB VACANCY GERMANY JAPAN  ENGINEERING JOB VACANCIES
Representative Image (ETV Bharat)
author img

By ETV Bharat Kerala Team

Published : 2 hours ago

തിരുവനന്തപുരം: ഇന്ത്യയിലും വിദേശത്തുമുള്ള സ്വകാര്യ സ്ഥാപനങ്ങളിലെ 14,049 ഒഴിവുകളിലേക്ക് കേരള നോളജ് ഇക്കോണമി മിഷന്‍ അപേക്ഷ ക്ഷണിച്ചു. ജര്‍മ്മനി, ജപ്പാന്‍ എന്നീ രാജ്യങ്ങളിലും ഇന്ത്യയിലെ വന്‍ നഗരങ്ങളായ ഹെദരാബാദ്, മുംബൈ, ഡല്‍ഹി, ബാംഗളൂര്‍, ചെന്നൈ എന്നിവിടങ്ങളിലുമാണ് അവസരം. ജപ്പാനില്‍ സെമി കണ്ടക്‌ടര്‍ എഞ്ചിനീയര്‍, ഓട്ടോമോട്ടീവ് ടെക്‌നീഷ്യന്‍, ഓട്ടോമോട്ടീവ് സര്‍വീസ് ആന്‍ഡ് കസ്‌റ്റമര്‍ സര്‍വീസ് അസോസിയേറ്റ്‌സ്, കെയര്‍ ഗിവര്‍, ജര്‍മ്മനിയില്‍ അസിസ്‌റ്റന്‍റ് , നഴ്‌സ് എന്നീ തസ്‌തികളിലേക്കാണ് ഒഴിവുകള്‍.

ഡെപ്യൂട്ടി ജനറല്‍ മാനേജര്‍, അക്കാദമിക് കൗണ്‍സിലര്‍, ഫാഷന്‍ ഡിസൈനര്‍, ഓഡിറ്റര്‍, ബ്രാഞ്ച് മാനേജര്‍, പ്രൊജക്‌ട് കോ ഓര്‍ഡിനേറ്റര്‍, എച്ച് ആര്‍ എക്‌സിക്യൂട്ടീവ്, മാര്‍ക്കറ്റിങ്, അസോസിയേറ്റ് എഞ്ചിനീയര്‍, റിലേഷന്‍ഷിപ്പ് മാനേജര്‍, ഷെഫ്, ജര്‍മ്മന്‍ ലാംഗ്വേജ് എക്‌സ്‌പേര്‍ട്ട്, കെയര്‍ ടേക്കര്‍, ടെക്‌നിക്കല്‍ ഓപ്പറേറ്റര്‍, അക്കൗണ്ടന്‍റ് , ഫിനാന്‍ഷ്യല്‍ അഡ്വൈസര്‍ തുടങ്ങി 500 ഓളം തസ്‌തികകളില്‍ ഒഴിവുണ്ട്.

ജപ്പാനില്‍ കെയര്‍ ഗിവര്‍

കെയര്‍ ഗിവര്‍ തസ്‌തികയില്‍ ജപ്പാനില്‍ 250 ഒഴിവുകളുണ്ട്. സ്ത്രീകള്‍ക്ക് അപേക്ഷിക്കാം.

മാസ ശമ്പളം: 92,521-1,19,733 രൂപയാണ് പ്രതിമാസ ശമ്പളം.

യോഗ്യത: എഎന്‍എം/ജിഎന്‍എം/ബിഎസ്‌സി നഴ്‌സിംഗ്

പ്രായപരിധി: 20-27

ഒന്‍പതു മാസത്തെ ജപ്പാന്‍ ഭാഷാ പഠനം നിര്‍ബന്ധമാണ്.

സെമികണ്ടക്‌ടര്‍ എഞ്ചിനീയര്‍

ഈ തസ്‌തികയില്‍ 30 ഒഴിവുകളുണ്ട്.

യോഗ്യത: മെക്കാനിക്കല്‍/കെമിക്കല്‍/മെറ്റീരിയല്‍/ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍ ബിരുദം

മാസ ശമ്പളം: തുടക്കത്തില്‍ 1,15,948 രൂപ ലഭിക്കും.

ഉയര്‍ന്ന പ്രായപരിധി: 35 വയസ്

എന്‍ 4 ജപ്പാനീസ് ഭാഷാ പഠനം നിര്‍ബന്ധമാണ്.

ഓട്ടോമോട്ടീവ് ടെക്‌നീഷ്യന്‍

ഓട്ടോമോട്ടീവ് ടെക്‌നീഷ്യന്‍ തസ്‌തികയില്‍ 25 ഒഴിവുകള്‍.

യോഗ്യത: മെക്കാനിക്കല്‍ എഞ്ചിനീയറിങില്‍ ബിരുദമോ തതുല്യ യോഗ്യതയോ വേണം.

മാസ ശമ്പളം: 1,11,800 രൂപ

ഉയര്‍ന്ന പ്രായപരിധി: 30 വയസ്.

എന്‍ 5 ലവല്‍ ജപ്പാനീസ് ഭാഷ പരിശീലനം നിര്‍ബന്ധമാണ്.

ഓട്ടോമോട്ടീവ് സര്‍വ്വീസ് ആന്‍ഡ് കസ്റ്റമര്‍ സപ്പോര്‍ട്ട് അസോസിയേറ്റ്

ഈ തസ്‌തികയില്‍ 20 ഒഴിവുകളുണ്ട്. സ്ത്രീകള്‍ക്കും അപേക്ഷിക്കാം.

യോഗ്യത: മെക്കാനിക്കല്‍ എഞ്ചിനീയറിങ് ബിരുദം

ഉയര്‍ന്ന പ്രായപരിധി: 30 വയസ്

മാസ ശമ്പളം: 1 ലക്ഷം രൂപ

എന്‍ 5 ലെവല്‍ ജപ്പാനീസ് ഭാഷാ പരിശീലനം നിര്‍ബന്ധം.

അസിസ്‌റ്റന്‍റ് നഴ്‌സ്

ജര്‍മ്മനിയില്‍ അസിസ്‌റ്റന്‍റ് നഴ്‌സ് തസ്‌തികയില്‍ 250 ഒഴിവുണ്ട്. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും അപേക്ഷിക്കാം.

യോഗ്യത: ബിഎസ്‌സി നഴ്‌സിംഗ്/ജിഎന്‍എം

ഉയര്‍ന്ന പ്രായപരിധി: 40 വയസ്

ശമ്പളം: 2,31,366 മുതല്‍ 3,02,555 രൂപ വരെ

ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം. ആശുപത്രി, സ്‌പെഷ്യലൈസ്‌ഡ് ക്ലിനിക്കുകള്‍, റീ ഹാബിലിറ്റേഷന്‍ സെന്‍റര്‍, സീനിയര്‍ കെയര്‍ ഹോം എന്നിവിടങ്ങളിലായിരിക്കും നിയമനം. ബി 2 ലെവല്‍ജര്‍മ്മന്‍ ഭാഷാ പരിശീലനം നിര്‍ബന്ധമാണ്.

വിശദ വിവരങ്ങള്‍: 8714611479 എന്ന നമ്പരില്‍ നിന്ന് ലഭിക്കും. വെബ് സൈറ്റ്: httpa//knowlwdgemission.kerala.gov.in

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.