ETV Bharat / entertainment

വെടിക്കെട്ട് ആക്ഷന്‍ രംഗങ്ങളുമായി 'സിങ്കം എഗെയ്‌ന്‍' ട്രെയിലര്‍ - SINGHAM AGAIN TRAILER RELEASED - SINGHAM AGAIN TRAILER RELEASED

നിത മുകേഷ് അംബാനി കള്‍ച്ചറല്‍ സെന്‍ററിലാണ് ട്രെയിലര്‍ ലോഞ്ച് നടന്നത്. ബോളിവുഡിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ട്രെയിലറാണിത്.

SINGHAM OFFICIAL TRAILER RELEASED  AJAY DEVGN  ബോളിവുഡ് സിനിമ  സിങ്കം എഗെയ്‌ന്‍ സിനിമ
SINGHAM AGAIN OFFICIAL TRAILER (ETV Bharat)
author img

By ETV Bharat Kerala Team

Published : Oct 7, 2024, 2:29 PM IST

പ്രേക്ഷകരെ ഞെട്ടിച്ചുക്കൊണ്ട് 'സിങ്കം എഗെയ്‌ന്‍' ട്രെയിലര്‍ പുറത്ത്. വെടിക്കെട്ട് ആക്ഷന്‍ രംഗങ്ങളാണ് ട്രെയിലറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ദീപിക പദുക്കോണ്‍, അജയ് ദേവഗണ്‍, രണ്‍വീര്‍ സിംഗ്, കരീന കപൂര്‍, ജാക്കി ഷെറഫ് ഇങ്ങനെ വമ്പന്‍ താരങ്ങളാണ് ട്രെയിലറിലുള്ളത്. ഒക്ടോബര്‍ 7 ന് മുംബൈയിലെ നിത മുകേഷ് അംബാനി കള്‍ച്ചറല്‍ സെന്‍ററിലാണ് ട്രെയിലര്‍ ലോഞ്ച് നടന്നത്.

ബോളിവുഡിൽ ഏറെ ആരാധകരുള്ള ഫ്രാഞ്ചൈസികളിൽ ഒന്നാണ് രോഹിത് ഷെട്ടിയുടെ കോപ്പ് യൂണിവേഴ്‌സ്. സിങ്കം, സിങ്കം റിട്ടേൺസ്, സൂര്യവംശി, സിംബാ എന്നീ ചിത്രങ്ങളാണ് ഇതുവരെ ഇവരുടേതായി പുറത്തു വന്ന ചിത്രങ്ങള്‍. ഈ ഫ്രാഞ്ചൈസിയുടെ അടുത്ത ചിത്രമാണ് 'സിങ്കം എഗെയ്ന്‍'.സിങ്കം എഗെയ്‌ന്‍റെ ട്രെയിലറിന്‍റെ ദൈര്‍ഘ്യം നാല് മിനിറ്റ് 57 സെക്കന്‍റ് ആണ്.

പോലീസ് കഥാപാത്രമായാണ് ബിഗ് സ്‌ക്രീനിലേക്ക് ദീപിക തിരിച്ചെത്തുന്നത്. ഇതോടെ വീണ്ടും സിനിമയമായുള്ള തിരക്കിലേക്ക് ദീപിക വീണ്ടും സജീവമാകുമെന്നാണ് സൂചന.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

അതേസമയം ആരാധകര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കികൊണ്ട് സല്‍മാന്‍ ഖാനും ചിത്രത്തില്‍ എത്തുന്നുണ്ട്.

നവംബര്‍ ഒന്നിന് ദീപാവലി റിലീസായി ചിത്രം തിയേറ്ററുകളില്‍ എത്തും. ആമസോണ്‍ പ്രൈമിനാണ് ചിത്രത്തിന്‍റെ ഡിജിറ്റല്‍ സ്‌ട്രീമിങ് അവകാശം 130 കോടി രൂപയ്ക്കാണ് സ്വന്തമാക്കിയത്.

Also Read:റഷ്യന്‍ ചലച്ചിത്രമേളയില്‍ തിളങ്ങി 'മഞ്ഞുമ്മല്‍ ബോയ്‌സ്'; മികച്ച സംഗീതത്തിനുള്ള പുരസ്‌കാരം സുഷിന്‍ ശ്യാമിന്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.