ETV Bharat / education-and-career

ഇനി 'പണി കിട്ടും', തീര്‍ച്ച; റെസ്യൂമെയില്‍ ഈ മാറ്റങ്ങള്‍ വരുത്തൂ... - ATS Friendly Resume Tips

എടിഎസ് ഫ്രണ്ട്‌ലിയായ റെസ്യൂമെ തയ്യാറാക്കാം, സിംപിളായി.

author img

By ETV Bharat Kerala Team

Published : 2 hours ago

WHAT IS ATS FRIENDLY RESUME  ATS FRIENDLY RESUME STEPS  ATS FRIENDLY RESUME FOR JOB  SIMPLE ATS FRIENDLY RESUME
Representative Image (ETV Bharat)

ജോലി തേടുന്ന സാഹചര്യത്തില്‍ ഉദ്യോഗാര്‍ഥികള്‍ക്ക് ഏറ്റവും ആവശ്യമായ ഒന്നാണ് ബയോഡാറ്റ അല്ലെങ്കില്‍ റെസ്യൂമെ. ഉദ്യോഗാര്‍ഥിയെ സംബന്ധിച്ച പ്രാഥമികമായ വിവരങ്ങള്‍, വിദ്യാഭ്യാസ യോഗ്യത, ജോലിയിലെ പരിചയ സമ്പത്ത് തുടങ്ങി ഉദ്യോഗാര്‍ഥിയെ തൊഴില്‍ ദാതാവിന് മുന്നില്‍ പരിചയപ്പെടുത്തുന്ന ഒന്നായിരിക്കും റെസ്യൂമെ. മൈക്രോസോഫ്റ്റ് വേര്‍ഡ് ഉപയോഗിച്ച് തയ്യാറാക്കുന്ന ട്രെഡീഷണല്‍ റെസ്യൂമെയില്‍ നിന്ന് എഐ സഹായത്തോടെ തയ്യാറാക്കുന്ന അതിനൂതന റെസ്യൂമെയില്‍ വരെ എത്തിനില്‍ക്കുകയാണിപ്പോള്‍.

എന്നാല്‍ പലപ്പോഴും റെസ്യൂമെ ഉദ്യോഗാര്‍ഥികളെ വേണ്ട രീതിയില്‍ സഹായിക്കാറുണ്ടോ?. റെസ്യൂമെകള്‍ റിജക്‌ട് ചെയ്യപ്പെടുന്നതിന് പിന്നിലെ കാരണം എന്താണ്?. തന്‍റെ മുന്നില്‍ വരുന്ന ബയോഡാറ്റകള്‍ വായിച്ച് തന്‍റെ സ്ഥാപനത്തിലെ ജോലിക്ക് ഉതകുന്ന ഒരാളെ കണ്ടെത്തുന്ന തൊഴില്‍ ദാതാവിന്‍റെ കാലമൊക്കെ കഴിഞ്ഞു. ഇപ്പോള്‍ കാര്യങ്ങള്‍ എല്ലാം നിശ്ചയിക്കുന്നത് ടെക്‌നോളജി ആണ്.

റെസ്യൂമെ പരിശോധിക്കുന്നതിന് ആപ്ലിക്കേഷനുകളും സോഫ്‌റ്റ്‌വെയറുകളും നിലവിലുള്ള കാലഘട്ടത്തില്‍ ജോലി നേടണമെങ്കില്‍ മികച്ചൊരു റെസ്യൂമെ തന്നെ ആവശ്യമാണ്. റെസ്യൂമെയെ കുറിച്ച് പറയുമ്പോള്‍, അവ എടിഎസ് (Applicant Tracking System) ഫ്രണ്ട്‌ലി ആകണമെന്ന് കേള്‍ക്കാറുണ്ട്. എന്നാല്‍ എന്താണ് എടിഎസ് ഫ്രണ്ട്‌ലി എന്നോ എങ്ങനെ ഒരു എടിഎസ് ഫ്രണ്ട്‌ലി റെസ്യൂമെ തയ്യാറാക്കാം എന്നോ പലര്‍ക്കും അറിയില്ല.

ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുക്കുന്നതിന് പല സ്ഥാപനങ്ങളും ഉപയോഗിക്കുന്ന കമ്പ്യൂട്ടര്‍ സോഫ്‌റ്റ്‌വെയര്‍ ആണ് എടിഎസ്. നിങ്ങളുടെ റെസ്യൂമെ എടിഎസ് ഫ്രണ്ട്‌ലി അല്ലെങ്കില്‍ അത് റിജക്‌ട് ചെയ്യപ്പെടുക തന്നെ ചെയ്യും. ജോബ് ഡിസ്‌ക്രിപ്‌ഷനുമായി മാച്ച് ചെയ്യുന്ന ബയോഡാറ്റകള്‍ മാത്രമാണ് എടിഎസ് തെരഞ്ഞെടുക്കുക.

ലഭ്യമായ റെസ്യൂമെകള്‍ എടിഎസില്‍ സ്‌കാന്‍ ചെയ്യും. ജോബ്‌ ഡിസ്‌ക്രിപ്‌ഷന്‍, റോള്‍സ് ആന്‍ഡ് റെസ്‌പോണ്‍സിബിലിറ്റീസ്, ആവശ്യമായ സ്‌കില്‍ എന്നിവയെല്ലാം കീവേഡുകള്‍ വച്ചാണ് എടിഎസ് സ്‌കാന്‍ ചെയ്യുക. അത്തരം കീവേഡുകള്‍ ഉള്‍ക്കൊള്ളുന്ന റെസ്യൂമെകള്‍ മാത്രമാണ് സ്വീകരിക്കപ്പെടുക. ബാക്കിയുള്ളവ റിജക്‌ട് ചെയ്യും. എടിഎസ് ഫ്രണ്ട്‌ലി റെസ്യൂമെ തയ്യാറാക്കുന്നതിന് മുന്‍പ് തൊഴില്‍ ദാതാവ് നല്‍കിയിരിക്കുന്ന ജോബ് ഡിസ്‌ക്രിപ്‌ഷന്‍, അവര്‍ ആവശ്യപ്പെടുന്ന സ്‌കില്‍ തുടങ്ങിയ കാര്യങ്ങള്‍ കൃത്യമായി മനസിലാക്കിയിരിക്കണം.

നിങ്ങളുടെ റെസ്യൂമെയില്‍ ഇവ ഉണ്ടോ?:

  • കോണ്‍ടാക്‌ട് വിവരങ്ങള്‍
  • പ്രൊഫഷണല്‍ സമ്മറി/ കരിയര്‍ ഒബ്‌ജക്‌ടീവ്
  • സ്‌കില്‍സ്
  • എക്‌സ്‌പീരിയന്‍സ് (ഫ്രെഷര്‍ ആണെങ്കില്‍ എക്‌സ്‌പീരിയന്‍സിന് പകരം ഇന്‍റേണ്‍ഷിപ്പ് വിവരങ്ങള്‍ നല്‍കാം)
  • വിദ്യാഭ്യാസ യോഗ്യത (സര്‍ട്ടിഫിക്കേഷന്‍സ് ഉണ്ടെങ്കില്‍ അതും ഉള്‍പ്പെടുത്താം)
  • പ്രൊജക്‌ടുകള്‍ ചെയ്‌തിട്ടുണ്ടെങ്കില്‍ അത് ഉള്‍പ്പെടുത്തുക
  • അവാര്‍ഡ്, അച്ചീവ്‌മെന്‍റ് (പഠിക്കുന്ന സമയത്തോ ജോലി ചെയ്യുമ്പോഴോ നേടിയ പുരസ്‌കാരങ്ങളോ മറ്റോ ഉണ്ടോങ്കില്‍ ഉള്‍പ്പെടുത്തുക)

കോണ്‍ടാക്‌ട് ഇന്‍ഫര്‍മേഷന്‍ (വ്യക്തി വിവരങ്ങള്‍)

പൂര്‍ണമായ പേര്, ഫോണ്‍ നമ്പര്‍, ഇ മെയില്‍ അഡ്രസ്, കോണ്‍ടാക്‌ട് അഡ്രസ്, ലിങ്ക്‌ഡ്‌ ഇന്‍ പ്രൊഫൈല്‍ (അപ്‌ടു ഡേറ്റ് ആയിരിക്കാന്‍ ശ്രദ്ധിക്കണം) എന്നിവ ഉണ്ടായിരിക്കണം. വയസ്, മാരിറ്റല്‍ സ്റ്റാറ്റസ്, ലൈസന്‍സ്, പാസ്‌പോര്‍ട്ട് എന്നീ വിവരങ്ങള്‍ ചേര്‍ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

WHAT IS ATS FRIENDLY RESUME  ATS FRIENDLY RESUME STEPS  ATS FRIENDLY RESUME FOR JOB  SIMPLE ATS FRIENDLY RESUME
Resume (ETV Bharat)

പേര്, മറ്റ് വിവരങ്ങള്‍

പൂര്‍ണമായിരിക്കണം. പെട്ടെന്ന് കാണാനാകും വിധം എഴുതണം. പേര് എഴുതിയതിന് താഴെയായി ഏത് പോസ്റ്റിലേക്കാണോ അപേക്ഷിക്കുന്നത് ആ വിവരം ചേര്‍ക്കണം. ഇതില്‍ രണ്ടോ മൂന്നോ കീവേഡുകള്‍ ഉള്‍ക്കൊള്ളിച്ചാല്‍ ഗുണം ചെയ്യും. സ്‌പെഷലൈസ് ചെയ്യുന്ന മേഖല ഉണ്ടെങ്കില്‍ അതും ഉള്‍ക്കൊള്ളിക്കാം. ഉദാ: ഡിജിറ്റല്‍ മാര്‍ക്കറ്റിങ് ആണ് നിങ്ങളുടെ മേഖല എന്ന് കരുതുക. എസ്‌ഇഒയും നിങ്ങള്‍ ചെയ്യുമെങ്കില്‍ അത് കൂടി ഇവിടെ ഉള്‍പ്പെടുത്താം.

പ്രൊഫഷണല്‍ സമ്മറി

ജോലിയിലെ എക്‌പീരിയന്‍സ്, ഏത് മേഖലയിലാണ് ജോലി ചെയ്‌തത്, എക്‌പേര്‍ട്ട് ആയ മേഖല ഇത്തരത്തിലുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തി ചുരുങ്ങിയ വാക്കില്‍ ഒരു പ്രൊഫഷണല്‍ സമ്മറി മതിയാകും. ഫ്രെഷര്‍ ആണെങ്കില്‍ പഠിച്ച മേഖലയെ കുറിച്ച് പറയാം. എന്നാല്‍ പ്രൊഫഷണല്‍ കീവേഡുകള്‍ ഉള്‍പ്പെടുത്താന്‍ പ്രത്യേകം ശ്രദ്ധിക്കണം. പ്രൊഫഷണല്‍ സമ്മറി റെസ്യൂമെയുടെ തുടക്കത്തില്‍ തന്നെ ആയതിനാല്‍ ഇത് വളരെ ശ്രദ്ധിച്ച് കൈകാര്യം ചെയ്യണം. എംപ്ലോയറുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ കഴിവുള്ളതാകണം പ്രൊഫഷണല്‍ സമ്മറി.

സ്‌കില്‍സ്

ജോലിയ്‌ക്ക് ആവശ്യമായ സ്‌കില്ലുകള്‍ എന്താണെന്ന് കൃത്യമായി മനസിലാക്കിയ ശേഷം മാത്രം റെസ്യൂമെയില്‍ ഇത് ഉള്‍ക്കൊള്ളിക്കുക. സ്‌കില്‍സ് പ്രധാനമായും രണ്ടുതരമാണ്. ടെക്‌നിക്കല്‍ സ്‌കില്ലും സോഫ്‌റ്റ് സ്‌കില്ലുമാണ് അവ.

ടെക്‌നിക്കല്‍ സ്‌കില്‍ : പ്രസ്‌തുത ജോലിയില്‍ നമ്മള്‍ ചെയ്യേണ്ട കാര്യങ്ങളുമായി ബന്ധപ്പെട്ട സ്‌കില്ലുകാണ് ടെക്‌നിക്കല്‍ സ്‌കില്‍സ്. ഉദാഹരണത്തിന്, നിങ്ങള്‍ ഒരു ഡിജിറ്റല്‍ മാര്‍ക്കറ്റിങ് ജോലിയിലേക്കാണ് അപേക്ഷിക്കുന്നതെങ്കില്‍, എസ്‌ഇഒ, ഗൂഗിള്‍ ആഡ്‌സ്, സോഷ്യല്‍ മീഡിയ മാനേജ്‌മെന്‍റ് തുടങ്ങിയവയാണ് ടെക്‌നിക്കല്‍ സ്‌കില്ലായി വരുന്നത്.

സോഫ്‌റ്റ്‌ സ്‌കില്‍ : ജോലി എളുപ്പമാക്കുന്ന രീതിയിലുള്ള വ്യക്തിപരമായ കഴിവുകളാണ് സോഫ്‌റ്റ് സ്‌കില്‍. ഉദാ: ക്രിയേറ്റിവിറ്റി, ടീം വര്‍ക്ക് തുടങ്ങിയവ.

വര്‍ക്ക് എക്‌പീരിയന്‍സ്

റെസ്യൂമെയില്‍ ജോലി പരിചയം ചേര്‍ക്കുമ്പോള്‍ അവസാനം ചെയ്‌ത ജോലിയുടെ വിവരങ്ങള്‍ വേണം ആദ്യം നല്‍കാന്‍. ജോലി ചെയ്‌ത സ്ഥാപനത്തിന്‍റെ പേര്, സ്ഥാപനത്തില്‍ നിങ്ങളുടെ ജോബ് ടൈറ്റില്‍, ജോലി ചെയ്‌ത കാലാവധി, നിങ്ങളുടെ റെസ്‌പോണ്‍സിബിലിറ്റീസ്, അച്ചീവ്‌മെന്‍റ്‌സ് തുടങ്ങിയ കാര്യങ്ങള്‍ വര്‍ക്ക് എക്‌സ്‌പീരിയന്‍സ് എഴുതുമ്പോള്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കണം.

വിദ്യാഭ്യാസ യോഗ്യത

നിങ്ങള്‍ അവസാനം നേടിയ യോഗ്യത വേണം ആദ്യം ചേര്‍ക്കാന്‍. ഉദാഹരണത്തിന് പിജി ആണ് നിങ്ങളുടെ യോഗ്യത എങ്കില്‍ ആദ്യം പിജിയുടെ വിവരങ്ങള്‍ എഴുതണം. അതിന് ശേഷം ഡിഗ്രി യോഗ്യത ചേര്‍ക്കണം. വിദ്യാഭ്യാസ യോഗ്യത നല്‍കുമ്പോള്‍, കോഴ്‌സ്, യൂണിവേഴ്‌സിറ്റിയുടെ പേര്, കോഴ്‌സ് ഡ്യൂറേഷന്‍ എന്നിവ ചേര്‍ക്കണം.

അച്ചീവ്‌മെന്‍റ്സ്

ഈ ഭാഗത്തായി പ്രൊജക്‌ടുകള്‍, അച്ചീവ്‌മെന്‍റുകള്‍, സര്‍ട്ടിഫിക്കേഷന്‍സ് എന്നിവ ഉള്‍പ്പെടുത്താവുന്നതാണ്.

ശ്രദ്ധിക്കുക!

  • സിവി തയ്യാറാക്കുമ്പോള്‍ വായിക്കാന്‍ ഏറ്റവും അനുയോജ്യമായ ഫോണ്ട് ഉപയോഗിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
  • പ്രൊഫഷണല്‍ കളര്‍ തീം ഉപയോഗിക്കുക. കൂടുതല്‍ കളര്‍ ഉപയോഗിക്കാതിരിക്കുന്നത് ഉത്തമം.
  • കഴിവതും ഒരു പേജില്‍ ഒതുക്കാന്‍ ശ്രദ്ധിക്കുക. വിവരങ്ങള്‍ ഒരു പേജില്‍ ഉള്‍ക്കൊള്ളുന്നില്ലെങ്കില്‍ രണ്ടാമത് ഒന്നുകൂടി ചേര്‍ക്കാം. രണ്ടില്‍ കൂടാന്‍ പാടില്ല.
  • പിഡിഎഫ് ഫോര്‍മാറ്റില്‍ സേവ് ചെയ്യുക.
  • ഓരോ ജോലിയ്‌ക്കും ആവശ്യമായ തരത്തില്‍ സിവി മാറ്റണം. കീവേഡുകള്‍ പ്രത്യേകം ശ്രദ്ധിക്കണം.

Also Read: തെരുവില്‍ ഭിക്ഷ യാചിച്ച കുട്ടിക്കാലം; ഇന്ന് അറിയപ്പെടുന്ന ഡോക്‌ടര്‍, ഇത് പിങ്കി ഹരിയന്‍റെ ജീവിത പോരാട്ടം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.