ETV Bharat / state

എഡിജിപിയെ തൽസ്ഥാനത്തുനിന്ന് മാറ്റിയത് സ്വാഗതാർഹം; വിഎസ് സുനിൽകുമാർ - VS SUNILKUMAR ON ADGP MR AJITKUMAR

എഡിജിപി എംആർ അജിത്കുമാറിനെതിരെയുളള സർക്കാർ നടപടിയെക്കുറിച്ച് വിഎസ് സുനിൽകുമാർ. ഇടതുപക്ഷ സർക്കാരിന് യോജിക്കുന്ന നടപടിയല്ല അദ്ദേഹത്തിൻ്റെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് അദ്ദേഹം. ഇടതുപക്ഷ രാഷ്‌ട്രീയത്തിൻ്റെ നിലപാടാണിതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

author img

By ETV Bharat Kerala Team

Published : 3 hours ago

ADGP MR AJITKUMAR  VS SUNIL KUMAR  LATEST MALAYALAM NEWS  എഡിജിപിയ്‌ക്കെതിരായ വിവാദം
VS SUNILKUMAR (ETV Bharat)

തൃശൂർ : എഡിജിപി എംആർ അജിത്കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റിയത് സ്വാഗതം ചെയ്‌ത് വിഎസ് സുനിൽകുമാർ. ഞായറാഴ്‌ച ആയിട്ട് പോലും തൽസ്ഥാനത്തുനിന്ന് മാറ്റി. ഇടതുപക്ഷ സർക്കാരിനെതിരെ ജനങ്ങൾക്കിടയിൽ ഉണ്ടായ സംശയം അകറ്റാൻ ഈ നടപടി ഇടയാക്കിയെന്ന് അദ്ദേഹം പറഞ്ഞു.

ക്രമസമാധാന ചുമതലയിൽ നിന്ന് അതിനെക്കാൾ താഴെയുളള ചുമതലയിലേക്ക് മാറ്റിയെന്ന് പറഞ്ഞാൽ അതിനെ ഒരു ശിക്ഷണ നടപടിയായി തന്നെ കാണേണ്ടി വരും. എഡിജിപി അജിത്കുമാറിനെ മാറ്റണമെന്ന് സിപിഐ ആവശ്യപ്പെടാൻ കാരണം ജനങ്ങളുമായി നേരിട്ട് ഇടപെടുന്ന ചുമതലയായതിനാലാണ്. സംസ്ഥാനം ഭരിക്കുന്ന ഇടതുപക്ഷ സർക്കാരിന് യോജിക്കുന്ന നടപടിയല്ല അദ്ദേഹത്തിൻ്റെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന നിലപാടിൻ്റെ അടിസ്ഥാനത്തിലാണ്.

വിഎസ് സുനിൽകുമാർ മാധ്യമങ്ങളോട് (ETV Bharat)

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

എഡിജിപിയെ മാറ്റുകയെന്നുളളത് സിപിഐയുടെ അഭിപ്രായം മാത്രമായത് കൊണ്ടല്ല. അത് ഇടതുപക്ഷ രാഷ്‌ട്രീയത്തിൻ്റെ നിലപാടായതിനാലാണ്. ഇടതുപക്ഷ പരിഹാരമായിട്ടിതിനെ കണ്ടാൽ മതിയാകും. നടപടിയെടുക്കാൻ വൈകിപ്പോയോ എന്ന ചോദ്യത്തിന് ഇനി പ്രസക്‌തിയില്ല. നടപടിയെടുത്തിരിക്കുന്നു എന്നുളളതാണ്.

മുഖ്യമന്ത്രിയാണ് റിപ്പോർട്ട് വന്നതിന് ശേഷം മാത്രം എഡിജിപിക്കെതിരെ നിലപാട് എടുത്താൽ മതിയെന്ന തീരുമാനമെടുത്തത്. റിപ്പോർട്ടിൻ്റെ അടിസ്ഥാന പ്രകാരം സ്ഥാനത്ത് നിന്ന് അദ്ദേഹത്തെ മാറ്റുകയായിരുന്നു. ഇടതുപക്ഷ രാഷ്‌ട്രീയം കേവലം വ്യക്തികളോ അല്ലെങ്കിൽ ഏതെങ്കിലും ചില ആളുകളോ നിശ്ചയിക്കുന്നതല്ല.

ഇടതുപക്ഷം ഒരു രാഷ്ട്രീയമാണ്. ആ രാഷ്‌ട്രീയത്തിൽ പ്രവർത്തിക്കുന്ന പാർട്ടി എന്ന നിലയിലാണ് സിപിഐ അതിൽ അഭിപ്രായം രേഖപ്പെടുത്താറുളളത്. അതിൻ്റെയും കൂടി പശ്ചാത്തലത്തിൽ വേണം നിങ്ങളിതിനെ കാണാനെന്നും വിഎസ് സുനിൽകുമാർ തൃശൂരിൽ പ്രതികരിച്ചു.

Also Read: വിവാദങ്ങൾക്കൊടുവിൽ നടപടി; എംആർ അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്നും മാറ്റി, ഇനി സായുധ പൊലീസ് ബറ്റാലിയനിൽ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.