ETV Bharat / state

2024 ലെ ഏറ്റവും വലിയ തമാശ; എഡിജിപിയ്ക്ക് എതിരായ നടപടിയില്‍ പിവി അന്‍വര്‍ - PV Anvar On ADGP Transfer - PV ANVAR ON ADGP TRANSFER

എഡിജിപിയെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റിയ നടപടിയെ കുറിച്ച് പ്രതികരിച്ച് പിവി അന്‍വര്‍. 2024ലെ ഏറ്റവും വലിയ തമാശയാണിതെന്ന് അദ്ദേഹം പറഞ്ഞു. തൊപ്പി ഊരിയിട്ടെ ഉള്ളൂ അത് താഴെ വയ്‌പ്പിക്കുമെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.

ANVAR ALLEGATIONS AGAINST ADGP  ADGP AJITH KUMAR TO ARMED POLICE  CM ACTION AGAINST ADGP AJITH KUMAR  PV ANVAR ADGP M R AJITHKUMAR
PV Anvar (ETV Bharat)
author img

By ETV Bharat Kerala Team

Published : Oct 7, 2024, 2:44 PM IST

മലപ്പുറം : ക്രമസമാധാന ചുമതലയില്‍ നിന്ന് എഡിജിപി എം ആര്‍ അജിത്‌ കുമാറിനെ മാറ്റിയത് കേരളത്തിലെ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള തീരുമാനം മാത്രമാണെന്ന് പിവി അന്‍വര്‍. 2024ലെ ഏറ്റവും വലിയ തമാശയാണിതെന്നും അന്‍വര്‍ പറഞ്ഞു. ഡിജിപിയെ അടക്കം ഭീഷണിപ്പെടുത്തുന്ന എഡിജിപിയെ അദ്ദേഹത്തിന്‍റെ സമകാലികരായ ഉദ്യോഗസ്ഥര്‍ക്ക് എന്ത് ചെയ്യാന്‍ കഴിയും. അജിത് കുമാർ പൊലീസ് ഹെഡ് ക്വാർട്ടേഴ്‌സിൽ ഇരിക്കുന്ന അത്രയും കാലം ഒരു നടപടിയും സ്വീകരിക്കാൻ കഴിയില്ലെന്നും അന്‍വര്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ സീമന്ത പുത്രനാണ് അജിത് കുമാർ. മുഖ്യമന്ത്രി വെള്ള പൂശിയ ഉദ്യോഗസ്ഥനാണ് അജിത് കുമാർ. ഡിജിപിയില്‍ നിന്ന് അജിത് കുമാറിനെതിരെ ഇങ്ങനെ ഒരു റിപ്പോര്‍ട്ട് വരുമെന്ന് മുഖ്യമന്ത്രി പ്രതീക്ഷിച്ചില്ല. പക്ഷേ ഡിജിപി കൃത്യമായ റിപ്പോര്‍ട്ട് നല്‍കി.

പിവി അന്‍വര്‍ മാധ്യമങ്ങളോട് (ETV Bharat)

എഡിജിപിയെ സസ്പെൻഡ് ചെയ്‌ത് പുറത്തുനിര്‍ത്തണം എന്ന് ആവശ്യപ്പെട്ടാണ് ഡിജിപി റിപ്പോർട്ട് കൊടുത്തത്. എന്നാല്‍ മുഖ്യമന്ത്രിയുടെ ഓഫിസിലെ സമര്‍ദത്തെ തുടര്‍ റിപ്പോര്‍ട്ട് തിരുത്തി മാറ്റി നിര്‍ത്തുക എന്നാക്കുകയായിരുന്നു. ഇത് ഒരു ശിക്ഷാനടപടി അല്ല മറിച്ച് ഒരു സാധാരണ നടപടി മാത്രമാണെന്നും അന്‍വര്‍ പറഞ്ഞു.

തൊപ്പി ഊരിയിട്ടെ ഉള്ളൂ, അത് താഴെ വയ്‌പ്പിക്കും. ആ പോരാട്ടവുമായി മുന്നോട്ടു പോകും. എഡിജിപി അജിത് കുമാറിൻ്റെ കുപ്പായത്തിൽ ഇപ്പോഴും ഒരു കറുത്ത പുള്ളി ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിയ്‌ക്ക് ഒരു സീറ്റ് ഉണ്ടാക്കി കൊടുക്കാന്‍ കഴിഞ്ഞത് എം ആര്‍ അജിത് കുമാറിനാണ്. പാലക്കാട് ബിജെപിയും സിപിഎമ്മും തമ്മില്‍ 2.72 ശതമാനം വോട്ടിന്‍റെ വ്യത്യാസം മാത്രമാണുള്ളത്. 2000 വോട്ട് സിപിഎമ്മിൽ നിന്ന് ബിജെപിക്ക് കിട്ടിയാൽ കോൺഗ്രസ് സ്ഥാനാർഥി തോൽക്കും.

200 ബൂത്തിൽ നിന്നും 10 വോട്ട് മറിഞ്ഞാൽ മതി ബിജെപി ജയിക്കും. ശക്തനായ സ്ഥാനാര്‍ഥിയെ നിര്‍ത്താനല്ല ലോക്കലായ ആരെങ്കിലും മതി എന്നതായിരുന്നു സിപിഎം നിലപാട്. പാലക്കാട് ഓരോ തെരഞ്ഞെടുപ്പിലും വോട്ട് കുറഞ്ഞു വന്നത് എൽഡിഎഫിനാണ്.

പാലക്കാട് സിപിഎമ്മിൽ നിന്ന് ബിജെപിയിലേക്ക് വോട്ട് പോകുകയാണ്. യുഡിഎഫിന് വോട്ട് കുറഞ്ഞിട്ടില്ല. കഴിഞ്ഞ തവണ ഇ ശ്രീധരൻ അല്ല ബിജെപിക്ക് വേണ്ടി മത്സരിച്ചത് എങ്കിൽ ജയിച്ചേനെ എന്നും അന്‍വര്‍ പറഞ്ഞു. ഒരു അഡ്‌ജസ്റ്റ്‌മെന്‍റ് രാഷ്‌ട്രീയമാണ് നടന്നത്. കൃത്യമായും ബിജെപിയുമായി ഉണ്ടാക്കിയ കരാര്‍ അതാണ് നടപ്പാക്കിയത് എന്നും അന്‍വര്‍ പറഞ്ഞു.

2026 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ 25 മുതല്‍ 30 സീറ്റുവരെയാണ് ബിജെപി ലക്ഷ്യം വയ്‌ക്കുന്നത്. 2031ലെ നിയമസഭ തെരഞ്ഞെടുപ്പിൽ അധികാരത്തിൽ വരാനും ബിജെപി ലക്ഷ്യമിടുന്നുണ്ട്. ഇപ്പോള്‍ മുഖ്യമന്ത്രി എടുക്കുന്ന നിലപാട് ബിജെപി അനുകൂലമാണ്. ബിജെപിയെ ആക്രമിക്കാതെ അവരുമായി താദാത്മ്യം പ്രാപിച്ചു കൊണ്ട് മുസ്ലിം വിരുദ്ധത നിരന്തരമായി സൂചിപ്പിക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്നും അന്‍വര്‍ പറഞ്ഞു.

ജലീലിനു എന്തോ മധുരം കിട്ടിയിട്ടുണ്ട്. ഇരട്ടി മധുരം ആണോ എന്നറിയില്ല. എന്തായാലും ജലീല്‍ വെട്ടിൽ വീണിട്ടുണ്ട്. ജലീൽ പറഞ്ഞതൊക്കെ മാറ്റിപ്പറഞ്ഞു എന്നും അന്‍വര്‍ എംഎല്‍എ പറഞ്ഞു. നിലമ്പൂരിൽ സിപിഎമ്മിൻ്റെ ജില്ല സമ്മേളനമാണ് നടക്കാൻ പോകുന്നത്. പരിപാടിയിലേക്ക് ക്ഷണിക്കാൻ പോകുന്ന സിപിഎമ്മുകാരെ ജനങ്ങൾ ആട്ടിയോടിക്കുകയാണെന്നും അന്‍വര്‍ പറഞ്ഞു.

സഭയിലെ ഇരിപ്പിടം മാറ്റി എന്ന് കത്ത് തന്നിട്ടുണ്ട്. എന്തു കൊണ്ട് മാറ്റി എന്ന ചോദ്യത്തിന് പാർലമെൻ്ററി പാർട്ടി ലീഡർ ആവശ്യപ്പെട്ടതിൻ്റെ അടിസ്ഥനത്തില്‍ എന്നാണ് മറുപടി നല്‍കിയത്. ബഹുമാനപ്പെട്ട സ്‌പീക്കർക്ക് എന്ത് വേണമെങ്കിലും തീരുമാനിക്കാം. എവിടെ എങ്കിലും ഇരിക്കാമല്ലോ എന്നും അന്‍വര്‍ പറഞ്ഞു.

ഡിഎംകെ പിന്തുണ തന്നു എന്ന് പറയാനായിട്ടല്ല. പാർട്ടി സമയം വരുമ്പോൾ അത് പറയുമെന്നും അന്‍വര്‍ വ്യക്തമാക്കി.

Also Read: വിവാദങ്ങൾക്കൊടുവിൽ നടപടി; എംആർ അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്നും മാറ്റി, ഇനി സായുധ പൊലീസ് ബറ്റാലിയനിൽ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.